വംശീയ മുദ്രാവാക്യത്തിന് ക്ഷമാപണം നടത്തിയതിന് ശേഷം എൻസോ ഫെർണാണ്ടസിനെ ചെൽസി ക്യാപ്റ്റനാക്കിയതിൽ പ്രതിരോധിച്ചു എൻസോ മരെസ്ക

ഞായറാഴ്ച നടന്ന പ്രീമിയർ ലീഗ് മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റിക്കെതിരായ ചെൽസിയുടെ 2-0 തോൽവിക്ക് എൻസോ ഫെർണാണ്ടസിന് ക്യാപ്റ്റൻ്റെ ആംബാൻഡ് നൽകാനുള്ള തൻ്റെ തീരുമാനത്തെ കോച്ച് എൻസോ മറെസ്ക ന്യായീകരിച്ചു. സസ്‌പെൻഡ് ചെയ്യപ്പെട്ട ക്ലബ് ക്യാപ്റ്റൻ റീസ് ജെയിംസിൻ്റെ അഭാവത്തിൽ സ്റ്റാംഫോർഡ് ബ്രിഡ്ജിൽ നടന്ന പ്രീമിയർ ലീഗ് ഓപ്പണറിനായി ചെൽസിയെ ഫെർണാണ്ടസ് നയിച്ചു. ഒരു മാസത്തിന് മുമ്പ് 2024 കോപ്പ അമേരിക്ക വിജയം ആഘോഷിക്കുന്ന പശ്ചാത്തലത്തിൽ എൻസോ അദ്ദേഹവും നിരവധി അർജൻ്റീന ടീമംഗങ്ങളും വംശീയ വിദ്വേഷമുള്ള ഗാനം ആലപിക്കുന്ന ഒരു ഇൻസ്റ്റാഗ്രാം വീഡിയോ പോസ്റ്റ് ചെയ്യുകയും അത് വലിയ അർത്ഥത്തിൽ വിവാദമാവുകയും ചെയ്തിരുന്നു.

ചെൽസി ഡിഫൻഡർ വെസ്‌ലി ഫൊഫാന എക്‌സിൽ നിന്ന് ഇപ്പോൾ ഡിലീറ്റ് ചെയ്ത പോസ്റ്റിൽ “തടയപ്പെടാത്ത വംശീയത” എന്ന് അതിനെ മുദ്രകുത്തി. സംഭവത്തിൻ്റെ പശ്ചാത്തലത്തിൽ സ്റ്റാംഫോർഡ് ബ്രിഡ്ജിലെ ഫെർണാണ്ടസിൻ്റെ നിരവധി ടീമംഗങ്ങൾ അദ്ദേഹത്തെ സോഷ്യൽ മീഡിയയിൽ അൺഫോളോയും ചെയ്തിരുന്നു. പിന്നീട് അദ്ദേഹം ക്ഷമാപണം നടത്തുകയും തിരുത്താനുള്ള ശ്രമത്തിൽ വിവേചന വിരുദ്ധ ചാരിറ്റിക്ക് പണം നൽകാമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്തു.

ഒരു അവധികാലത്ത് നടന്ന സംഭവങ്ങൾ ചെൽസി ഡ്രസ്സിംഗ് റൂമിലെ ഫെർണാണ്ടസിൻ്റെ നിലയ്ക്ക് വലിയ നിലയിൽ കേടുവരുത്തിയതായി മാറെസ്ക വിശ്വസിക്കുന്നില്ല. കൂടാതെ 23കാരനായ താരത്തെ തൻ്റെ ഗ്രൂപ്പിലെ നേതാക്കളിൽ ഒരാളായി ഇപ്പോഴും കണക്കാക്കപ്പെടുന്നു. “ഈ ടീമിൻ്റെ ക്യാപ്റ്റന്മാരിൽ ഒരാളാണ് എൻസോയെന്ന് ഞാൻ കരുതുന്നു,” ഫെർണാണ്ടസിനെ കുറിച്ച് മാരേസ്ക പറഞ്ഞു. “അവൻ മാത്രമല്ല. ഞങ്ങൾക്ക് റീസ് ഉണ്ട്, ഞങ്ങൾക്ക് ഇവിടെ കുറച്ച് ക്യാപ്റ്റൻമാരുണ്ട്. (അദ്ദേഹം ക്യാപ്റ്റൻ ആയിരുന്നതിൻ്റെ കാരണം) അവൻ്റെ ടീമംഗങ്ങൾ അവനെ ഒരു ക്യാപ്റ്റനെപ്പോലെ അംഗീകരിക്കുന്നതായി എനിക്ക് കാണാൻ കഴിയും. അദ്ദേഹം പ്രീസീസണിൽ ക്യാപ്റ്റനായിരുന്നു.”

“നമ്മളെല്ലാവരും തെറ്റുകൾ വരുത്തുന്നു. അത് തിരിച്ചറിയേണ്ടത് പ്രധാനമാണ്. എൻസോ ഒരു തെറ്റ് ചെയ്തു, അവൻ തെറ്റ് തിരിച്ചറിഞ്ഞു, അത് പൂർത്തിയായി. അതൊന്നും ഇപ്പോൾ ഇനി പ്രധാനമല്ല.” സംഭവത്തിന് ശേഷം ഇത്ര പെട്ടെന്ന് ഫെർണാണ്ടസിനെ ക്യാപ്റ്റനാക്കുന്നത് എന്ത് സന്ദേശമാണ് നൽകുന്നതെന്ന ചോദ്യത്തിന് മറെസ്ക മറുപടി പറഞ്ഞു: “എനിക്ക് നിങ്ങളെ കുറിച്ച് അറിയില്ല, പക്ഷേ ഞാൻ മുമ്പ് തെറ്റുകൾ ചെയ്തിട്ടുണ്ട്, ഞാൻ അവ തിരിച്ചറിഞ്ഞു.“ ഒരു മനുഷ്യനെന്ന നിലയിൽ നിങ്ങൾ ഒരു തെറ്റ് ചെയ്യുകയും അത് തിരിച്ചറിയുകയും ചെയ്താൽ, നിങ്ങളുടെ ജീവിതകാലം മുഴുവൻ നിങ്ങൾ ശിക്ഷിക്കപ്പെടാൻ പോകുന്നില്ലെന്ന് ഞാൻ കരുതുന്നു. എൻസോ ഒരു തെറ്റ് ചെയ്തു, അവൻ അത് തിരിച്ചറിഞ്ഞു. “എന്നെ സംബന്ധിച്ചിടത്തോളം അവൻ (ടീമിനുള്ള) റഫറൻസുകളിൽ ഒരാളാണ്, കൂടുതൽ ചേർക്കാൻ ഒന്നുമില്ല.”

Latest Stories

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം

പിടിച്ചെടുക്കലും വിട്ടുകൊടുക്കലുമില്ല, സീറ്റുകൾ നിലനിർത്തി മുന്നണികൾ; വയനാടും പാലക്കാടും കോൺഗ്രസിന്, ചേലക്കര ഇടതിന്; ഭൂരിപക്ഷം കൂട്ടി യുഡിഎഫ്, ഇടിഞ്ഞ് സിപിഎം

കടുത്ത പരിഹാസം നേരിട്ടു, കടലില്‍ ചാടി മരിക്കാന്‍ ശ്രമിച്ചു; പിതാവ് എഎന്‍ആറിനെ കുറിച്ച് നാഗാര്‍ജുന