പഞ്ഞിക്കിടാന്‍ ഇത് ആലുക്കാസ് തൃശൂരോ, സബാന്‍ കോട്ടക്കലോ അല്ല റയലേ, ഇത് ടീം വേറെയാ: റയലിനെ പൊങ്കാലയിട്ട് സോഷ്യല്‍ മീഡിയ

ആരാധകര്‍ കാത്തിരുന്ന അവേശപ്പോരില്‍ പ്രാദേശിക വീര്യം നാട്ടുപ്രമാണികളെ തുരത്തിയോടിച്ചു. അതും അവരുടെ തട്ടകത്തില്‍ വെച്ച്. സീസണിലെ ആദ്യ എല്‍ ക്ലാസിക്കോയില്‍ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് സാന്റിയാഗോ ബെര്‍ണാബുവില്‍ റയല്‍ മാഡ്രിഡിനെ കണ്ടം വഴി ഓടിച്ച ബാഴ്‌സലോണയെ രണ്ടു കയ്യും നീട്ടി സ്വീകരിച്ച സോഷ്യല്‍ മീഡിയ റൊണാല്‍ഡോയും കൂട്ടരെയും പൊങ്കാലയിട്ടു.

സുവാരസ്, മെസ്സി, അലെക്‌സി വിദാല്‍ എന്നിവരുടെ ഗോളുകള്‍ക്കാണ് ബാഴ്‌സലോണ റയല്‍ മാഡ്രിഡിനെ തോല്‍പ്പിച്ചത്. ജയത്തോടെ റയലുമായുള്ള പോയിന്റ് വ്യത്യാസം 14 ആക്കി ഉയര്‍ത്തിയ ബാഴ്‌സലോണ ക്രിസ്മസ് ക്രിസ്മസ് ന്യൂ ഇയര്‍ ആഘോഷത്തിന്റെ മാറ്റു കൂട്ടി. ബദ്ധ വൈരികളുടെ പോരില്‍ റയല്‍ മാഡ്രിഡിനേറ്റ നാണക്കേട് സോഷ്യല്‍ മീഡിയയില്‍ ട്രോളുകളുടെ കുത്തൊഴുക്കുണ്ടാക്കി.

ബാഴ്‌സയുമായി തോറ്റതോടെ ലാലീഗയിലെ റയലിന്റെ കിരീട മോഹങ്ങള്‍ ഏകദേശം അസ്തമിച്ചു. ക്ലബ്ബ് ലോകകപ്പ് നേടിയ വമ്പോടെ എത്തിയ റയല്‍ മാഡ്രിഡിന് മൂന്ന് ഗോളുകളിട്ട് ചുട്ടമറുപടിയാണ് മെസ്സിയും കൂട്ടരും നല്‍കിയത്.

Latest Stories

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

എം സി റോഡിൽ വീണ്ടും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപെട്ടു; ആർക്കും പരിക്കുകൾ ഇല്ല

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ പൊലീസിന്റെ മാധ്യമ വേട്ട; പ്രതിഷേധ സമരവുമായി കെയുഡബ്ല്യുജെ

2024-ൽ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റഴിച്ച ആ സിനിമ ഇതാണ്...

തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ച് തെലങ്കാന സര്‍ക്കാര്‍; 39 ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ട്രാഫിക് പൊലീസില്‍ നിയമനം

ദേശീയ അവാര്‍ഡ് ഇനി രാം ചരണിന്, എന്നെ വിശ്വസിക്കൂ.. ഗെയിം ചേഞ്ചര്‍ അത്രക്കും നല്ല പടം: സുകുമാര്‍