എളിമ കൈവിടരുത്, ഒരടി കൂടി മുമ്പോട്ട് പോകാനുണ്ട് ; മഞ്ഞപ്പടയുടെ ആരാധകരോട് വിശേഷം ചോദിച്ച് ബ്‌ളാസ്‌റ്റേഴ്‌സ് പരിശീലകന്‍

ഇന്ത്യന്‍ സൂപ്പര്‍ലീഗിന്റെ ഫൈനലില്‍ കടന്നതിന് പിന്നാലെ ആരാധകരോട് വിശേഷം ചോദിച്ച് ബ്‌ളാസ്‌റ്റേഴ്‌സ് പരിശീലകന്‍ ഇവാന്‍ വുകുമിനോവിച്ചിന്റെ ട്വീറ്റ്. ഒരടി കൂടി പോകാനുണ്ടെന്നും എളിമ കൈവിടരുതെന്നും അദ്ദേഹം ആരാധകരോട് പറഞ്ഞു. ആറു വര്‍ഷത്തിന്റെ ഇടവേളയ്ക്ക്് ശേഷം ഫൈനലില്‍ കടക്കാനായത് ആരാധകരെ കുറച്ചൊന്നുമല്ല ആവേശിതരാക്കിയത്.

ഫൈനല്‍ പ്രവേശനത്തിന് പിന്നാലെയാണ് വുകുമിനോവിച്ച് ആരാധകരെ അഭിസംബോധന ചെയ്ത് ട്വിറ്ററില്‍ എത്തിയത്. ‘ഗുഡ് മോണിങ് കേരള, എങ്ങനെയുറങ്ങി? ഇന്ന് രാവിലെ എങ്ങനെയുണ്ട്? എന്നാണ് ഇവാന്‍ സമൂഹമാധ്യമങ്ങളില്‍ കുറിച്ചത്. തന്റെ ട്വീറ്റിനൊപ്പം ദ പ്രോമിസ്ഡ് ലാന്‍ഡ് അവൈറ്റ്സ് എന്നെഴുതിയ ടീമിന്റെ ചിത്രവും ഇവാന്‍ പങ്കുവച്ചിട്ടുണ്ട്. പ്രതിസന്ധിയിലും തളരാതെ പൊരുതിയതിന്റെ ഫലമാണ് ഫൈനല്‍ പ്രവേശമെന്ന് മത്സര ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഇവാന്‍ പറഞ്ഞു.

‘ഇത് മഹത്തായ നേട്ടമാണ്. ആരാധകര്‍ ഒരുപാട് കാലമായി ആഗ്രഹിക്കുന്നതാണിത്. ഏതാനും സീസണുകളിലെ നിരാശാജനകമായ പ്രകടനത്തിന് ശേഷം നമ്മള്‍ ശരിയായത് ആരാധകര്‍ക്കു വേണ്ടി നേടിയിരിക്കുന്നു. എല്ലാ ആരാധകരും സന്തോഷവാന്മാരാണ്. എല്ലാ ക്രഡിറ്റും കുട്ടികള്‍ക്കാണ്. ഇത് എളുപ്പമായിരുന്നില്ല. ഒരുപാട് പ്രതിസന്ധികള്‍ മറികടന്നു.’ – അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Latest Stories

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം