വെറുപ്പിക്കാതെ പോടോ മനോഭാവത്തിൽ ബ്രൂണോ, നിന്നോട് ഞാൻ എന്ത് ചെയ്തു മട്ടിൽ റൊണാൾഡോ; വീഡിയോയുടെ പേരിൽ തമ്മിൽത്തല്ല് തുടങ്ങി ആരാധകർ

മാഞ്ചസ്റ്റർ യുണൈറ്റഡ് ടീമംഗങ്ങളായ ബ്രൂണോ ഫെർണാണ്ടസും ക്രിസ്റ്റ്യാനോ റൊണാൾഡോയും പോർച്ചുഗൽ ക്യാമ്പിൽ കണ്ടുമുട്ടിയതിന്റെ വീഡിയോ കണ്ട് ആരാധകർ പ്രതികരിച്ചു. അടുത്തിടെ നടന്ന റൊണാൾഡോയുടെ സ്‌ഫോടനാത്മക അഭിമുഖത്തിന് ശേഷം രണ്ട് കളിക്കാർക്കിടയിലുള്ള അസ്വാഭാവിക ബന്ധത്തിന്റെ സൂചനയാണ് കാണിച്ചതെന്ന് പറയാൻ സാധിക്കും.

ഞായറാഴ്ച നടന്ന ഒരു സ്‌ഫോടനാത്മക അഭിമുഖത്തിൽ മാനേജർ എറിക് ടെൻ ഹാഗും മറ്റ് സീനിയർ എക്‌സിക്യൂട്ടീവുകളും തന്നെ ക്ലബിൽ നിന്ന് പുറത്താക്കാൻ ശ്രമിക്കുന്നുണ്ടെന്ന് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ അവകാശപ്പെട്ടു. തന്നെ ക്ലബ്ബിൽ ഉള്ളവർ വഞ്ചിക്കുക ആണെന്നും റൊണാൾഡോ വെളിപ്പെടുത്തി. എന്തായലും അഭിമുഖം വലിയ വിവാദമാണ് ഉണ്ടാക്കിയിരിക്കുന്നത്.

ക്ലബ്ബിലുള്ള സ്റ്റാഫ് അംഗങ്ങളിൽ ചിലരും ചില താരങ്ങളും തനിക്ക് എതിരാണെന്ന് റൊണാൾഡോ പറയുമ്പോൾ ബ്രൂണോയും താരവും തമ്മിലുള്ള ബന്ധം അത്ര നല്ല രീതിയിൽ അല്ല എന്നുള്ള സൂചനയാണ് നമുക്ക് കാണാൻ സാധിക്കുന്നത്.

എന്നിരുന്നാലും, തന്റെ ദേശീയ ടീമിന്റെ ക്യാപ്റ്റനോട് ഫെർണാണ്ടസിന്റെ തണുത്ത പ്രതികരണത്തിന്റെ സമീപകാല വീഡിയോ പുറത്തുവന്നു. റൊണാൾഡോ കൈ കൊടുത്തപ്പോൾ ഒരു താത്പര്യവും ഇല്ലാതെ കൈനീട്ടുന്ന താരത്തെ നമുക്ക് കാണാൻ സാധിച്ചു.

Latest Stories

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

എം സി റോഡിൽ വീണ്ടും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപെട്ടു; ആർക്കും പരിക്കുകൾ ഇല്ല

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ പൊലീസിന്റെ മാധ്യമ വേട്ട; പ്രതിഷേധ സമരവുമായി കെയുഡബ്ല്യുജെ

2024-ൽ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റഴിച്ച ആ സിനിമ ഇതാണ്...

തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ച് തെലങ്കാന സര്‍ക്കാര്‍; 39 ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ട്രാഫിക് പൊലീസില്‍ നിയമനം

ദേശീയ അവാര്‍ഡ് ഇനി രാം ചരണിന്, എന്നെ വിശ്വസിക്കൂ.. ഗെയിം ചേഞ്ചര്‍ അത്രക്കും നല്ല പടം: സുകുമാര്‍

അശ്വിനെ തഴയാല്‍ കാട്ടിയ വ്യഗ്രത എന്തുകൊണ്ട് ബാറ്റര്‍മാരുടെ കാര്യത്തിലുണ്ടായില്ല?; പ്രമുഖകര്‍ക്ക് നേര്‍ക്ക് ചോദ്യമെറിഞ്ഞ് ഇതിഹാസം