കൊണ്ടും കൊടുത്തും സന്ധി ചെയ്ത് ഈസ്റ്റ് ബംഗാളും ജംഷദ്പുരും

ഐഎസ്എല്‍ ഫുട്‌ബോളില്‍ ഈസ്റ്റ് ബംഗാളും ജംഷദ്പുര്‍ എഫ്‌സിയും സമനിലയോടെ തുടങ്ങി. ഇരു ടീമുകളും ഓരോ ഗോള്‍ പങ്കിട്ട് സമനില പാലിച്ചു.

കളിയുടെ 18-ാം മിനിറ്റില്‍ നെരിയൂസ് വാല്‍സ്‌കിസിന്റെ സെല്‍ഫ് ഗോളാണ് ഈസ്റ്റ് ബംഗാളിന് അപ്രതീക്ഷിത ലീഡ് ഒരുക്കിയത്. എന്നാല്‍ ഒന്നാം പകുതിയുടെ ഇഞ്ചുറി ടൈമില്‍ പീറ്റര്‍ ഹാര്‍ട്ട്‌ലി (45+6-ാം മിനിറ്റ്) ജംഷദ്പുരിനെ ഒപ്പമെത്തിച്ചു.

Read more

കളിയില്‍ ആദ്യം മുന്‍തൂക്കം നേടിയത് ജംഷദ്പുരായിരുന്നു. എന്നാല്‍ ജംഷദ്പുര്‍ താരം വാല്‍സ്‌കിസ് വഴങ്ങിയ സെല്‍ഫ് ഗോള്‍ ഈസ്റ്റ് ബംഗാളിനെ മുന്നിലെത്തിച്ചു. പക്ഷേ, ആദ്യ പകുതിയില്‍ തന്നെ വാല്‍സ്‌കിസ് അതിനു ഏറെക്കുറെ പ്രായശ്ചിത്തം ചെയ്തു. വാല്‍സ്‌കിസ് പകുത്ത പന്തില്‍ നിന്നാണ് ഹാര്‍ട്ട്‌ലി ലക്ഷ്യം കണ്ടത്. ഇടവേളയ്്ക്കുശേഷം ഇരു ടീമുകളും വിജയ ഗോളിനായി കിണഞ്ഞു പരിശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.