മുംബൈസിറ്റിയെ രണ്ടു തവണ ഐഎസ്എല്ലില്‍ കപ്പടിപ്പിച്ച ലൊബേറ എവിടെയാണെന്ന് അറിയാമോ?

ഇന്ത്യന്‍ സൂപ്പര്‍ലീഗില്‍ രണ്ടുതവണ കപ്പടിച്ച മുംബൈസിറ്റിയുടെ ഈ സീസണിലെ കളി കാണുമ്പോള്‍ ആരാധകര്‍ ചോദിച്ചു പോകുന്ന ചോദ്യമുണ്ട്. ആദ്യം എഫ്‌സി ഗോവയേയും പിന്നീട് മുംബൈ സിറ്റിയേയും ആക്രമണ ഫുട്‌ബോള്‍ പഠിപ്പിച്ച ലീഗിലെ ഏറ്റവും വിലപിടിപ്പുള്ള പരിശീലകന്‍ സെര്‍ജിയോ ലൊബേറ എവിടേയെന്ന്. ഇന്ത്യന്‍ സൂപ്പര്‍ലീഗ് വിട്ട ഈ സ്പാനിഷ് പരിശീലകന്‍ ഇപ്പോള്‍ ചൈനീസ് ലീഗ് വണ്ണില്‍ കളിക്കുന്ന സിച്ചുവാന്‍ ജിയുണിയുവിന്റെ പുതിയ പരിശീലകനായി നിയമിതനായിരിക്കുകയാണ്.

ചൈനയിലെ ഒന്നാം നമ്പര്‍ ലീഗായ ചൈനീസ് സൂപ്പര്‍ലീഗിലേക്ക് ടീമിനെ എത്തിക്കുകയാണ് ലൊബേറയുടെ ദൗത്യം. കഴിഞ്ഞ സീസണില്‍ 34 കളികളില്‍ നിന്നും 52 പോയിന്റുകള്‍ നേടിയ സിച്ചുവാന്‍ എട്ടാമതായിരുന്നു. 13 ജയവും 13 സമനിലയും എട്ടു തോല്‍വിയും ആയിരുന്നു. ഇന്ത്യന്‍ സൂപ്പര്‍ലീഗില്‍ രണ്ടു തവണ മുംബൈസിറ്റിയെ കപ്പടിപ്പിച്ച പ്രവര്‍ത്തിപരിചയമാണ് ലൊബേറയിലേക്ക് ടീമിനെ എത്തിച്ചു. കഴിഞ്ഞ സീസണില്‍ പരിശീലകനായിരുന്ന ലി യി ക്ലബ്ബ് വിട്ടതോടെയാണ് സെര്‍ജിയോ ലൊബേറോയെ പുതിയതായി ചുമതല ഏല്‍പ്പിച്ചത്.

മൊറാക്കോ, ഇന്ത്യ, സ്‌പെയിന്‍ എന്ന രാജ്യങ്ങളിലെ പരിശീലന കരിയറിന് ശേഷമാണ് ലൊബേറ ചൈനയില്‍ എത്തിയിരിക്കുന്നത്. 2006 ല്‍ ബാഴ്‌സിലോണയില്‍ തുടങ്ങിയ ലൊബേറ 2016 ല്‍ എഫ് സി ബാഴ്‌സിലോണയുടെ അസിസ്റ്റന്റ് മാനേജരായിരുന്നു. ഹൈപ്രസിംഗ് അറ്റാക്കിംഗ് സ്‌റ്റൈലാണ് ആദ്യമായി എഫ്‌സി ഗോവയിലും പിന്നീട് മുംബൈസിറ്റിയിലും വന്നപ്പോള്‍ അദ്ദേഹം ടീമിനെ പഠിപ്പിച്ചത്.  പെപ് ഗ്വാര്‍ഡിയോളയുടെ മെത്തേഡായ ടിക്കി ടാക്ക തന്നെ ഏറെ സ്വാധീനിച്ചിട്ടുണ്ടെന്ന് ലൊബേറ മുമ്പ് പറഞ്ഞിട്ടുണ്ട്. മുംബൈസിറ്റിയിലും എഫ്്‌സി ഗോവയിലും കൂടെ ഉണ്ടായിരുന്ന ജീസസ് ടാറ്റോ ഇത്തവണയും ലൊബേറയ്‌ക്കൊപ്പം അസിസ്റ്റന്റ് കോച്ചായി ചൈനയിലുമുണ്ട്.

Latest Stories

സന്തോഷ് ട്രോഫിയിൽ ഗോൾ മഴ; ലക്ഷദ്വീപിനെ 10 ഗോളിന് തകർത്ത് കേരളം ഫൈനൽ റൗണ്ടിൽ

കേരളത്തില്‍ മൂന്നാമതും എല്‍ഡിഎഫ് അധികാരത്തില്‍ വരും; ചേലക്കരയിലെ കള്ള പ്രചാരണം പൊളിഞ്ഞു; സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമില്ലെന്ന് കെ രാധാകൃഷ്ണന്‍ എംപി

GOAT മെസി തന്നെ പക്ഷെ റൊണാൾഡോ....വമ്പൻ വെളിപ്പെടുത്തലുമായി ബാലൺ ഡി ഓർ ജേതാവ്

ലേലത്തിന് തൊട്ടുതലേദിനം മൂന്ന് ഇന്ത്യൻ താരങ്ങൾക്ക് വമ്പൻ പണി, ബോളിങ് ആക്ഷൻ സംശയത്തിൽ; ശിക്ഷ കിട്ടാൻ സാധ്യത

ഫയര്‍ ആകും ശ്രീലീല; 'കിസിക്' പ്രൊമോ എത്തി, ഐറ്റം നമ്പര്‍ വരുന്നു

ജാര്‍ഖണ്ടില്‍ ഇന്ത്യ മുന്നണിയ്ക്ക് മുന്നേറ്റം; തുടര്‍ഭരണ സാധ്യത തുറന്ന് ഇന്ത്യ മുന്നണിയുടെ സര്‍പ്രൈസ് തിരിച്ചുവരവ്; 81 ല്‍ 50ല്‍ മുന്നില്‍

മഹാരാഷ്ട്ര വോട്ടെടുപ്പ്; ലീഡിൽ ഡബിള്‍ സെഞ്ചുറിയും കടന്ന് മഹായുതി, അടിതെറ്റി അഘാഡി

എന്റെ പൊന്നോ കൊലതൂക്ക്, ഒരൊറ്റ മത്സരത്തിൽ നിരവധി അനവധി റെക്കോഡുകൾ തൂക്കി ബുംറ; ഇതൊക്കെ പ്രമുഖ ബോളർമാർക്ക് സ്വപ്നം

വിരാട് കോഹ്ലിയാണ് അതിന് കാരണം; വമ്പൻ വെളിപ്പെടുത്തലുമായി നിതീഷ് കുമാർ റെഡ്‌ഡി

ഞങ്ങള്‍ വീട്ടിലുണ്ടെന്ന് ആരോടും പറയില്ല, ഫോണും ഓഫ് ചെയ്ത് വയ്ക്കും.. കാരണമുണ്ട്: നസ്രിയ