"എന്റെ മകന് വേണ്ടി എല്ലാവരും കാത്തിരിക്കുകയാണ്, ഉടൻ തന്നെ തിരിച്ച് വരും"; നെയ്മറിന്റെ പിതാവിന്റെ വാക്കുകൾ ഇങ്ങനെ

നിലവിൽ ഏതെങ്കിലും ഫുട്ബോൾ താരത്തിന് മോശമായ വർഷം ഉണ്ടെങ്കിൽ അത് ബ്രസീലിയൻ ഇതിഹാസം നെയ്മർ ജൂനിയറിനാണ്. പരിക്ക് കാരണം ഒരു വർഷത്തോളമാണ് താരം കളിക്കളത്തിൽ നിന്ന് വിട്ടു നിന്നത്. അതിന് ശേഷം നെയ്മർ അൽ ഹിലാലാലിന്‌ വേണ്ടി തിരികെ എത്തിയെങ്കിലും വീണ്ടും പരിക്കിന്റെ പിടിയിലായി. അടുത്ത വർഷം ജനുവരി വരെ താരത്തിന് വിശ്രമം അനിവാര്യമാണ്.

ഇപ്പോൾ ലഭിക്കുന്ന വിവരങ്ങൾ വെച്ച് അൽ ഹിലാൽ അടുത്ത വർഷം നെയ്മറിന്റെ കരാർ പുതുക്കാൻ ശ്രമിക്കില്ല എന്നാണ്. അൽ ഹിലാലിന് വേണ്ടി നെയ്മർ ആകെ 7 മത്സരങ്ങൾ മാത്രമാണ് കളിച്ചിട്ടുള്ളത്. അത് കൊണ്ട് തന്നെ നെയ്മർ അടുത്ത വർഷം സൗദി ലീഗിൽ നിന്ന് പിന്മാറാൻ സാധ്യതയുണ്ട്. അടുത്ത സീസണിൽ നെയ്മർ ഏത് ക്ലബ്ബിൽ കളിക്കും എന്നതാണ് ഇനി അദ്ദേഹത്തിന്റെ ആരാധകർക്ക് അറിയേണ്ടത്. ഇതേക്കുറിച്ച് നെയ്മറുടെ പിതാവ് ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്.

നെയ്മർ സാന്റോസ് ജൂനിയർ പറയുന്നത് ഇങ്ങനെ:

” നെയ്മറെ കുറിച്ചുള്ള ഊഹാപോഹങ്ങൾ ഞങ്ങൾ കാണുന്നുണ്ട്. ഞങ്ങൾ എല്ലാത്തിനും റെഡിയായിരിക്കുകയാണ്. നെയ്മർ എങ്ങനെയാണ് തിരിച്ചെത്തുക എന്നറിയാൻ വേണ്ടി ട്രാൻസ്ഫർ മാർക്കറ്റ് കാത്തിരിക്കുകയാണ് എന്നത് എനിക്കറിയാം. നെയ്മർ എപ്പോഴും മുൻപത്തേതിനേക്കാൾ കൂടുതൽ ശക്തനായി കൊണ്ടാണ് തിരിച്ചു വരിക. ഇത്തവണയും അതിന് മാറ്റം ഒന്നും ഉണ്ടാവില്ല “ നെയ്മർ സാന്റോസ് ജൂനിയർ പറഞ്ഞു.

നെയ്മർ അടുത്ത ക്ലബായി ലയണൽ മെസിയുടെ ഇന്റർ മിയാമിയിലേക്ക് പോകാൻ സാധ്യത ഉണ്ട് എന്നാണ് അറിയാൻ സാധിക്കുന്നത്. എന്നാൽ ബ്രസീലിയൻ ക്ലബായ സാന്റോസിന് നെയ്മറെ തിരികെ എത്തിക്കാൻ താല്പര്യം ഉണ്ട്. നെയ്മറിനെ പോലെ ബ്രാൻഡ് വാല്യൂ ഉള്ള താരത്തിന് അത്രയും വലിയ തുക സാലറി കൊടുക്കാൻ ടീമിന് സാധിക്കുമോ എന്ന കണ്ടറിയണം.

Latest Stories

15 വര്‍ഷമായി പ്രണയത്തില്‍, വിവാഹം ഡിസംബറില്‍; ഒടുവില്‍ ആന്റണിയുടെ ചിത്രവുമായി കീര്‍ത്തി

'ഫെംഗല്‍' ചുഴലിക്കാറ്റായി മാറി; മൂന്ന് സംസ്ഥാനങ്ങളില്‍ അതിതീവ്ര മഴയായി പെയ്തിറങ്ങും; കേരളത്തില്‍ അഞ്ച് ദിവസവും മഴയ്ക്ക് സാധ്യത

ഐപിഎല്‍ 2025: സഞ്ജുവിന്‍റെ രാജസ്ഥാന്‍ മുംബൈയെ പോലെ ശക്തം, പക്ഷേ ഒരു പ്രശ്‌നമുണ്ട്; ചൂണ്ടിക്കാട്ടി ഭോഗ്‌ലെ

"അവന്മാർ ഈ ടീം വെച്ച് പ്ലെഓഫിലേക്ക് കടന്നില്ലെങ്കിൽ വൻ കോമഡി ആകും"; തുറന്നടിച്ച് ആകാശ് ചോപ്ര

ബിജെപിയെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ച ആരെയും വെറുതെ വിടില്ല; മാധ്യമ പ്രവർത്തകരെ ഭീഷണിപ്പെടുത്തി കെ സുരേന്ദ്രൻ

അദാനി വിഷയത്തിൽ ലോക്‌സഭയില്‍ ഇന്നും പ്രതിപക്ഷ പ്രതിഷേധം; സഭ നിർത്തിവെച്ചു

'ടര്‍ക്കിഷ് തര്‍ക്കം' തിയേറ്ററില്‍ നിന്നും പിന്‍വലിച്ചു; മതവികാരം വ്രണപ്പെടുത്തിയെന്ന് ആക്ഷേപം

'പരസ്യ പ്രസ്താവനകള്‍ പാടില്ല'; ബിജെപിയിലെ തര്‍ക്കത്തിൽ ഇടപെട്ട് കേന്ദ്ര നേതൃത്വം, ചർച്ച നടത്തും

പത്ത് കോടി തന്നിട്ട് പോയാ മതി; നയന്‍താരയ്‌ക്കെതിരെ ധനുഷ് ഹൈക്കോടതിയില്‍

ടേബിളില്‍ ഇരിക്കുന്ന പല മുന്‍ കളിക്കാരും ലെജന്‍ഡ്സ് എന്ന റെപ്യുട്ടെഷന്റെ ബലത്തില്‍ മാത്രം സ്ഥാനം നേടിയവരാണ്, ഇവരില്‍ പലരും നോക്കുകുത്തികളാണ്