മതിയായി...ഇനി വയ്യ...നിങ്ങള്‍ക്കൊപ്പം കളിക്കാനായതില്‍ അഭിമാനം ; മൊഹമ്മദ് സലാ അന്താരാഷ്ട്ര ഫുട്‌ബോള്‍ മതിയാക്കുന്നു

ലോകഫുട്‌ബോളിലെ ഏറ്റവും മികച്ച മുന്നേറ്റക്കാരിലൊരാളായ മൊഹമ്മദ് സലാ അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്നും ഉടന്‍ വിരമിക്കല്‍ പ്രഖ്യാപിച്ചേക്കും. ഈജിപ്തിന് ലോകകപ്പ് യോഗ്യത നേടിക്കൊടുക്കുന്നതില്‍ പരാജയപ്പെട്ടതോടെയാണ് താരം ഈജിപ്ഷ്യന്‍ ജഴ്‌സി അണിയുന്നത് മതിയാക്കുന്നത്. രാജ്യാന്തര മത്സരത്തില്‍ നിന്നും പിന്‍വാങ്ങുകയാണെന്ന് താരം കൃത്യമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ടീമിലെ ചില സഹതാരങ്ങളോട് സമാന രീതിയിലുള്ള ആലോചനകള്‍ പങ്കുവെച്ചിരിക്കുന്നതായിട്ടാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ പറയുന്നത്.

ലോകകപ്പ് ബര്‍ത്തിനായുള്ള ആഫ്രിക്കന്‍ ടീമുകളുടെ പോരാട്ടത്തില്‍ സെനഗലിനോടാണ് ഈജിപ്ത് പരാജയപ്പെട്ടത്. പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട മത്സരത്തില്‍ താരം എടുത്ത ഷൂട്ട് പുറത്ത് പോകുകയും ചെയ്തിരുന്നു. കളിയ്ക്ക് പിന്നാലെ ടീം അംഗങ്ങളോട് ലോക്കര്‍ റൂമില്‍ സംസാരിക്കവെയാണ് സലാ വിരമിക്കല്‍ സൂചന നല്‍കിയത്. നിങ്ങള്‍ക്കൊപ്പം കളിക്കാനായതില്‍ ഞാന്‍ അഭിമാനിക്കുന്നു. ഞാന്‍ കൂടെ കളിച്ചിട്ടുള്ളതില്‍ ഏറ്റവും മികച്ചവരുടെ സംഘമാണ് നിങ്ങള്‍. കൂടുതലൊന്നും എനിക്ക് പറയാനില്ല. നിങ്ങള്‍ക്കൊപ്പം കളിക്കാനായത് തന്നെ വലിയ ആദരവായി കാണുന്നു. ഞാനിനി നിങ്ങള്‍ക്കൊപ്പം കളിച്ചാലും ഇല്ലെങ്കിലും എന്നായിരുന്നു സലായുടെ വാക്കുകള്‍. ഈജിപ്തിനായി 84 മത്സരങ്ങളില്‍ ബൂട്ടണിഞ്ഞ സലാ 47 ഗോളുകള്‍ നേടിയിട്ടുണ്ട്.

2011ല്‍ ഈജിപ്തിനായി ദേശീയ കുപ്പായത്തില്‍ അരങ്ങേറിയ സലാ 2017ലെ ലോകകപ്പ് യോഗ്യതാ പോരാട്ടത്തില്‍ കോംഗോക്കെതിരെ അവസാന നിമിഷം നേടിയ ഗോളില്‍ ടീമിന് 2018ലെ റഷ്യന്‍ ലോകകപ്പിന് യോഗ്യത നേടിക്കൊടുത്തിരുന്നു. അതേസമയം ആഫ്രിക്കന്‍ നേഷന്‍സ് കപ്പിലും ഈജിപ്തിന് പരാജയം നേരിടേണ്ടി വന്നിരുന്നു. ഇതിന്റെ ഫൈനലിലും ഈജിപ്ത് പരാജയപ്പെട്ടത് സെനഗലിനോടായിരുന്നു. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിന്റെ സൂപ്പര്‍ താരമായ സലാ ക്ലബ്ബിനായി 172 മത്സരങ്ങളില്‍ 115 ഗോളുകള്‍ അടിച്ചിട്ടുണ്ട്.

Latest Stories

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി