എമിറേറ്റ്സ് സ്റ്റേഡിയത്തിൽ ഡെക്ലാൻ റൈസിന്റെ പകർന്നാട്ടം; മാഡ്രിഡിനെ നിലത്ത് നിർത്താതെ ആഴ്സണൽ

ചൊവ്വാഴ്ച എമിറേറ്റ്സ് സ്റ്റേഡിയത്തിൽ നടന്ന യുവേഫ ചാമ്പ്യസ് ലീഗ് ക്വാർട്ടർ ഫൈനൽ മത്സരത്തിന്റെ ആദ്യ പാദത്തിൽ റയൽ മാഡ്രിഡിനെ 3-0 ന് പരാജയപ്പെടുത്തി ആഴ്സണൽ. മത്സരത്തിൽ തുടക്കം മുതലേ ഉറച്ച നിയന്ത്രണം നേടിയ ആഴ്സണൽ അവരുടെ ചരിത്രത്തിലെ ഏറ്റവും മികച്ച യൂറോപ്യൻ പ്രകടനങ്ങളിലൊന്നാണ് പുറത്തെടുത്തത്.

റയൽ മാഡ്രിഡ് ഗോൾകീപ്പർ തിബോ കോർട്ടോയിസ് തുടർച്ചയായി മാന്ത്രിക സേവുകൾ നടത്തിയെങ്കിലും മത്സരത്തെ ഫലത്തെ തടഞ്ഞു വെക്കുന്നതിൽ ഒന്നും ചെയ്യാൻ കഴിഞ്ഞില്ല, രണ്ടാം പകുതിയിൽ ഡെക്ലാൻ റൈസ് രണ്ട് തകർപ്പൻ ഫ്രീ കിക്കുകൾ നേടി ആഴ്സണൽ വിജയത്തിന് വേഗത പകർന്നു. മൈക്കൽ മെറിനോ മൂന്നാമത്തെ ഗോളും നേടി ആഴ്സണൽ വിജയത്തിന് അടിവരയിട്ടു.

തന്റെ കരിയറിൽ ഇതുവരെ ഒരു ഡയറക്ട് ഫ്രീ കിക്ക് പോലും റൈസ് നേടിയിട്ടില്ല. എന്നാൽ ഗോൾരഹിതമായ ആദ്യ പകുതിക്ക് ശേഷം, 12 മിനിറ്റിനുള്ളിൽ രണ്ടുതവണ അദ്ദേഹം ആ നേട്ടം സ്വന്തമാക്കി. 58-ാം മിനിറ്റിൽ 32 വാര അകലെ നിന്ന് റയലിന്റെ നാല് പേരടങ്ങുന്ന മതിലിനെ മറികടന്ന് രണ്ടാം ഗോൾ പിഴവ് കൂടാതെ കൃത്യതയോടെ നേടി. അഞ്ച് മിനിറ്റിനുശേഷം മെറിനോയുടെ സമർത്ഥമായ ആദ്യ ഫിനിഷ് ഹോം ടീമിനെ സ്വപ്നഭൂമിയിലേക്ക് നയിച്ചു.

മാഡ്രിഡിന്റെ ദയനീയമായ ഒരു സായാഹ്നം, സ്റ്റോപ്പേജ് സമയത്ത് എഡ്വേർഡോ കാമവിംഗയെ വിയോജിപ്പിന്റെ പേരിൽ രണ്ടാമത്തെ മഞ്ഞക്കാർഡ് കണ്ട് പുറത്താക്കിയതോടെ മാഡ്രിഡിന് കളി കൂടുതൽ വഷളായി. 2009 ന് ശേഷം ഗണ്ണേഴ്‌സ് ചാമ്പ്യൻസ് ലീഗ് സെമിഫൈനലിൽ എത്തിയിട്ടില്ല. എന്നാൽ നിലവിലെ ചാമ്പ്യന്മാരായ റയൽ മാഡ്രിഡിന് ഇപ്പോൾ മറികടക്കാൻ വലിയൊരു കടമ്പയുണ്ട്. അടുത്ത ബുധനാഴ്ച നടക്കുന്ന രണ്ടാം പാദ മത്സരത്തിൽ സ്വന്തം തട്ടകമായ സാന്റിയാഗോ ബെർണബ്യുവിൽ റയൽ മാഡ്രിഡ് ചരിത്രം ആവർത്തിച്ചാൽ ഇത്തവണയും വിധി വെള്ളപടക്കൊപ്പം. അതല്ല, ഇംഗ്ലീഷ് ക്ലബ് തങ്ങളുടെ പ്രകടനം ഒരിക്കൽ കൂടി ആവർത്തിച്ചാൽ ചരിത്രം ഇനി ഗണ്ണേഴ്സിന്റെ പേരിൽ.

Latest Stories

ആക്രമണം നടത്തി എവിടെ വരെ ഓടിയാലും ഇന്ത്യ പിന്തുടര്‍ന്ന് വേട്ടയാടും, ഭീകരര്‍ക്ക് ശക്തമായ മറുപടി സൈന്യം നല്‍കിയെന്ന് പ്രതിരോധ മന്ത്രി

പാക് പ്രകോപനം തുടര്‍ന്നാല്‍ തിരിച്ചടിക്കാന്‍ സൈന്യത്തിന് പൂര്‍ണ സ്വാതന്ത്ര്യം, തുടര്‍ ചര്‍ച്ചകള്‍ നാളെ, മൂന്ന് സേനകളും സംയുക്തമായി പ്രവര്‍ത്തിച്ചുവെന്നും പ്രതിരോധ സേന

തിരുവനന്തപുരം വിമാനത്താവളത്തിന്റെ 3 കി.മീ ചുറ്റളവില്‍ റെഡ് സോണ്‍, തലസ്ഥാന നഗരിയില്‍ ഡ്രോണ്‍ പറത്തുന്നതിന് നിയന്ത്രണം

അഞ്ച് ഇന്ത്യന്‍ സൈനികര്‍ക്ക് വീരമൃത്യു, ഇന്ത്യയുടെ തിരിച്ചടിയില്‍ 40ഓളം പാക് സൈനികരും കൊല്ലപ്പെട്ടു, 9 വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ തകര്‍ത്തുവെന്നും പ്രതിരോധ സേന

ഓപ്പറേഷന്‍ സിന്ദൂര്‍ ലക്ഷ്യമിട്ടത് ഭീകരകേന്ദ്രങ്ങള്‍ മാത്രം, ഇന്ത്യയുടെ തിരിച്ചടി കൃത്യവും നിയന്ത്രിതവും, ഒമ്പതിലധികം തീവ്രവാദകേന്ദ്രങ്ങള്‍ തകര്‍ത്തു, നൂറിലധികം ഭീകരരെ വധിച്ചു

INDIAN CRICKET: അവന് പകരം മറ്റൊരാള്‍ അത് കുറച്ച് ബുദ്ധിമുട്ടേറിയ കാര്യമാവും, ആ താരം നല്‍കിയ സംഭാവനകള്‍ വിലമതിക്കാനാവാത്തത്, തുറന്നുപറഞ്ഞ് മുന്‍താരം

യുക്രൈനുമായി നേരിട്ട് ചര്‍ച്ചയാകാമെന്ന് പുടിന്‍; പോസിറ്റിവ് തീരുമാനം, പക്ഷേ ആദ്യം വെടിനിര്‍ത്തല്‍ എന്നിട്ട് ചര്‍ച്ചയെന്ന് സെലന്‍സ്‌കി

വടകരയിൽ കാറും ട്രാവലർ വാനും കൂട്ടിയിടിച്ച് അപകടം; കാർ യാത്രക്കാരായ 4 പേർക്ക് ദാരുണാന്ത്യം

ഞാൻ ഓടി നടന്ന് ലഹരിവിൽപ്പന നടത്തുകയല്ലല്ലോ, പൈസ തരാനുള്ള നിർമാതാക്കളും മറ്റുള്ളവരുമാണ് എന്നെക്കുറിച്ച് പറയുന്നത്: ശ്രീനാഥ് ഭാസി

റൊണാൾഡോയും മെസിയും കൊമ്പന്മാർ, രണ്ട് പേരെയും നേരിട്ടിട്ടുണ്ട്, മിടുക്കൻ പോർച്ചുഗൽ താരം തന്നെയാണ്; ഇതിഹാസ ഗോൾകീപ്പർ പറയുന്നത് ഇങ്ങനെ