"ചാരമാണെന്ന് കരുതരുത്, അവന് എന്തൊക്കെ ചെയ്യാൻ സാധിക്കും എന്ന് ലോകം കാണാൻ പോകുന്നതേ ഒള്ളു"; മുൻ ഫ്രഞ്ച് താരത്തിന്റെ വാക്കുകൾ വൈറൽ

റയൽ മാഡ്രിഡ് വളരെ പ്രതീക്ഷയോടെ കണ്ട ട്രാൻസ്ഫറായിരുന്നു ഫ്രഞ്ച് താരമായ കിലിയൻ എംബാപ്പയുടേത്. എന്നാൽ മികച്ച ഫോമിൽ ഒരു മത്സരം പോലും താരത്തിന് കളിക്കാൻ സാധിച്ചിട്ടില്ല. റയൽ മാഡ്രിഡിന് വേണ്ടി പല നിർണായകമായ മത്സരങ്ങളും താരം നിറം മങ്ങുകയാണ്. കഴിഞ്ഞ ദിവസം ലിവർപൂളിനെതിരെ നടന്ന മത്സരത്തിൽ നിർണായകമായ ഒരു പെനാൽറ്റി അദ്ദേഹം പാഴാക്കിയിരുന്നു. ഇതോടെ വിമർശകർക്കുള്ള ഇരയായി മാറാൻ താരത്തിന് സാധിച്ചു.

തോൽ‌വിയിൽ അദ്ദേഹത്തിന് കിട്ടുന്ന പിന്തുണയേക്കാൾ വിമർശിക്കാനെത്തുന്ന താരങ്ങളാണ് കൂടുതൽ. കരീം ബെൻസീമയും ഇത് പോലെയുള്ള അവസ്ഥയിൽ കടന്നു പോയതാണ്. അതിനെ തരണം ചെയ്യാൻ താരത്തിന് സാധിച്ചു. അത് പോലെ എംബപ്പേ തരണം ചെയ്യും എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. താരത്തിനെതിരെ വരുന്ന വിമർശനങ്ങൾക്കെതിരെ സംസാരിച്ചിരിക്കുകയാണ് മുൻ ഫ്രഞ്ച് താരമായ മൈക്കിൾ പൽറ്റിനി.

മൈക്കിൾ പൽറ്റിനി പറയുന്നത് ഇങ്ങനെ:

” കളിക്കളത്തിൽ അവൻ കളിക്കുന്നത് എല്ലാം നഷ്ടപെട്ട പോലെയാണ്. അങ്ങനത്തെ മെന്റാലിറ്റി മാറ്റണം. ചാരത്തിൽ നിന്നാണ് ഒരു യഥാർത്ഥ ചാമ്പ്യൻ ഉയർത്തെഴുനേൽക്കുന്നത്. ഇത് തന്നെയാണ് കാലം എംബാപ്പയ്ക്ക് കരുതി വെച്ചിരിക്കുന്നത്. ഒരു ചെറിയ സ്പാർക്ക് കിട്ടിയാൽ മതി, ക്ലബിന് വേണ്ടിയും രാജ്യത്തിന് വേണ്ടിയും അവൻ തന്റെ മികവ് വീണ്ടും തെളിയിക്കും” മൈക്കിൾ പൽറ്റിനി പറഞ്ഞു.

Read more