അവസാന മത്സരത്തിന് കൈയടികൾ നൽകുമെന്ന് കരുതിയോ, ഇത് ടീം വേറെയാ; എംബാപ്പയെ കൂവി പൊളിച്ച് പിഎസ്ജി ആരാധകർ

പിഎസ്ജിയുടെ ഫ്രഞ്ച് സൂപ്പർ താരമായ കിലിയൻ എംബപ്പേ താൻ ഒരുപാട് വര്ഷം ഭാഗമായിരുന്ന പിഎസ്ജി ക്ലബ് വിട്ടുകഴിഞ്ഞു. ഈ സീസണിന് ശേഷം താൻ പിഎസ്ജിയോടൊപ്പം ഉണ്ടാവില്ല എന്നുള്ള കാര്യം ഒരു വീഡിയോ സന്ദേശത്തിലൂടെയാണ് താരം ലോകത്തെ അറിയിച്ചത്. താൻ ഏറെ നാളായി പോകാൻ ആഗ്രഹിച്ച റയൽ മാഡ്രിഡിലേക്കാണ് താരത്തിന്റെ അടുത്ത ലക്‌ഷ്യം.

പാർക്ക് ഡെസ് പ്രിൻസസിലെ തന്റെ അവസാന മത്സരം ഇന്നലെ താരം കളിച്ച് കഴിഞ്ഞു. മത്സരത്തിൽ പിഎസ്ജി പരാജയപ്പെടുകയും ചെയ്തു. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് ടുളുസെ പിഎസ്ജിയെ പാർക്ക് ഡെസ് പ്രിൻസസിൽ വെച്ച് കൊണ്ട് പരാജയപ്പെടുത്തിയത്. മത്സരത്തിൽ ഒരു ഗോൾ നേടാൻ എംബപ്പേക്ക് സാധിച്ചിരുന്നു. മത്സരശേഷം എംബാപ്പെക്ക് പിഎസ്ജി ആരാധകർ യാത്രയയപ്പ് നൽകുകയും ചെയ്തു.

എന്നാൽ മത്സരത്തിന് മുമ്പ് താരങ്ങളുടെ പേര് വിളിച്ചുപറയുന്ന സമയത്ത് എംബാപ്പയുടെ പേര് മുഴങ്ങിയപ്പോൾ ആരാധകർ കൂവുകയാണ് ചെയ്തത്. താരം ക്ലബ് വിടുന്നതിൽ അസ്വസ്ഥരായ ഒരുപറ്റം ആരാധകരാണ് വമ്പൻ കൂവലുകൾ നൽകിയാണ് താരത്തെ എതിരേറ്റത്. താരത്തിന് മത്സരത്തിനിടയിലും കൂവലുകൾ കിട്ടിയിരുന്നു.

അതേസമയം ടീമിന്റെ ആരാധക കൂട്ടായ്മായ പിഎസ്ജി അൽട്രാസ് ആകട്ടെ താരത്തിന് മികച്ച രീതിയിൽ ഉള്ള യാത്രയപ്പ് ആണ് നൽകിയത്. താരത്തിന്റെ വലിയ ടൈഫോ ഉയർത്തിയ ആരാധകർ അവസാനം താരത്തിനായി കൈയടികൾ നൽകി. അതേസമയം അവസാന മത്സരത്തിൽ സ്‌റ്റേഡിയത്തിൽ ഇറങ്ങിയ മെസിയും നെയ്മറും അടക്കം ഉള്ള താരങ്ങൾക്ക് ഇതേ അനുഭവമാണ് അവസാന മത്സരത്തിൽ ഉണ്ടായത്.

Latest Stories

'എവിടെ ചിന്തിക്കുന്നു അവിടെ ശൗചാലയം'; മെട്രോ ട്രാക്കിലേക്ക് മൂത്രമൊഴിച്ച് യുവാവ്, പക്ഷെ പിടിവീണു...

ഇന്നലെ ദുരന്തം ആയി എന്നത് ശരി തന്നെ, പക്ഷേ ഒരു സൂപ്പർതാരവും ചെയ്യാത്ത കാര്യമാണ് കോഹ്‌ലി ഇന്നലെ ചെയ്തത്; വമ്പൻ വെളിപ്പെടുത്തലുമായി ദിനേഷ് കാർത്തിക്ക്

കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന സമ്മേളനം ആരംഭിച്ചു; മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും

'ആ റോളിനായി ശരിക്കും മദ്യപിച്ചിരുന്നു, ചിത്രത്തിനുശേഷവും മദ്യപാനം തുടർന്നു': ഷാരൂഖ് ഖാൻ

'സരിൻ ആട്ടിൻതോലണിഞ്ഞ ചെന്നായ, 10 മാസമായി സമാധാനമായി ഉറങ്ങിയിട്ട്, പരാതി നൽകിയതിന്റെ പേരിൽ കുറ്റക്കാരിയാക്കി'; സരിനെതിരെ ഗുരുതര ആരോപണങ്ങളുമായി സിപിഎമ്മിന് തുറന്ന കത്ത്

2025ൽ ആദ്യ ഖോ ഖോ ലോകകപ്പിന് വേദിയാകാൻ ഇന്ത്യ ഒരുങ്ങുന്നു

'ഒരു വര്‍ഷത്തില്‍ ഒന്നോ രണ്ടോ മോശം കോളുകള്‍ അനുവദനീയമാണ്'; ടോസ് പിഴവില്‍ ന്യായീകരണവുമായി രോഹിത്

ബാംഗ്ലൂരില്‍ സംഭവിച്ചത് ഒരു ആക്‌സിഡന്‍റാണ്, ഇന്ത്യ ഒഴിവാക്കാന്‍ ആഗ്രഹിക്കുന്ന സാഹചര്യങ്ങള്‍ എല്ലാം ഒരുമിച്ചു വന്നു എന്നേയുള്ളൂ

സല്‍മാന്‍ ഖാന് പുതിയ വധ ഭീഷണി; 'അഞ്ചു കോടി നല്‍കിയാല്‍ ലോറൻസ് ബിഷ്‌ണോയിയുമായുള്ള ശത്രുത അവസാനിപ്പിക്കാം'

ആരാണ് ഇസ്രായേൽ സൈന്യത്തിന്റെ പേടിസ്വപ്നമായ യഹ്യ സിൻവാർ?