ലോകത്തിലെ ഏറ്റവും മികച്ച ക്ലബാണ് ലിവർപൂൾ. ഇപ്പോൾ നടക്കുന്ന ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ തകർപ്പൻ പ്രകടനമാണ് ലിവർപൂൾ നടത്തുന്നത്. ലോകത്തിലെ ഒന്നാം നമ്പർ ടീം ആണ് അവർ ഇപ്പോൾ. ഈ ലീഗിൽ 19 മത്സരങ്ങളിൽ നിന്നായി 4 സമനിലയും, 1 തോൽവിയും, 14 ജയവുമായി തകർപ്പൻ ഫോമിലാണ് ടീം ഉള്ളത്. ഇതോടെ പോയിന്റ് ടേബിളിൽ 46 പോയിന്റോടെ ബഹുദൂരം മുൻപിലാണ് ലിവർപൂൾ ഉള്ളത്.
പ്രീമിയർ ലീഗിലെ ഏറ്റവും മികച്ച ക്ലബ്ബിനെ സ്വന്തമാക്കാൻ ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌കിന് താല്പര്യം ഉണ്ട് എന്ന് പറഞ്ഞ് കൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് ഇലോൺ മസ്കിന്റെ പിതാവ് എറോൾ മസ്ക്. ടൈംസ് ഓഫ് റേഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം പറഞ്ഞത്.
എറോൾ മസ്ക് പറയുന്നത് ഇങ്ങനെ:
” ലിവര്‍പൂളിനെ ഏറ്റെടുക്കാന്‍ ഇലോണ്‍ മസ്‌കിന് അതിയായ താല്‍പ്പര്യമുണ്ട്. എന്നാല്‍ അതിനര്‍ത്ഥം. അവന്‍ അത് വാങ്ങുകയാണെന്നല്ല, അവന് ആഗ്രഹമുണ്ടെന്ന് മാത്രം. ലിവര്‍പൂളിനെ പോലൊരു ക്ലബ്ബിനെ സ്വന്തമാക്കാന്‍ ആരാണ് ആഗ്രഹിക്കാത്തത്?” എറോൾ മസ്ക് പറഞ്ഞു.
ലിവർപൂളിന്റെ ഉടമസ്ഥത വരുന്നത് ഫെൻവേ സ്‌പോർട്‌സ് ഗ്രൂപ്പിനാണ്. എന്നാൽ ഇവർ വിദേശ നിക്ഷേപങ്ങളെ സ്വാഗതം ചെയ്ത കൊട്ടേഷൻ സ്വീകരിച്ചിട്ടുണ്ടെങ്കിലും ക്ലബ് വിൽക്കുന്നതിന് കുറിച്ച് ചിന്തിക്കുന്നില്ല. കൂടാതെ ഇലോൺ മസ്‌ക് ക്ലബ് മേടിക്കാൻ പോകുന്നു എന്ന വാർത്ത തെറ്റാണെന്ന് എഫ്എസ്ജി വക്താവ് പറഞ്ഞിരുന്നു.