എംബാപെയെ നോട്ടമിട്ട് ഇംഗ്ലീഷ് കരുത്തന്‍; വാര്‍ഷിക പ്രതിഫലം ക്രിസ്റ്റ്യാനോയ്ക്കും മേലെ

ഫ്രഞ്ച് ക്ലബ്ബ് പിഎസ്ജിയുടെ യുവ പ്രതിഭ കെയ്‌ലിയന്‍ എംബാപെയെ നോട്ടമിട്ട് ഇംഗ്ലീഷ് വമ്പന്‍ ലിവര്‍പൂള്‍. സ്പാനിഷ് കരുത്തരായ റയല്‍ മാഡ്രിഡുമായി ഇക്കാര്യത്തില്‍ ലിവര്‍പൂള്‍ മത്സരിക്കുമെന്നാണ് റിപ്പോര്‍ട്ട്. ലിവര്‍പൂളുമായി കരാര്‍ സാധ്യമായാല്‍ പ്രീമിയര്‍ ലീഗില്‍ തന്റെ ആരാധ്യ പുരുഷന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് നല്‍കുന്നതിനെക്കാള്‍ വാര്‍ഷിക പ്രതിഫലം എംബാപെയ്ക്ക് സ്വന്തമാകും.

ഉശിരന്‍ ഫോമിലുള്ള എംബാപെയ്ക്കായുള്ള മത്സരത്തില്‍ റയല്‍ മാഡ്രിഡനാണ് സാധ്യത കല്‍പ്പിക്കപ്പെടുന്നത്. എന്നാല്‍ താരത്തെ പാളയത്തിലെത്തിക്കാന്‍ ലിവര്‍പൂള്‍ കിണഞ്ഞു ശ്രമിക്കുമെന്ന് ഇതുമായി അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. ഏകദേശം 25 ദശലക്ഷം പൗണ്ട് (250 കോടിയോളം രൂപ) എംബാപെയ്ക്ക് ലിവര്‍പൂള്‍ വാര്‍ഷിക പ്രതിഫലം വാഗ്ദാനം ചെയ്യുമെന്നും പറയപ്പെടുന്നു. ക്രിസ്റ്റ്യാനോയ്ക്ക് മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ 172 കോടി രൂപ വാര്‍ഷിക പ്രതിഫലമാണ് ലഭിക്കുന്നത്.

അര്‍ജന്റൈന്‍ സൂപ്പര്‍ താരം ലയണല്‍ മെസിയുടെ വരവോടെ പിഎസ്ജിയില്‍ എംബാപെ ഒതുക്കപ്പെടുമെന്ന കണക്കുകൂട്ടലുകളെ തെറ്റിക്കുന്ന പ്രകടനമാണ് താരം പുറത്തെടുക്കുന്നത്. മെസി ഗോളടിക്കാന്‍ പ്രയാസപ്പെടുമ്പോള്‍ എംബാപെ പിഎസ്ജിയുടെ തുറുപ്പുചീട്ടിന്റെ സ്ഥാനം കാക്കുന്നു. 2021-22 സീസണില്‍ പതിനാറ് മത്സരങ്ങളില്‍ നിന്ന് ഏഴു ഗോളുകളും 11 അസിസ്റ്റുകളും എംബാപെ പിഎസ്ജിക്ക് സംഭാവന ചെയ്തിട്ടുണ്ട്.

Latest Stories

'പി പി ദിവ്യക്ക് ജാമ്യം നൽകിയത് സ്ത്രീ എന്ന പരിഗണന നൽകി, അച്ഛൻ ഹൃദ്രോഗി'; വിധി പകർപ്പ് പുറത്ത്

എതിര്‍ക്കുന്നത് പിണറായിസത്തെ, മുഖ്യമന്ത്രി ആര്‍എസ്എസിന് വേണ്ടി വിടുപണി ചെയ്യുകയാണെന്ന് പിവി അന്‍വര്‍

'പുരുഷന്മാർ സ്ത്രീകളുടെ അളവെടുക്കേണ്ട, മുടി മുറിക്കേണ്ട'; വിചിത്ര നിർദേശവുമായി യുപി വനിതാ കമ്മീഷൻ

വിമാനത്തില്‍ കയറിയാല്‍ പോലും എനിക്ക് വണ്ണം കൂടും.. സിനിമയൊന്നും ആസ്വദിക്കാന്‍ പറ്റാറില്ല, എനിക്ക് അപൂര്‍വ്വരോഗം: അര്‍ജുന്‍ കപൂര്‍

ഏറ്റവും കൂടുതല്‍ വെറുക്കുന്ന ഇന്ത്യന്‍ താരം ആര്?; വെളിപ്പെടുത്തി ലീ, ഞെട്ടി ക്രിക്കറ്റ് ലോകം

രഞ്ജി കളിക്കുന്നത് വെറും വേസ്റ്റ് ആണ്, ഇന്ത്യൻ ടീമിൽ ഇടം നേടണമെങ്കിൽ അത് സംഭവിക്കണം; ഗുരുതര ആരോപണവുമായി ഹർഭജൻ സിങ്

'പ്രിയങ്ക ഗാന്ധി മത്സരിക്കുന്നത് ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണയോടെ'; ചർച്ചയായി മുഖ്യമന്ത്രിയുടെ ഫേസ്‌ബുക്ക് പോസ്റ്റ്

"എംബാപ്പയില്ലാത്തതാണ് ടീമിന് നല്ലത് എന്ന് എനിക്ക് തോന്നി, അത് കൊണ്ടാണ് ഞാൻ അങ്ങനെ ചെയ്‌തത്‌"; ഫ്രഞ്ച് പരിശീലകൻ അഭിപ്രായപ്പെട്ടു

ദേശീയപാതയിലും, എംസി റോഡിലുമുള്ള കെഎസ്ആര്‍ടിസിയുടെ കുത്തക അവസാനിച്ചു; സ്വകാര്യ ബസുകള്‍ക്ക് പാതകള്‍ തുറന്ന് നല്‍കി ഹൈക്കോടതി; ഗതാഗത വകുപ്പിന് കനത്ത തിരിച്ചടി

'ഇഡ്‌ലി കടൈ'യുമായി ധനുഷ്; വമ്പന്‍ പ്രഖ്യാപനം, റിലീസ് തീയതി പുറത്ത്