ലോകകപ്പ് നേടിയില്ലെങ്കിലും എനിക്ക് ഒന്നും ഇല്ല, പോർച്ചുഗലിനൊപ്പം രണ്ട് കിരീടങ്ങൾ ഞാൻ നേടിയിട്ടുണ്ട്: ക്രിസ്റ്റ്യാനോ റൊണാൾഡോ

ഫിഫ ലോകകപ്പ് തൻ്റെ രാജ്യത്തിനൊപ്പം നേടേണ്ട ആവശ്യമില്ലെന്ന് പോർച്ചുഗൽ ക്യാപ്റ്റൻ ക്രിസ്റ്റ്യാനോ റൊണാൾഡോ പറഞ്ഞു. താൻ ഇതിനകം ടീമിനായി ആവശ്യത്തിന് നേട്ടങ്ങൾ നേടിയിട്ടുണ്ടെന് അദ്ദേഹം പറഞ്ഞു. ലിസ്ബണിൽ നടന്ന യുവേഫ നേഷൻസ് ലീഗ് ഓപ്പണറിൽ ക്രൊയേഷ്യയെ 2-1ന് തോൽപ്പിച്ച് കരിയറിൽ 900 ഗോൾ എന്ന നാഴിക കല്ലിലേക്കും താരമെത്തി.

2018 ഫിഫ ലോകകപ്പ് ഫൈനലിസ്റ്റുകൾ ആയ ക്രൊയേഷ്യയെക്ക് എതിരെ ടീമിന്റെ വിജയ ഗോളും കരിയറിലെ അതുല്യ നേട്ടവും താരം സ്വന്തമാക്കി. 2016-ൽ യൂറോ കപ്പ് ജയിച്ച റൊണാൾഡോയുടെ പോർച്ചുഗൽ മറ്റൊരു പ്രാവശ്യം ഫൈനലിലും എത്തി. എന്നാൽ ലോകകപ്പ് വിജയം നേടാൻ അദ്ദേഹത്തിന് ആയിട്ടില്ല. 2006 ലോകകപ്പിൽ സെമിഫൈനലിൽ എത്താനും പോർച്ചുഗലിന് ആയിരുന്നു.

എന്നിരുന്നാലും, ടീമിനൊപ്പം യൂറോ കപ്പ് , നേഷൻസ് ലീഗും (2019) നേടിയാൽ തന്നെ ഇനി ലോകകപ്പ് ജയിക്കേണ്ട ആവശ്യം തനിക്ക് ഇല്ലെന്ന് റൊണാൾഡോ പറഞ്ഞു.

“എനിക്ക് ലോകകപ്പ് നേടേണ്ട ആവശ്യമില്ല. എൻ്റെ രാജ്യത്തിനൊപ്പം യൂറോ നേടുന്നത് ലോകകപ്പ് നേടിയതിന് തുല്യമാണ്. ദേശീയ ടീമിനൊപ്പം ഞാൻ ഇതിനകം രണ്ട് കിരീടങ്ങൾ നേടിയിട്ടുണ്ട്.

ഇന്നലത്തെ കളിയിലേക്ക് നോക്കിയാൽ, അന്താരാഷ്ട്ര ഫുട്‌ബോളിൽ റൊണാൾഡോയുടെ 131-ാം സ്‌ട്രൈക്കായിരുന്നു ഇന്നലത്തേത്.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ