ഫിഫ ലോകകപ്പ് തൻ്റെ രാജ്യത്തിനൊപ്പം നേടേണ്ട ആവശ്യമില്ലെന്ന് പോർച്ചുഗൽ ക്യാപ്റ്റൻ ക്രിസ്റ്റ്യാനോ റൊണാൾഡോ പറഞ്ഞു. താൻ ഇതിനകം ടീമിനായി ആവശ്യത്തിന് നേട്ടങ്ങൾ നേടിയിട്ടുണ്ടെന് അദ്ദേഹം പറഞ്ഞു. ലിസ്ബണിൽ നടന്ന യുവേഫ നേഷൻസ് ലീഗ് ഓപ്പണറിൽ ക്രൊയേഷ്യയെ 2-1ന് തോൽപ്പിച്ച് കരിയറിൽ 900 ഗോൾ എന്ന നാഴിക കല്ലിലേക്കും താരമെത്തി.
2018 ഫിഫ ലോകകപ്പ് ഫൈനലിസ്റ്റുകൾ ആയ ക്രൊയേഷ്യയെക്ക് എതിരെ ടീമിന്റെ വിജയ ഗോളും കരിയറിലെ അതുല്യ നേട്ടവും താരം സ്വന്തമാക്കി. 2016-ൽ യൂറോ കപ്പ് ജയിച്ച റൊണാൾഡോയുടെ പോർച്ചുഗൽ മറ്റൊരു പ്രാവശ്യം ഫൈനലിലും എത്തി. എന്നാൽ ലോകകപ്പ് വിജയം നേടാൻ അദ്ദേഹത്തിന് ആയിട്ടില്ല. 2006 ലോകകപ്പിൽ സെമിഫൈനലിൽ എത്താനും പോർച്ചുഗലിന് ആയിരുന്നു.
എന്നിരുന്നാലും, ടീമിനൊപ്പം യൂറോ കപ്പ് , നേഷൻസ് ലീഗും (2019) നേടിയാൽ തന്നെ ഇനി ലോകകപ്പ് ജയിക്കേണ്ട ആവശ്യം തനിക്ക് ഇല്ലെന്ന് റൊണാൾഡോ പറഞ്ഞു.
“എനിക്ക് ലോകകപ്പ് നേടേണ്ട ആവശ്യമില്ല. എൻ്റെ രാജ്യത്തിനൊപ്പം യൂറോ നേടുന്നത് ലോകകപ്പ് നേടിയതിന് തുല്യമാണ്. ദേശീയ ടീമിനൊപ്പം ഞാൻ ഇതിനകം രണ്ട് കിരീടങ്ങൾ നേടിയിട്ടുണ്ട്.
ഇന്നലത്തെ കളിയിലേക്ക് നോക്കിയാൽ, അന്താരാഷ്ട്ര ഫുട്‌ബോളിൽ റൊണാൾഡോയുടെ 131-ാം സ്‌ട്രൈക്കായിരുന്നു ഇന്നലത്തേത്.