നിരാശപ്പെടേണ്ട...ആദ്യ നാലില്‍ എത്തുക തന്നെ ചെയ്യും ; കേരളാ ബ്‌ളാസ്‌റ്റേഴ്‌സ് ആരാധകരോട് പരിശീലകന്‍

കഴിഞ്ഞ മത്സരത്തില്‍ തോറ്റെങ്കിലും ഇപ്പോഴും കേരളാ ബ്‌ളാസ്‌റ്റേഴ്‌സിന് ആദ്യ നാലില്‍ എത്താന്‍ ശേഷിയുണ്ടെന്ന് പരിശീലകന്‍ ഇവാന്‍ വുകമനോവിച്ച്. ടേബിളില്‍ ഒ്ന്നാം സ്ഥാനത്തായിരുന്ന ബ്‌ളാസ്‌റ്റേഴ്‌സ് കഴിഞ്ഞ മത്സരത്തില്‍ ബാംഗ്്‌ളൂരിനോട് ഒരു ഗോളിന് പരാജയപ്പെട്ടിരുന്നു. ഇതിന് പിന്നാലെയായിരുന്നു പരിശീലകന്റെ പ്രതികരണം.

ഞങ്ങളുടെ ക്യാമ്പില്‍ കോവിഡ് വ്യാപിക്കുന്നതിന് മുന്‍പ് ലീഗില്‍ ഏറ്റവും മികച്ച ഫുട്‌ബോള്‍ കളിച്ചത് ഞങ്ങളായിരുന്നെന്ന് ഞാന്‍ കരുതുന്നു. പോയിന്റുകള്‍ നഷ്ടപ്പെടുത്തുമ്പോള്‍ നിങ്ങള്‍ മെച്ചപ്പെടുത്തേണ്ട കാര്യങ്ങളുണ്ട്. ഇപ്പോള്‍ നമ്മള്‍ ഇനിയും മുന്നോട്ട് പോവുകയും, പോസിറ്റീവായി തുടരുകയും വേണം. വുക്കുമിനോവിച്ച് പറയുന്നു.

ആദ്യ നാലിലെത്തി പ്ലേ ഓഫിലെത്തുക എന്നതാണ് ബ്ലാസ്റ്റേഴ്സിന് മുന്നിലുള്ള പ്രധാന വെല്ലുവിളി, അതിനായി തുടര്‍ന്നുള്ള മത്സരത്തില്‍ ബ്ലാസ്റ്റേഴ്സ് തിരിച്ചുവരും. സീസണിന്റെ തുടക്കത്തില്‍ ആദ്യ നാലിനെ കുറിച്ച് സംസാരിച്ചിട്ടില്ല. എന്നാല്‍, ഇപ്പോഴത്തെ സാഹചര്യത്തില്‍ ആദ്യ നാലിലെത്താനുള്ള അവസരം തങ്ങള്‍ക്കും ഉണ്ടെന്ന് വുകുമിനോവിച്ച് പറഞ്ഞു.

ഇത്തരത്തിലുള്ള ഒരു മത്സരം തോറ്റെങ്കിലും, ഞങ്ങള്‍ ഖേദിക്കാതെ ഇരിക്കേണ്ടതുണ്ട്. കാരണം ഇന്ന് ഞങ്ങള്‍ കളിച്ച രീതി, പോരാടാനും, പോയിന്റുകള്‍ നേടാനും ആഗ്രഹിച്ചുള്ളതായിരുന്നു. ആവേശത്തോടെയും അര്‍പ്പണ ബോധത്തോടെയുമാണ് ഈ കുട്ടികള്‍ കളിച്ചതെന്ന് പറയുന്നതില്‍ ഞാന്‍ അഭിമാനിക്കുന്നതായും പറഞ്ഞു.

Latest Stories

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ