സാൾട്ട് ലേക്കിൽ ബ്ലാസ്‌റ്റേഴ്‌സിനെ ഉപ്പുവെള്ളം കുടിപ്പിച്ച് ഈസ്റ്റ് ബംഗാൾ, ബ്ലാസ്റ്റേഴ്സിന് കിട്ടിയത് അപ്രതീക്ഷിത തിരിച്ചടി

ആദ്യ മത്സരത്തിൽ തങ്ങൾ വളരെ എളുപ്പത്തിൽ തോൽപ്പിച്ച ഈസ്റ്റ് ബംഗാളിനെതിരെയുള്ള രണ്ടാമത്തെ മത്സരത്തിലും അത്തരത്തിലുള്ള ജയം പ്രതീക്ഷിച്ച കേരള ബ്ലാസ്റ്റേഴ്സിന് പിഴച്ചു. കേരളത്തിന്റെ മണ്ണിലേറ്റ തോൽവിക്ക് സ്വന്തം മണ്ണിൽ ഈസ്റ്റ് ബംഗാൾ പ്രതികാരം ചെയ്തപ്പോൾ കേരളത്തിന് ഏകപക്ഷീയമായ ഒരു ഗോളിന്റെ തോൽവി. 77 ക്ലയിറ്റൺ സിൽവയാണ് കേരളത്തെ ഞെട്ടിച്ച ഗോൾ സ്വന്തമാക്കിയത്.

ആദ്യ പകുതി

ആദ്യ പകുതിയുടെ തുടക്കം കേരള ബ്ലാസ്റ്റേഴ്‌സ് ചില നല്ല മുന്നേറ്റങ്ങൾ നടത്തിയെകിലും അതൊന്നും ഗോളുകൾ ആക്കാൻ ടീമിനായില്ല എന്നത് നിരാശയായി. കഴിഞ്ഞ മത്സരത്തിലെ അതെ ടീമിനെ തന്നെ ഇറക്കിയ ഇവന്റെ തന്ത്രം ആദ്യ 10 മിനിറ്റിൽ നന്നായി പോയെങ്കിലും പിന്നീട് ബംഗാൾ തന്ത്രങ്ങൾ ഫലം കണ്ടു. ഗോളുകൾ വഴങ്ങാതെ രക്ഷപെട്ടല്ലോ എന്ന ആശ്വാസത്തിൽ ബ്ലാസ്റ്റേഴ്‌സ് രണ്ടാം പകുതിയിലേക്ക് പോയി,

രണ്ടാം പകുതി

രണ്ട് ടീമുകളും നന്നായി പൊരുതിയ പകുതി യഥാർത്ഥത്തിൽ ഗോൾകീപ്പറുമാർ തമ്മിലുള്ള പോരാട്ടമായിരുന്നു. ബ്ലാസ്റ്റേഴ്സിൽ ലൂണായും വിക്ടർ മോങ്ങിലും ഒഴികെ ഉള്ള താരങ്ങൾ തിളങ്ങാതിരുന്നപ്പോൾ ബംഗാൾ കിട്ടിയ അവസരം നന്നായി ഉപയോഗിച്ച്. കളിയുടെ 72 ആം മിനിറ്റിൽ മഹേഷ് തുടക്കമിട്ട മിന്നൽ നീക്കങ്ങൾക്ക് ഒടുവിൽ സിൽവയുടെ ഫിനിഷിങ്. ഈസ്റ്റ് ബംഗാൾ ലീഡ് എടുത്ത് ശേഷം പിന്നീട് പ്രതിരോധം കാത്തതോടെ സമനില കണ്ടെത്താനുള്ള ബ്ലാസ്റ്റേഴ്‌സ് ശ്രമങ്ങൾ പൊളിഞ്ഞു. എളുപ്പത്തിൽ ജയിക്കാൻ ഇറങ്ങിയ ബ്ലാസ്റ്റേഴ്സിന് കിടത്തിയ അപ്രതീക്ഷിത ഈ ഫലം.

Latest Stories

ഞാന്‍ പൂര്‍ണനല്ല, ശരിക്കും അതിന് എതിരാണ്.. എനിക്ക് ആരോ നല്‍കിയ പേരാണത്: മോഹന്‍ലാല്‍

ചെങ്കടലിന് മുകളിലെത്തിയ സ്വന്തം വിമാനത്തെ വെടിവച്ച് അമേരിക്കന്‍ നാവികസേന; യുഎസ് മിസൈല്‍വേധ സംവിധാനത്തിന് ആളുമാറി; വിശദീകരണവുമായി സെന്‍ട്രല്‍ കമാന്‍ഡ്

ക്രിസ്മസ്-പുതുവത്സര ആഘോഷം: കൂടുതല്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ച് കൊച്ചി മെട്രോ

ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങുന്നു; പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ സ്ഥാനമേല്‍ക്കും

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ