ആയിരം കൈകളില്‍ ശക്തി സ്വരൂപിച്ചവന്‍, എന്തൊരു മനുഷ്യനാണ് ഇയാള്‍..!!

അന്‍വര്‍ ബിന്‍ ഹംസ

ആയിരം കൈകളില്‍ ആയുധമേന്തി തന്റെ അപാരശക്തി കൊണ്ടു എല്ലാവരെയും പരാജയപ്പെടുത്തി ലോകം മുഴുവന്‍ യാത്ര ചെയ്ത കാര്‍ത്താവീര്യാര്‍ജുനന്‍ എന്ന രാജാവിനെക്കുറിച്ച് പുരാണ കഥകളില്‍ പറയുന്നുണ്ട്.. മൂന്നു ലോകവും അടക്കി ഭരിച്ചിരുന്ന രാവണന്‍ കാരഗൃഹവാസത്തിന്റെ രുചിയറിഞ്ഞത് കാര്‍ത്തവീര്യനോട് പോരേറ്റപ്പോഴാണ്..

ലോക ഫുട്ബാളിലെ മുടിചൂടാ മന്നന്‍മാരായി വിലസിയിരുന്ന ബ്രസീല്‍ ഇന്നു മുട്ടുകുത്തിയത് ആയിരം കൈകളില്‍ ശക്തി സ്വരൂപിച്ചു ബ്രസീലിയന്‍ മുന്നേറ്റങ്ങളെ തകര്‍ത്തെറിഞ്ഞ ക്രൊയേഷ്യന്‍ കാവല്‍ക്കാരന്റെ മുന്നിലാണ്.. Dominik Livakovic

എന്തൊരു മനുഷ്യനാണ് ഇയാള്‍… കേളികേട്ട ബ്രസീലിയന്‍ അറ്റാക്കിന്റെ മുന്നേറ്റങ്ങള്‍ അയാളുടെ പ്രതിരോധകോട്ടയില്‍ തട്ടി തകര്‍ന്നപ്പോള്‍ ആറാം കിരീടമെന്ന ബ്രസീലിയന്‍ സ്വപ്നങ്ങള്‍ പൊലിഞ്ഞു പോയി ..

10 സേവുകള്‍… എതിര്‍ ടീമിന്റെ ആത്മവിശ്വാസം മുഴുവനായി നശിപ്പിച്ചുകൊണ്ട് ഷൂട്ട് ഔട്ടിലെ ഒരു കിടിലന്‍ സേവും.. Hats Off Mr. Dominik Livakovic.

Read more

കടപ്പാട്: സ്പോര്‍ട്സ് പാരഡിസോ ക്ലബ്ബ്