കോപ്പ അമേരിക്കയിലെ ആദ്യ ക്വാട്ടർ ഫൈനൽ മത്സരത്തിൽ കരുത്തരായ ഇക്വഡോറിനെ പെനാൽറ്റി ഷൂട്ടൗട്ടില്‍ തോല്പിച്ച് സെമി ഫൈനലിലേക്ക് രാജകീയമായി പ്രവേശിച്ച് അര്ജന്റീന. മത്സരത്തിൽ ഇരു ടീമുകളും ഓരോ ഗോളുകൾ വീതം നേടി സമനിലയിൽ ആയിരുന്നു അവസാനിപ്പിച്ചത്. ആദ്യ പകുതിയിലെ 35 ആം മിനുട്ടിൽ ലിസാൻഡ്രോ മാർട്ടിനെസന്റെ മികവിലായിരുന്നു അര്ജന്റീന മുൻപിൽ എത്തിയത്. പക്ഷെ രണ്ടാം പകുതിയിലെ എക്സ്ട്രാ ടൈമിൽ കെവിൻ റോഡ്രിഗേഡിന്റെ ഗോളിൽ കളി സമനിലയിൽ കലാശിച്ചു.
ഇരു ടീമുകളും മികച്ച മത്സരം തന്നെ ആണ് കാഴ്ച വെച്ചത്. കളിയുടെ 49 ശതമാനം പോസ്സെഷൻ ഇക്വഡോറിനെ കൈയിൽ ആയിരുന്നു. ബാക്കി 51 ശതമാനവും കളി മുൻപോട്ട് കൊണ്ട് പോയത് അർജന്റീനയും ആയിരുന്നു. ലയണൽ മെസിക്ക് മികച്ച മത്സരം കാഴ്ച വെക്കാൻ സാധിച്ചിരുന്നില്ല. അദ്ദേഹത്തിനെ കൂടുതൽ മാർക്ക് ചെയ്യ്തിരികുകയായിരുന്നു ഇക്വഡോർ താരങ്ങൾ.
പെനാൽറ്റി ഷൂട്ട് ഔട്ട് വരെ നീണ്ടു പോയ മത്സരത്തിൽ അർജന്റീനയ്ക്ക് വേണ്ടി ആദ്യം കിക്ക് എടുത്തത് ലയണൽ മെസി ആയിരുന്നു. താരത്തിന് അത് വലയ്ക്കുള്ളിലാക്കാന്‍ ആയില്ല. ഗോൾ കീപ്പർ എമിലിയനോ മാർട്ടിനെസ് അടുപ്പിച്ചു രണ്ടെണം സേവ് ചെയ്യ്തു കളി അർജന്റീനയ്ക്ക് അനുകൂലമാക്കി. അങ്ങനെ മത്സരം അര്ജന്റീന 4-2 ഇൽ പെനാൽറ്റി ഷൂട്ട് ഔട്ടിൽ വിജയിച്ചു.
ഈ വർഷത്തെ കോപ്പ അമേരിക്കയിൽ നിന്നും ഇക്വഡോർ ടീം പുറത്തായിരിക്കുകയാണ്. അടുത്ത ഘട്ടമായ സെമി ഫൈനൽസിലേക്ക് പ്രവേശനം ലഭിച്ച അര്ജന്റീന കഠിനമായ തയ്യാറെടുപ്പുകളോടെ വേണം അടുത്ത മത്സരത്തിന് ഇറങ്ങാൻ. അവർ കരുതരായിട്ടും ഇക്വഡോർ ടീമിനെ പിടിച്ച് കെട്ടാൻ കുറെ പാടുപെട്ടു. അടുത്ത മത്സരം ജൂലൈ 10 നു ആണ് ക്രമീകരിച്ചിരിക്കുന്നത്. എതിരാളികൾ ആരാണെന്ന് ക്വാട്ടർ ഫൈനൽ കഴിഞ്ഞാൽ അറിയാൻ സാധിക്കും.