ഈസ്റ്റ് ബംഗാളും മാഞ്ചസ്റ്റർ യുണൈറ്റഡും കൈകോർക്കുന്നു, വമ്പൻ താരങ്ങൾ വരുമെന്ന് ഉറപ്പ്

ഇന്ത്യന്‍ ഫുട്‌ബോള്‍ ചരിത്രത്തിലെ ഏറ്റവും പഴക്കമേറിയ ക്ലബ്ബുകളില്‍ ഒന്നാണ് ഈസ്റ്റ് ബംഗാള്‍. ഈസ്റ്റ് ബംഗാളും മോഹന്‍ ബഗാനും ഏറ്റുമുട്ടുന്ന കോല്‍ക്കത്തന്‍ ഡെര്‍ബി ലോക ഫുട്‌ബോളിലെ ഏറ്റവും പഴക്കമുള്ള ഡെര്‍ബികളില്‍ ഒന്നാണെന്നതും ശ്രദ്ധേയം. ഇരു ടീമുകളും തമ്മിൽ നടക്കുന്ന ഡെർബി പോരാട്ടം ലോകോത്തര ശ്രദ്ധ നേടിക്കഴിഞ്ഞതാണ്. ചരിത്രപ്രാധാന്യമുള്ള ഈ പോരാട്ടം കാണാൻ കൊൽക്കത്തയിലേക്ക് ഒഴുകിയെത്തുന്ന ആളുകളുടെ എണ്ണം വളരെ വലുതാണ്.

പിന്നെ മോഹൻ ബഗാൻ കൊൽക്കത്ത ടീമുമായി സൂപ്പർ ലീഗിൽ ലയിച്ചപ്പോൾ ഈസ്റ്റ് ബംഗാൾ ഒറ്റക്കായി. പിന്നീട് സൂപ്പർ ലീഗിൽ എത്തിയെങ്കിലും സാമ്പത്തിക സ്ഥിതി മോശമായ ഈസ്റ്റ് ബംഗാൾ അവസാന സ്ഥാനക്കാരായിരുന്നു മിക്ക സീസണുകളിലും. ഈ സാമ്പത്തിക പ്രതിസതികളെ അതിജീവിക്കാൻ ടീം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് വമ്പനായ മാഞ്ചസ്റ്റര്‍ യുണൈറ്റഡുമായി ഈസ്റ്റ് ബംഗാള്‍ കൈകോര്‍ക്കുമെന്നാണ് റിപ്പോര്‍ട്ട്. ടി വി 9 ബംഗ്ല ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

റിപോർട്ടുകൾ സത്യം ആണെങ്കിൽ മാഞ്ചസ്റ്റർ സിറ്റിക്ക് പിന്നാലെ മാഞ്ചസ്റ്റർ യുണൈറ്റഡും സൂപ്പർ ലീഗിൽ എത്തുന്ന വാർത്ത ആരാധകരിൽ ആവേശമുണ്ടാക്കും എന്നുറപ്പാണ്. പ്രമുഖ താരങ്ങളെ ടീമിലെത്തിക്കാനുള്ള ടീമിന്റെ പദ്ധതികൾ യുണൈറ്റഡിന്റെ വരവോട് കൂടി യാഥാർഥ്യം ആകുമെന്നുറപ്പാണ്.

ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റനും ബി സി സി ഐ തലവനുമായ സൗരവ് ഗാംഗുലിയാണ് ഈ നീക്കത്തിനു പിന്നിലെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. മാഞ്ചസ്റ്റര്‍ യുണൈറ്റഡുമായി സൗരവ് ഗാംഗുലി ഇടവിടാതെയുള്ള ആശയ വിനിമയത്തിലാണ്. ഇരു ടീമുകളെയും ഒന്നിപ്പിക്കാനുള്ള തീവ്രശ്രമത്തിലാണ് ഗാംഗുലി എന്നുമാണ് വാര്‍ത്ത.

Latest Stories

കേരളത്തില്‍ മൂന്നാമതും എല്‍ഡിഎഫ് അധികാരത്തില്‍ വരും; ചേലക്കരയിലെ കള്ള പ്രചാരണം പൊളിഞ്ഞു; സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമില്ലെന്ന് കെ രാധാകൃഷ്ണന്‍ എംപി

GOAT മെസി തന്നെ പക്ഷെ റൊണാൾഡോ....വമ്പൻ വെളിപ്പെടുത്തലുമായി ബാലൺ ഡി ഓർ ജേതാവ്

ലേലത്തിന് തൊട്ടുതലേദിനം മൂന്ന് ഇന്ത്യൻ താരങ്ങൾക്ക് വമ്പൻ പണി, ബോളിങ് ആക്ഷൻ സംശയത്തിൽ; ശിക്ഷ കിട്ടാൻ സാധ്യത

ഫയര്‍ ആകും ശ്രീലീല; 'കിസിക്' പ്രൊമോ എത്തി, ഐറ്റം നമ്പര്‍ വരുന്നു

ജാര്‍ഖണ്ടില്‍ ഇന്ത്യ മുന്നണിയ്ക്ക് മുന്നേറ്റം; തുടര്‍ഭരണ സാധ്യത തുറന്ന് ഇന്ത്യ മുന്നണിയുടെ സര്‍പ്രൈസ് തിരിച്ചുവരവ്; 81 ല്‍ 50ല്‍ മുന്നില്‍

മഹാരാഷ്ട്ര വോട്ടെടുപ്പ്; ലീഡിൽ ഡബിള്‍ സെഞ്ചുറിയും കടന്ന് മഹായുതി, അടിതെറ്റി അഘാഡി

എന്റെ പൊന്നോ കൊലതൂക്ക്, ഒരൊറ്റ മത്സരത്തിൽ നിരവധി അനവധി റെക്കോഡുകൾ തൂക്കി ബുംറ; ഇതൊക്കെ പ്രമുഖ ബോളർമാർക്ക് സ്വപ്നം

വിരാട് കോഹ്ലിയാണ് അതിന് കാരണം; വമ്പൻ വെളിപ്പെടുത്തലുമായി നിതീഷ് കുമാർ റെഡ്‌ഡി

ഞങ്ങള്‍ വീട്ടിലുണ്ടെന്ന് ആരോടും പറയില്ല, ഫോണും ഓഫ് ചെയ്ത് വയ്ക്കും.. കാരണമുണ്ട്: നസ്രിയ

പാലക്കാട് ഉപതിരഞ്ഞെടുപ്പ്; ലീഡ് തിരിച്ച് പിടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ