അങ്ങനെ ലുക്കാക്കുവിന്റെ കാര്യത്തിൽ ഒരു തീരുമാനമായി; ഇനി കളി ഇറ്റലിയിൽ

ലുക്കാക്കുവിനെ സീരി എയിലേക്ക് തിരികെ കൊണ്ടുവരാൻ ലക്ഷ്യമിടുന്നതായി ജിയാൻലൂക്ക ഡി മാർസിയോയുടെ റിപ്പോർട്ട്. ലുക്കാക്കുവിനെ സ്വന്തമാക്കുന്നതിന് വേണ്ടി നാപ്പോളി ഒരു പുതിയ ബിഡ് അവതരിപ്പിച്ചിട്ടുണ്ട്. പുതിയ ഓഫർ 30 മില്യൺ യൂറോയും കൂടാതെ ആഡ്-ഓണുകളും ബോണസും അടങ്ങുന്നതാണ്. ട്രാൻസ്ഫർ വിദഗ്ധനായ ഫാബ്രിസിയോ റൊമാനോ രണ്ട് ക്ലബ്ബുകൾക്കിടയിൽ ഇപ്പോൾ ഒരു കരാർ നിലവിലുണ്ടെന്നും ലുക്കാകു മൂന്ന് വർഷത്തെ കരാറിൽ ഒപ്പുവെക്കുമെന്നും കൂട്ടിച്ചേർക്കുന്നു. നാപ്പോളി ബോസ് അൻ്റോണിയോ കോണ്ടെ ബെൽജിയം ഇൻ്റർനാഷണലുമായി വീണ്ടും ഒന്നിക്കുന്നതിന് വളരെ താൽപ്പര്യമുള്ളതായി പറയപ്പെടുന്നു, അദ്ദേഹത്തോടൊപ്പം ഇൻ്ററിൽ ലുക്കാക്കു പ്രവർത്തിച്ചിട്ടുണ്ട്.

വിക്ടർ ഒഷിമെൻ്റെ ഭാവിയെക്കുറിച്ച് നാപോളി അനിശ്ചിതത്വത്തിൽ തുടരുന്നതിനാൽ നീണ്ട പേയ്‌മെൻ്റ് നിബന്ധനകൾ അവതരിപ്പിക്കുമെന്ന് പറയപ്പെടുന്നു. ഈ വേനൽക്കാലത്ത് നൈജീരിയൻ ഇൻ്റർനാഷണൽ ക്ലബ്ബിൽ നിന്ന് പുറത്ത് പോകാനായി വളരെയധികം ആഗ്രഹിക്കുന്നു. ചെൽസിക്കും ആഴ്സണലിനും താൽപ്പര്യമുണ്ടെന്ന് പറയപ്പെടുന്നുണ്ടെങ്കിലും പക്ഷേ ഒരു ഡീലും നിലവിൽ പുരോഗമിക്കുന്നില്ല.

ലുക്കാക്കു കഴിഞ്ഞ രണ്ട് സീസണുകളും ഇറ്റലിയിൽ ലോണിൽ ചെലവഴിച്ചു, ആദ്യം ഇൻ്ററിനും പിന്നീട് റോമയ്ക്കും വേണ്ടി കളിച്ച അദ്ദേഹം 129 മത്സരങ്ങളിൽ നിന്ന് 70 ഗോളുകൾ നേടി. അദ്ദേഹം ഇറ്റലിയുടെ ടോപ്പ് ഫ്ലൈറ്റിൽ മികച്ച സ്‌കോറിംഗ് റെക്കോർഡ് നേടിയിട്ടുണ്ട്. നിൽവിൽ വലിയ സ്‌ക്വാഡ് ഉള്ള ചെൽസി, ചില കളിക്കാരെ സെലക്ഷനിൽ പരിഗണിക്കില്ലെന്ന് കോച്ച് എൻസോ മറെസ്ക വ്യക്തമാക്കി. തൽഫലമായി, ലുക്കാക്കു, ക്ലബിൽ നിന്നുള്ള ഒരു നീക്കം വേഗത്തിൽ അവസാനിപ്പിക്കുമെന്ന് ബന്ധപ്പെട്ടവർ പ്രതീക്ഷിക്കുന്നു.

ട്രാൻസ്ഫർ കാര്യത്തിൽ ഡീലുകൾ നടത്താൻ ഏറ്റവും പ്രയാസമുള്ള ക്ലബ്ബുകളിൽ ഒന്നാണ് നാപോളി. അവരുടെ കളിക്കാരെ വിൽക്കുമ്പോൾ ഏറ്റവും കൂടിയ തുകയിലും എന്നാൽ ഒരു കളിക്കാരനെ ക്ലബ്ബിലെത്തിക്കാൻ ശ്രമിക്കുമ്പോൾ സാധ്യമായ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് പോകുന്നവരാണ് നാപോളി. അതുകൊണ്ട് തന്നെ നാപോളിയുമായുള്ള ഒരു ഡീൽ ഒരു ക്ലബ്ബിനും അത്ര എളുപ്പമല്ല.

Latest Stories

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം