ഇത്തവണത്തെ ബാലൺ ഡി ഓർ പുരസ്കാരം സ്വന്തമാക്കിയത് സ്പാനിഷ് താരമായ റോഡിയായിരുന്നു. എന്നാൽ ബ്രസീൽ താരമായ വിനീഷ്യസ് ജൂനിയറിന്റെ പേരായിരുന്ന് പുരസ്കാരം നേടാൻ ഏറ്റവും കൂടുതൽ കേട്ടിരുന്നത്. താരത്തിന് പുരസ്കാരം കിട്ടാത്തതിലുള്ള വിവാദങ്ങൾ ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല. ഈ വർഷം അന്താരാഷ്ട്ര മത്സരങ്ങളിൽ ബ്രസീൽ ടീമിന് വേണ്ടി തകർപ്പൻ പ്രകടനമായിരുന്നു വിനി നടത്തിയിരുന്നത്. അദ്ദേഹത്തിന് പുരസ്കാരം ലഭിക്കാത്തതിനാൽ റയൽ മാഡ്രിഡ് താരങ്ങൾ എല്ലാവരും തന്നെ ചടങ്ങ് ബഹിഷ്കരിച്ചിരുന്നു.
കഴിഞ്ഞ വർഷം ബാലൺ ഡി ഓർ സ്വന്തമാക്കിയത് അർജന്റീനൻ ഇതിഹാസം ലയണൽ മെസിയായിരുന്നു. അന്ന് മെസിക്ക് കടുത്ത മത്സരം കൊടുത്ത താരമായിരുന്നു ഏർലിങ് ഹാളണ്ട്. ആ സംഭവത്തെ കുറിച്ചും, പുരസ്കാരത്തെ കാണേണ്ട രീതിയെ കുറിച്ചും റോഡ്രി പറഞ്ഞു.
റോഡ്രി പറയുന്നത് ഇങ്ങനെ:
Read more
“ഞാനൊരിക്കലും അങ്ങനെ ചെയ്യില്ല. പുരസ്കാരത്തിനും അത് നൽകുന്നവർക്കും നൽകേണ്ട റെസ്പെക്ട് കൂടിയാണിത്. കഴിഞ്ഞ വർഷം എർലിങ് ഹാളണ്ട് അവാർഡ് ലഭിക്കുന്നതിന് തൊട്ടടുത്തായിരുന്നെന്ന് ഞാൻ ഓർക്കുന്നു. താരം അവാർഡ് വാങ്ങുന്നത് കാണാൻ ഞാനും അവിടെയെത്തിയിരുന്നു. പക്ഷേ കിട്ടിയത് മെസ്സിക്കായിട്ടും ഞങ്ങൾ കൈയടിച്ചു. കാരണം ബാലൺ ഡി ഓർ എന്നത് ഒരു താരത്തിനുള്ള അംഗീകാരമല്ല. ഒരു വർഷത്തിനുള്ള അംഗീകാരമാണ്. ഒരു വർഷം ഉടനീളമുള്ളതിനുള്ള അംഗീകാരം” റോഡ്രി പറഞ്ഞു.