താരങ്ങളോട് എന്ത് സമാധാനം പറയും, ഈസ്റ്റ് ബംഗാളിന് കനത്ത തിരിച്ചടി

ഐഎസ്എല്ലിലെ ഏഴാം സീസണില്‍ ടീമുകളെ വര്‍ദ്ധിപ്പിക്കേണ്ടെന്ന എഐഎഫ്എഫിന്റെ തീരുമാനം കൊല്‍ക്കത്തിയിലെ പ്രധാന ക്ലബുകളിലൊന്നായ ഈസ്റ്റ് ബംഗാളിന് ഏല്‍പിയ്ക്കുന്നത് കനത്ത ആഘാതം. അടുത്ത സീസണില്‍ ഐഎസ്എല്ലില്‍ കളിക്കാമെന്ന് വാഗ്ദാനം ചെയ്ത് നിരവധി താരങ്ങളെയാണ് ഈസ്റ്റ് ബംഗാള്‍ ഒപ്പം കൂട്ടിയിരിക്കുന്നത്. അടുത്ത സീസണില്‍ ഈസ്റ്റ് ബംഗാള്‍ ഐഎസ്എല്ലിലെത്തിയില്ലെങ്കില്‍ താരങ്ങളും ക്ലബും തമ്മിലുളള വലിയ പ്രശ്നത്തിന് ഇത് കാരണമാകും.

മറ്റേതൊരു ഇന്ത്യന്‍ ഫുട്ബോള്‍ ക്ലബ്ബിനേക്കാളും കൂടുതല്‍ താരങ്ങളുമായി ഈ സീസണില്‍ കരാറില്‍ ഏര്‍പ്പെട്ടിരിക്കുന്നത് ഈസ്റ്റ് ബംഗാള്‍ ആണ്. അടുത്ത കാലത്തായി തുടര്‍ച്ചയായി താരങ്ങളേ ഒപ്പുവെച്ചു കൊണ്ട് നിരന്തരം അവര്‍ വാര്‍ത്ത സൃഷ്ടിച്ചിരുന്നു.

മുംബൈ സിറ്റി എഫ്‌സി പ്ലെയര്‍ മുഹമ്മദ് റഫീഖ്, ഇന്ത്യന്‍ ആരോസിന്റെ പ്രതിരോധ മിഡ്ഫീല്‍ഡര്‍ റിക്കി ഷാബോങ്, നോര്‍ത്ത് ഈസ്റ്റ് മിഡ്ഫീല്‍ഡര്‍ മിലന്‍ സിംഗ് തുടങ്ങിയവരെല്ലാം ഇതിനോടകം ഈസ്റ്റ് ബംഗാളിലെത്തി കഴിഞ്ഞു ട്രാന്‍സ്ഫര്‍ മാര്‍ക്കറ്റില്‍ ക്ലബ് നടത്തിയ ആദ്യ നീക്കങ്ങളിലൊന്നാണ് എടികെയില്‍ നിന്നുള്ള ബല്‍വന്ത് സിംഗിന്റെ റോപ്പിംഗ്. അതിനുശേഷം സെഹ്നാജ് സിംഗ്, കാവിന്‍ ലോബോ, ബികാഷ് ജയ്രു എന്നിവരും ക്ലബ്ബില്‍ ചേര്‍ന്നു.

മോഹന്‍ ബഗാനില്‍ നിന്നുള്ള ശങ്കര്‍ റോയ്, ജംഷഡ്പൂര്‍ എഫ്‌സിയില്‍ നിന്നുള്ള കീഗന്‍ പെരേര, പഞ്ചാബ് എഫ്‌സിയില്‍ നിന്നുള്ള ഗിരിക് ഖോസ്ല, ഗോകുലം കേരളത്തില്‍ നിന്നുള്ള മുഹമ്മദ് ഇര്‍ഷാദ് എന്നിരും ഈസ്റ്റ് ബംഗാളുമായി ഉടന്‍ കരാറില്‍ ഒപ്പുവെയ്ക്കുമെന്നാണ് റിപ്പോര്‍ട്ട്. കൂടാതെ സികെ വിനീതും റിനോ ആന്റോയുമെല്ലാം അവരുടെ നിരയിലെത്തുമെന്നും വാര്‍ത്തകളുണ്ട്.

ഇതിനിടെയാണ് ഈസ്റ്റ് ബംഗാളിന് കനത്ത അഘാതം ഏല്‍പിച്ച് കൊണ്ട് ഐഎസ്എല്‍ കളിയ്ക്കാനാകില്ലെന്ന വാര്‍ത്തയെത്തുന്നത്. ഇതോടെ ഐലീഗ് കളിയ്ക്കേണ്ടി വരുന്ന ഈസ്റ്റ് ബംഗാളില്‍ എത്ര താരങ്ങള്‍ കളിയ്ക്കുമെന്ന് കണ്ടറിയണം. ഇത് വലിയ പ്രതിസന്ധിയാകും കൊല്‍ക്കത്തന്‍ ടീമിന് ഉണ്ടാക്കുക.

Latest Stories

മകള്‍ക്ക് വേണ്ടി അച്ഛന്‍ ചെയ്യുന്ന ത്യാഗം ആരും കാണുന്നില്ല, രഹസ്യമായിട്ടാണ് എല്ലാ കാര്യങ്ങളും ചെയ്യുന്നത്: അഭിഷേക് ബച്ചന്‍

വയനാട്ടിൽ നോട്ടക്ക് കിട്ടിയ വോട്ട് പോലും കിട്ടാതെ 13 സ്ഥാനാർത്ഥികൾ

"എന്നെ ചൊറിയാൻ വരല്ലേ, നിന്നെക്കാൾ സ്പീഡിൽ ഞാൻ ഏറിയും"; യുവ താരത്തിന് താക്കീത് നൽകി മിച്ചൽ സ്റ്റാർക്ക്

ഇപ്പോഴത്തെ പിള്ളേർ കൊള്ളാം എന്താ സ്ലെഡ്ജിങ്, സ്റ്റാർക്കിനെ പേടിപ്പിച്ച് മിച്ചൽ സ്റ്റാർക്ക്; വീഡിയോ വൈറൽ

രമ്യയുടെ പാട്ടില്‍ ചേലക്കര വീണില്ല; ഇടതുകോട്ട കാത്ത് യു ആര്‍ പ്രദീപ്; വിജയം 12,122 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍

കർണാടക ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് തരംഗം; മൂന്നാം സ്ഥാനത്ത് നിന്ന് ഒന്നാമത്, ബിജെപിയിൽ തകർന്നടിഞ്ഞത് മക്കൾ രാഷ്ട്രീയം

'അനിയാ, ആ സ്റ്റെതസ്കോപ്പ് ഉപകരണം കളയണ്ട, ഇനി നമുക്ക് ജോലി ചെയ്ത് ജീവിക്കാം'; സരിനെ ട്രോളി എസ്.എസ് ലാൽ

മലയാള സിനിമയില്‍ ഇത് ചരിത്രമാകും..; മഹേഷ് നാരായണന്‍ ചിത്രത്തിന്റെ സഹനിര്‍മ്മാതാവ്

സയ്യിദ് മുഷ്താഖ് അലി ട്രോഫിയെ തീപിടിപ്പിക്കാൻ സഞ്ജു ഷമി പോരാട്ടം, ഇത് ഐപിഎലിന് മുമ്പുള്ള സാമ്പിൾ വെടിക്കെട്ട്; ആരാധകർ ഡബിൾ ഹാപ്പി

സന്തോഷ് ട്രോഫിയിൽ ഗോൾ മഴ; ലക്ഷദ്വീപിനെ 10 ഗോളിന് തകർത്ത് കേരളം ഫൈനൽ റൗണ്ടിൽ