ജയമില്ലാതെ ഈസ്റ്റ് ബംഗാളും മുംബൈ സിറ്റിയും ; ഐ.എസ്.എല്ലില്‍ വീണ്ടും സമനില കുരുക്ക്

ഇന്ത്യന്‍ സൂപ്പര്‍ലീഗില്‍ മുംബൈസിറ്റിയുടേയും ഈസ്റ്റബംഗാളിന്റെയും കഷ്ടകാലം അവസാനിക്കുന്നില്ല. ഒരു മത്സരം പോലും ഇതുവരെ ജയിച്ചിട്ടില്ലാത്ത ഈസ്റ്റബംഗാളും കഴിഞ്ഞ ഏതാനും മത്സരമായി വിജയത്തിനായി ദാഹിക്കുന്ന മുംബൈസിറ്റിയും തമ്മിലുള്ള മത്സരം ഗോള്‍രഹിത സമനിലയില്‍ അവസാനിച്ചു.

ഇരുടീമുകളും അവസരം കളഞ്ഞുകുളിക്കുന്ന കാര്യത്തിലായിരുന്നു മത്സരിച്ചപ്പോള്‍ ഗോള്‍ പറന്നതേയില്ല. ഒറ്റ ജയം പോലും നേടാനാവാത്ത ഏക ടീമായ ഈസ്റ്റ് ബംഗാള്‍ അഞ്ച് പോയിന്റുമായി ലീഗില്‍ അവസാന സ്ഥാനത്താണ്. കഴിഞ്ഞ മത്സരത്തിലും ഈസ്റ്റ് ബംഗാളിന് സമനിലയായിരുന്നു ഫലം. ബെംഗളൂരു എഫ്സിയോട് ഒരു ഗോളിനാണ് സമനില വഴങ്ങിയത്.

ഈ മത്സരത്തിലെ ഒരു പോയിന്റ് കൂടിയായപ്പോള്‍ മുംബൈയ്ക്ക് 17 പോയിന്റായി. അതേസമയം പുതിയ പരിശീലകന്‍ ഡെസ്് ബക്കിംഗാമിനും കഷ്ടകാലമാണ് കഴിഞ്ഞ നാലു മത്സരമായി ഒരു ജയം പോലും നേടാന്‍ മുംബൈസിറ്റിയ്ക്കും കഴിഞ്ഞിട്ടില്ല. കേരളാബ്‌ളാസ്‌റ്റേഴ്‌സിനോട് പരാജയമറിഞ്ഞ ശേഷം ഇതുവരെ വിജയിക്കാന്‍ മുംബൈയ്ക്ക് ആയിട്ടില്ല.

Latest Stories

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി