ഫോമില്ലങ്കിലും ശമ്പളത്തിന് കുറവില്ല: ബ്ലാസ്റ്റേഴ്‌സ് സൂപ്പര്‍ താരത്തിന് നല്‍കുന്നത് വമ്പന്‍ ശമ്പളം

കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഈ സീസണിലെ ഏറ്റവും വലിയ സൈനിങ് ആയ ബള്‍ഗേറിയന്‍ താരം ദിമിറ്റര്‍ ബെര്‍ബറ്റോവിന് നല്‍കുന്നത് വമ്പന്‍ ശമ്പളമെന്ന് റിപ്പോര്‍ട്ടുകള്‍. ഒരു വര്‍ഷത്തേക്ക് കേരള ബ്ലാസ്‌റ്റേഴ്‌സുമായി കരാറുള്ള മാഞ്ചസ്റ്റര്‍ യുണൈറ്റഡ് മുന്‍ താരത്തിന് രണ്ടര കോടിയോളം രൂപയാണ് പ്രതിഫലമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

താരത്തിന്റെ പ്രതിഫലം 6.5 കോടി രൂപയാണെന്നായിരുന്നു ബെര്‍ബ ബ്ലാസ്റ്റേഴ്‌സുമായി ഒപ്പുവെക്കുന്ന സമയത്ത് പുറത്ത് വന്നിരുന്ന വാര്‍ത്തകള്‍. എന്നാല്‍, 2.31 കോടി രൂപയ്ക്കാണ് ബ്ലാസ്റ്റേഴ്‌സുമായി താരം കരാറിലെത്തിയത്.

Read more

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ വമ്പന്‍ താരപരിവേശവുമായി എത്തിയ ബെര്‍ബയ്ക്ക് പക്ഷെ ഇതുവരെ കേരള ബ്ലാസ്റ്റേഴ്‌സ് നിരയില്‍ ഫോമിലെത്താന്‍ സാധിച്ചിട്ടില്ല. മധ്യനിരയിലേക്ക് എത്തിച്ച താരത്തെ പഴയ പരിശീലകനായ റെനെ മ്യൂലന്‍സ്റ്റീനും പുതിയ പരിശീലകന്‍ ഡേവിഡ് ജെയിംസും മറ്റു പൊസിഷുകളില്‍ പരീക്ഷിച്ചെങ്കിലും ഇതുവരെ താരത്തിന് മികവിലേക്കെത്താന്‍ സാധിച്ചിട്ടില്ല.