ഇന്ത്യന്‍ ഫുട്‌ബോള്‍ ചരിത്രത്തിലെ ഏറ്റവും പഴക്കമേറിയ ക്ലബ്ബുകളില്‍ ഒന്നാണ് ഈസ്റ്റ് ബംഗാള്‍. ഈസ്റ്റ് ബംഗാളും മോഹന്‍ ബഗാനും ഏറ്റുമുട്ടുന്ന കോല്‍ക്കത്തന്‍ ഡെര്‍ബി ലോക ഫുട്‌ബോളിലെ ഏറ്റവും പഴക്കമുള്ള ഡെര്‍ബികളില്‍ ഒന്നാണെന്നതും ശ്രദ്ധേയം. ഇരു ടീമുകളും തമ്മിൽ നടക്കുന്ന ഡെർബി പോരാട്ടം ലോകോത്തര ശ്രദ്ധ നേടിക്കഴിഞ്ഞതാണ്. ചരിത്രപ്രാധാന്യമുള്ള ഈ പോരാട്ടം കാണാൻ കൊൽക്കത്തയിലേക്ക് ഒഴുകിയെത്തുന്ന ആളുകളുടെ എണ്ണം വളരെ വലുതാണ്.
പിന്നെ മോഹൻ ബഗാൻ കൊൽക്കത്ത ടീമുമായി സൂപ്പർ ലീഗിൽ ലയിച്ചപ്പോൾ ഈസ്റ്റ് ബംഗാൾ ഒറ്റക്കായി. പിന്നീട് സൂപ്പർ ലീഗിൽ എത്തിയെങ്കിലും സാമ്പത്തിക സ്ഥിതി മോശമായ ഈസ്റ്റ് ബംഗാൾ അവസാന സ്ഥാനക്കാരായിരുന്നു മിക്ക സീസണുകളിലും. ഈ സാമ്പത്തിക പ്രതിസതികളെ അതിജീവിക്കാൻ ടീം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് വമ്പനായ മാഞ്ചസ്റ്റര്‍ യുണൈറ്റഡുമായി ഈസ്റ്റ് ബംഗാള്‍ കൈകോര്‍ക്കുമെന്നാണ് റിപ്പോര്‍ട്ട്. ടി വി 9 ബംഗ്ല ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
റിപോർട്ടുകൾ സത്യം ആണെങ്കിൽ മാഞ്ചസ്റ്റർ സിറ്റിക്ക് പിന്നാലെ മാഞ്ചസ്റ്റർ യുണൈറ്റഡും സൂപ്പർ ലീഗിൽ എത്തുന്ന വാർത്ത ആരാധകരിൽ ആവേശമുണ്ടാക്കും എന്നുറപ്പാണ്. പ്രമുഖ താരങ്ങളെ ടീമിലെത്തിക്കാനുള്ള ടീമിന്റെ പദ്ധതികൾ യുണൈറ്റഡിന്റെ വരവോട് കൂടി യാഥാർഥ്യം ആകുമെന്നുറപ്പാണ്.
ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റനും ബി സി സി ഐ തലവനുമായ സൗരവ് ഗാംഗുലിയാണ് ഈ നീക്കത്തിനു പിന്നിലെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. മാഞ്ചസ്റ്റര്‍ യുണൈറ്റഡുമായി സൗരവ് ഗാംഗുലി ഇടവിടാതെയുള്ള ആശയ വിനിമയത്തിലാണ്. ഇരു ടീമുകളെയും ഒന്നിപ്പിക്കാനുള്ള തീവ്രശ്രമത്തിലാണ് ഗാംഗുലി എന്നുമാണ് വാര്‍ത്ത.
🚨 | Premier League club Manchester United are in talks with East Bengal club for a potential investment. As per sources, Sourav Ganguly has been in touch with the UK based club and is expected to act as a bridge between the two clubs. [TV9 Bangla] #IndianFootball #ISL #ManUtd pic.twitter.com/DZR3LuDtNH
— 90ndstoppage (@90ndstoppage) May 4, 2022
Read more