Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

FOOTBALL

ലോകകപ്പിന് ഇംഗ്ലീഷ് പട തയ്യാറായി; ടീം പ്രഖ്യാപിച്ചു

, 9:52 pm

റഷ്യന്‍ ലോകകപ്പിനുള്ള ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു.പരിശീലകന്‍ ഗാരത് സൗത്ത് ഗേറ്റ് പ്രഖ്യാപിച്ച ടീമില്‍ ലിവര്‍പൂളിന്റെ പത്തൊമ്പതുകാരന്‍ ഡിഫന്‍ഡര്‍ ട്രെന്റ് അലക്സാണ്ടര്‍ ആര്‍ണോള്‍ഡും ഉള്‍പ്പെടുന്നു. പ്രതിരോധത്തില്‍ ഗാരി കാഹിലിനെ തിരിച്ചു വിളിച്ചിട്ടുണ്ട്. ഹാരി കെയ്ന്‍, ടോം ഹീട്ടണ്‍, ആദം ലല്ലാന, ജാക് ലിവര്‍മൂര്‍, ജെയിംസ് ടാര്‍കോവ്സ്‌കി എന്നിവരാണ് സ്ട്രൈക്കര്‍മാര്‍.

അഞ്ചു ടോട്ടന്‍ഹാം താരങ്ങളാണ് ടീമില്‍ ഉള്ളത്. ട്രിപ്പിയ, ഡാനി റോസ്, ഡെലി അലി, എറിക് ഡയര്‍, ഹാരി കെയിന്‍ എന്നിവരാണ് ടോട്ടന്‍ഹാമില്‍ നിന്ന് ടീമില്‍ ഇടം പിടിച്ചത്. ലോകകപ്പില്‍ ബെല്‍ജിയം, പാനമ, ടൂണീഷ്യ എന്നീ ടീമുകള്‍ക്കൊപ്പമാണ് ഇംഗ്ലണ്ട് കളിക്കുന്നത്

Advertisement