ബ്രസീലിനെ പൂട്ടിയ പോലെ തോൽപ്പിക്കാമെന്ന് കരുതിയോ... ഇത് അര്ജന്റീന ഡാ, നിന്നെ കൊണ്ടൊന്നും പറ്റില്ല; വെല്ലുവിളിച്ച അടുത്ത കൂട്ടരോടും ജാവോ പറഞ്ഞ് മെസിയും കൂട്ടരും ഫൈനലിൽ

ബ്രസീലിനെ അട്ടിമറിച്ചെത്തിയ ക്രൊയേഷ്യക്ക് എന്ത് അര്ജന്റീന എന്ന് ചിന്തിച്ചവരുടെ മുന്നിൽ “ബ്രസീൽ അല്ല ഇത് അര്ജന്റീനയാണ്” എന്ന് ലയണൽ മെസിയും കൂട്ടരും കാണിച്ചുകൊടുത്തു. ലാറ്റിൻ അമേരിക്കൻ ഫുടബോളിന്റെ ആക്രമണ സൗന്ദര്യവും ചിട്ടയോടെ ഉള്ള പ്രതിരോധവും അര്ജന്റീന പുറത്തെടുത്തപ്പോൾ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് ക്രൊയേഷ്യയെ പരാജയപ്പെടുത്തി അര്ജന്റീന ലോകകപ്പിന്റെ ഫൈനലിലേക്ക് പ്രവേശിച്ചു. സൂപ്പർ താരം മെസി നിറഞ്ഞുകളിച്ച മത്സരത്തിൽ മെസി ഒന്നും ജൂലിയൻ അൽവാരസ് രണ്ട് ഗോളുകളും നേടി

ആദ്യ പകുതി

തുടക്കത്തിൽ അര്ജന്റീന ഒന്ന് പുറകോട്ട് വലിഞ്ഞപ്പോൾ ഇതൊക്കെ ഞങ്ങൾക്ക് എന്ത് എന്ന മട്ടിലായിരുന്നു ക്രൊയേഷ്യ കളിച്ചത്. അർജന്റീനയുടെ കാലിൽ പന്ത് കിട്ടുന്നത് അപൂർവ സമയത്ത് മാത്രം ആയിരുന്നു. എന്നാൽ ശാന്തമായ തിര ആഞ്ഞടിക്കുന്നത് പോലെ അര്ജന്റീന ഇരച്ചെത്തി. തത്ഫലമായി ജൂലിയൻ അൽവാരസിനെ ബോക്സിനുള്ളിൽ വീഴ്ത്തിയതിന് ക്രൊയേഷ്യ ആദ്യ പണി മേടിക്കുന്നു, പെനാൽറ്റി എടുക്കാൻ എത്തിയ മെസിയുടെ മുഖത്ത് സമ്മർദ്ദമെന്ന് തോന്നിയെങ്കിലും അതിമനോഹരമായ ഒരു പവർഫുൾ ഷോട്ടിലൂടെ മെസി അർജന്റീനയെ ആഗ്രഹിച്ച ലീഡിലെത്തിച്ചു.

ഇനി പ്രതിരോധം ശക്തമാക്കി അര്ജന്റീന കളിക്കും എന്ന് കരുതിയവർക്ക് മുന്നിൽ ഇന്നാ പിടിച്ചോ ഒരെണ്ണം എന്ന മട്ടിൽ കൗണ്ടര്‍ അറ്റാക്കിലെ സോളോ റണ്ണിലൂറെ ഗോൾ നേടി. ഒരെണ്ണം കൂടി അര്ജന്റീനക്ക് അടിക്കാൻ അവസരം കിട്ടിയെങ്കിലും ചെറിയ ഒരു വ്യത്യാസത്തിൽ അത് നഷ്ടപ്പെട്ടു.

രണ്ടാം പകുതി

എവിടെ നിർത്തിയോ അവിടെ നിന്ന് അര്ജന്റീന കളിച്ചെന്ന് പറയാൻ പറ്റിയ രണ്ടാം പകുതിയിൽ ക്രൊയേഷ്യക്ക് ഒന്നും തന്നെ ചെയ്യാൻ ഉണ്ടായിരുന്നില്ല. ചിട്ടയോടെ കളിച്ച അര്ജന്റീന ക്രൊയേഷ്യയെ തിരിച്ചുവരവിന് അനുവദിച്ചില്ല എന്ന് പറയുന്നത് ആയിരിക്കും ശരി. അതിനിടയിൽ മെസി തന്റെ മാന്ത്രികത ഒരിക്കൽക്കൂടി കാണിച്ചപ്പോൾ ആരാധകരെ അയാൾ ഒരിക്കൽക്കൂടി തന്റെ പഴയ വിൻടേജ് കാലം ഓർമിപ്പിച്ച് നൽകിയ മനോഹരമായ അസ്സിസ്റ്റിൽ ഒന്ന് കാല് വെക്കേണ്ട ഉത്തരവാദിത്വമേ അൽവാരസിന് ഉണ്ടായിരുന്നോള്ളൂ. എന്തായാലും ആരാധകർ ആഗ്രഹിച്ച പ്രകടനമാണ് മികച്ച ടീമിനെതിരെ പുറത്തെടുത്തത്.

Latest Stories

ഒരു മോശം റെക്കോഡിന് പിന്നാലെ സ്വന്തമാക്കിയത് തകർപ്പൻ നേട്ടങ്ങൾ, ഒരൊറ്റ മത്സരം കൊണ്ട് സഞ്ജു നേടിയത് ആരും കൊതിക്കുന്ന റെക്കോഡുകൾ; ലിസ്റ്റ് ഇങ്ങനെ

അടി തുടങ്ങിയാൽ പിന്നെ മയമില്ല, സൗത്താഫ്രിക്ക ഇന്ന് കണ്ടത് മലയാളി വക മരണമാസ് ഷോ ; വിമർശകരുടെ മുന്നിൽ നെഞ്ചുവിരിച്ച് സഞ്ജു സാംസൺ

തൂക്കല്ല ഇത് കൊലതൂക്ക്, സഞ്ജുവിനും തിലകിനും മുന്നിൽ ഉത്തരമില്ലാതെ സൗത്താഫ്രിക്ക; ജോഹന്നാസ്ബർഗിൽ സിക്സർ മഴ

സാന്റിയാഗോ മാര്‍ട്ടിന്റെ ചെന്നൈ ഓഫീസില്‍ നിന്ന് പിടിച്ചെടുത്തത് 8.8 കോടി രൂപ; ഇഡി പരിശോധന നടത്തിയത് 20 കേന്ദ്രങ്ങളില്‍

പ്രായപൂര്‍ത്തിയായില്ലെങ്കില്‍ ഭാര്യയുമായുള്ള ലൈംഗിക ബന്ധം ബലാത്സംഗം തന്നെ; കീഴ്‌ക്കോടതി വിധി ശരിവച്ച് ബോംബെ ഹൈക്കോടതി

കേരളത്തിന് മാത്രം സഹായമില്ല, നാം ഇന്ത്യയ്ക്ക് പുറത്തുള്ളവരാണോ? കേന്ദ്ര സര്‍ക്കാരിനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി

മറാത്ത പിടിക്കും മഹാവികാസ് അഘാഡി

മഹാരാഷ്ട്രയില്‍ ഇക്കുറി ചിരി ബിജെപിയ്ക്കല്ല, ലോക്‌സഭ ആവര്‍ത്തിക്കപ്പെടും; മറാത്ത പിടിക്കും മഹാവികാസ് അഘാഡി

യുഡിഎഫിന് പിന്നാലെ ഹര്‍ത്താല്‍ പ്രഖ്യാപിച്ച് എല്‍ഡിഎഫും; കൈയ്യും കെട്ടി നോക്കിയിരിക്കാന്‍ സാധിക്കില്ലെന്ന് ടി സിദ്ധിഖ്

സൂക്ഷിച്ചില്ലെങ്കിൽ പണി പാളും, ഈ ലക്ഷണങ്ങൾ നിങ്ങൾക്കുണ്ടോ? യുവാക്കളിലും സർവ്വ സാധാരണമാകുന്ന പാൻക്രിയാറ്റിക് കാൻസർ