ഈ കമന്ററി കണ്ട് ഷൈജുവേട്ടന്‍ വരെ അമ്പരന്നു

കേരള ബ്ലാസ്റ്റേഴ്‌സിന്റെ കളി പോലെ തന്നെ ആരാധകര്‍ക്ക് എന്നും പ്രിയപ്പെട്ടതാണ് ഷൈജു ദാമോദരന്റെ കമേന്ററിയും. ഐഎസ്എല്ലിന്റെ തുടക്കം കുറിച്ച അന്ന് മുതല്‍ മലായാളികള്‍ക്ക് സുപരിചിതമാണ് ഷൈജുവിന്റെ ശബ്ദം. എന്തിന്, ടീമിന്റെ കളി കാണുന്നതിനേക്കാള്‍ ആവേശകരമാണ് ഷൈജുവിന്റെ കമന്ററിയെന്ന് വരെയായി കാര്യങ്ങള്‍.

https://www.facebook.com/shaijusjournal/videos/930870027065509/

എന്നാല്‍, കേരള ബ്ലാസ്‌റ്റേഴ്‌സ് കുപ്പായത്തില്‍ ചെന്നൈയിന്‍ എഫ്‌സിക്കെതിരേ സുഷാന്ത് മാത്യൂവിന്റെ കിടിലന്‍ ഗോളിനുള്ള കമന്ററി ഡബ്മാഷായി ചെയ്ത ഒരു ആരാധകന്റെ വീഡിയോ ഷൈജു ദാമോദരന്‍ തന്നെ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചിരിക്കുകയാണ്. ശ്വാസം പിടിച്ച്, കണ്ണ് തുറിച്ച്, വെള്ളം കുടിച്ച് , നെഞ്ചു തടവി. ഗ്യാലറി കാത്തിരുന്നത് ഈയൊരു നിമിഷത്തിനു വേണ്ടിയാണ്. അങ്ങനെ കമന്‍ട്രിയുടെ ഡബ്‌സ്മാഷും വന്നു എന്നു കുറിച്ചാണ് ഷൈജു വീഡിയോ പങ്കുവെച്ചിരിക്കുന്നത്.