ഇവിടെ ഞാൻ മതി, മറ്റു വിദേശ താരങ്ങൾ സൗദി ലീഗിലേക്ക് വരുന്നത് എനിക്ക് ഇഷ്ടമല്ല: ക്രിസ്റ്റ്യാനോ റൊണാൾഡോ

ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോൾ താരമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. 40 വയസായ അദ്ദേഹം ഇപ്പോഴും കളിക്കളത്തിൽ വിസ്മയം തീർക്കുകയാണ്. നിലവിൽ യുവ താരങ്ങൾക്ക് ഉറക്കം കെടുത്തുന്ന പ്രകടനമാണ് കാഴ്ച വെക്കുന്നത്. 900 ഗോളുകൾ നേടുന്ന ആദ്യ താരം എന്ന റെക്കോഡ് അദ്ദേഹം സ്വന്തമാക്കിയിരുന്നു. 1000 ഗോളുകൾ നേടുക എന്ന ലക്ഷ്യത്തിലേക്കാണ് താൻ ഇനി സഞ്ചരിക്കുന്നത് എന്ന് റൊണാൾഡോ പറഞ്ഞിരുന്നു.

അൽ നാസറിന് വേണ്ടി തകർപ്പൻ പ്രകടനമാണ് ക്രിസ്റ്റ്യാനോ കാഴ്ച വെക്കുന്നത്. അദ്ദേഹത്തിന്റെ വരവോടു കൂടിയാണ് സൗദി ലീഗ് ലോക പ്രശസ്ത ലീഗുകളിൽ ഒന്നായി മാറിയത്. ക്രിസ്റ്റ്യാനോ വന്നതിൽ പ്രചോദനം കൊണ്ട് ഒരുപാട് വിദേശ താരങ്ങൾ സൗദി ലീഗിലേക്ക് ചേക്കേറിയിട്ടുണ്ട്. അതിനെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് റൊണാൾഡോ.

ക്രിസ്റ്റ്യാനോ റൊണാൾഡോ പറയുന്നത് ഇങ്ങനെ:

” സൗദി ലീഗിലേക്ക് വിദേശ താരങ്ങൾ വരുന്നതിനോട് എനിക്ക് യോജിപ്പില്ല. കാരണം ഒരുപാട് വിദേശ താരങ്ങൾ വന്നാൽ ടീമുകൾ അവരെ ആദ്യ പ്ലെയിങ്ങിലേക്ക് ഇറക്കി വീടും. അങ്ങനെ സംഭവിച്ചാൽ അറബ് പ്ലയേഴ്‌സിന് മത്സരങ്ങളിൽ അവസരം ലഭിക്കാതെ വരും. അതിനോട് എനിക്ക് യോജിപ്പില്ല. അറബ് താരങ്ങൾ മികച്ച പ്രകടനം കാഴ്ച വെക്കുന്നവരാണ്” ക്രിസ്റ്റ്യാനോ റൊണാൾഡോ പറഞ്ഞു.

Read more