റയൽ മാഡ്രിഡിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ട്രാൻസ്ഫറായിരുന്നു ഫ്രഞ്ച് ഇതിഹാസം കിലിയൻ എംബാപ്പയുടേത്. തുടക്ക സമയം റയലിൽ മികച്ച പ്രകടനങ്ങൾ കാഴ്ച വെക്കാൻ താരത്തിന് സാധിച്ചിരുന്നില്ലെങ്കിലും ഇപ്പോൾ ടീമിന് വേണ്ടി തകർപ്പൻ പ്രകടനമാണ് എംബപ്പേ കാഴ്ച വെക്കുന്നത്.
ഫുട്ബോളിൽ മെസി നെയ്മർ എന്നി ഇതിഹാസങ്ങളുടെ സൗഹൃദം കാണാൻ എന്നും ആരാധകർക്ക് ഹരമാണ്. കളിക്കളത്തിൽ എതിർ ടീമുകളിൽ കളിച്ചാലും ഇരുവരും പരസ്പരം ബഹുമാനികുകയും, സൗഹൃദം കാത്ത് സൂക്ഷിക്കുകയും ചെയ്യാറുണ്ട്. ബാഴ്സിലോണയിൽ വെച്ച് ഇരുവരും ഒരുമിച്ച് ഒരുപാട് നേട്ടങ്ങളും നേടിയിട്ടുണ്ട്.
2021 ഇൽ ബാഴ്സിലോണയിൽ നിന്ന് പോയതിന് ശേഷം ഇരുവരും പിഎസ്ജിയിൽ വീണ്ടും ഒരുമിച്ച് കളിച്ചു. ആ സമയത്ത് ഫ്രഞ്ച് താരമായ കിലിയൻ എംബാപ്പയ്ക്ക് ലയണൽ മെസിയോട് അസൂയ ആയിരുന്നെന്നും, അദ്ദേഹവുമായി താരതമ്യം ചെയ്യുന്നത് എംബാപ്പയ്ക്ക് ഇഷ്ടമല്ലായിരുന്നു എന്നും ദിവസങ്ങൾക്ക് മുന്നേ നെയ്മർ വെളിപ്പെടുത്തിയിരുന്നു. അതിനു മറുപടിയായി കിലിയൻ എംബപ്പേ രംഗത്ത് എത്തിയിരിക്കുകയാണ്.
കിലിയൻ എംബപ്പേ പറയുന്നത് ഇങ്ങനെ:
” നെയ്മർ എന്നെ കുറിച്ച് അങ്ങനെ പറഞ്ഞോ?. എനിക്ക് അതിൽ ഒന്നും പറയാനില്ല, കാരണം ഞാൻ ഇപ്പോൾ ശ്രദ്ധ കൊടുക്കുന്നത് റയൽ മാഡ്രിഡിലെ കാര്യങ്ങൾക്കാണ്. ഞാൻ നെയ്മർ എന്ന വ്യക്തിയെ ഒരുപാട് ബഹുമാനിക്കുന്നു. അദ്ദേഹവുമായുള്ള നല്ല ഓർമ്മകൾ മാത്രമാണ് ഞാൻ ഓർക്കാൻ ആഗ്രഹിക്കുന്നത്. നെയ്മറിനും കുടുംബത്തിനും എല്ലാ വിധ ആശംസകളും നേരുന്നു” കിലിയൻ എംബപ്പേ പറഞ്ഞു.