ഒന്നെങ്കില്‍ പോര്‍ച്ചുഗല്‍ അല്ലെങ്കില്‍ ഇറ്റലി; ഖത്തറിലേക്ക് ടിക്കറ്റ് ഒരു ടീമിന് മാത്രം!

ഖത്തര്‍ ലോക കപ്പിനുള്ള യോഗ്യതക്ക് വേണ്ടിയുള്ള യൂറോപ്യന്‍ പ്ലേഓഫ് ചിത്രം തെളിഞ്ഞു. പ്ലേഓഫ് യോഗ്യത നേടിയ 12 ടീമുകളില്‍ നിന്ന് മൂന്ന് ടീമുകളാണ് പ്ലേഓഫില്‍ നിന്ന് ഖത്തര്‍ ലോക കപ്പിലേക്ക് പറക്കുക. 12 ടീമുകളെ 3 പാതകളിലേക്കായി തിരിച്ചു. ഇതില്‍ ഇറ്റലിയും പോര്‍ച്ചുഗലും ഒരേ പാതത്തിലാണ്. അതിനാല്‍ ഇതിലൊരു ടീമിനെ ഖത്തറിലേക്ക് പറക്കാനാകൂ.

ഇതനുസരിച്ച് പാത്ത് സിയില്‍ പ്ലേഓഫ് സെമി ഫൈനലില്‍ നോര്‍ത്ത് മാസിഡോണിയയെ ആണ് ഇറ്റലി ആദ്യം നേരിടുക. ഈ കളിയില്‍ വിജയിക്കുന്ന ടീമിനെ, പോര്‍ച്ചുഗല്‍-തുര്‍ക്കി മത്സരത്തിലെ വിജയി നേരിടും. സെമി ജയിച്ച് പോര്‍ച്ചുഗലും ഇറ്റലിയും എത്തിയാല്‍ ഫൈനലില്‍ ഇരുവരും കൊമ്പുകോര്‍ക്കണം. ഫൈനലില്‍ ജയിക്കുന്ന ടീമാണ് ഖത്തറിലേക്ക് ടിക്കറ്റ് നേടുക.

പാത്ത് എ

സെമി-ഫൈനല്‍ 1: സ്‌കോട്‌ലാന്‍ഡ് vs ഉക്രൈന്‍
സെമി-ഫൈനല്‍ 2: വെയില്‍സ് vs ഓസ്ട്രിയ

പാത്ത് ബി

സെമി-ഫൈനല്‍ 3: റഷ്യ vs പോളണ്ട്
സെമി-ഫൈനല്‍ 4: സ്വീഡന്‍ vs ചെക്ക് റിപ്പബ്ലിക്ക്

പാത്ത് സി

സെമി-ഫൈനല്‍ 5: ഇറ്റലി vs നോര്‍ത്ത് മാസിഡോണിയ
സെമി-ഫൈനല്‍ 6: പോര്‍ച്ചുഗല്‍ vs തുര്‍ക്കി

Latest Stories

റൊണാൾഡോ ആരെയൊക്കെ തോല്പിച്ചാലും എന്റെ മുൻപിൽ അവന്റെ മുട്ടിടിക്കും; വമ്പൻ വെളിപ്പെടുത്തലുമായി പ്രമുഖ താരം

നയിക്കാന്‍ നായകന്‍ ആര്; സംസ്ഥാനത്തെ രണ്ട് നിയമസഭാ മണ്ഡലത്തിലെും വയനാട് ലോകസഭ മണ്ഡലത്തിലെയും ഉപതെരഞ്ഞെടുപ്പ് ഫലം ഉടന്‍; വോട്ടെണ്ണല്‍ എട്ടിന് ആരംഭിക്കും

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍