'കഴിഞ്ഞ സീസണില്‍ കഴിഞ്ഞതെല്ലാം അവിടെക്കഴിഞ്ഞു, ഞങ്ങള്‍ പൂജ്യത്തില്‍ നിന്നാണ് ആരംഭിക്കുന്നത്'; നിലപാട് വ്യക്തമാക്കി കേരളാ ബ്ലാസ്റ്റേഴ്സ് അസിസ്റ്റന്റ് പരിശീലകന്‍

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് പത്താം സീസന്റെ ആദ്യ മത്സരം വീണ്ടും കൊച്ചിയില്‍ കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ വച്ചു നടക്കും. ആദ്യ മത്സരത്തില്‍ കേരളാ ബ്ലാസ്റ്റേഴ്സ് ബെംഗളൂരു എഫ്സിയെ നേരിടും. മത്സരത്തിന് മുന്നോടിയായി നടന്ന പത്ര സമ്മേളനത്തില്‍ കേരളാ ബ്ലാസ്റ്റേഴ്സ് അസിസ്റ്റന്റ് പരിശീലകന്‍ ഫ്രാങ്ക് ഡാവെന്‍ ഈ സീസണിലെ പ്രതീക്ഷകളെ കുറിച്ച് പങ്കുവെച്ചു.

ആദ്യ മത്സരം എപ്പോഴും പ്രധാനമാണ്. അത് കഠിനമാണ്. കാരണം എതിര്‍ ടീം എങ്ങനെയാണ് കളിക്കുകയെന്ന് നമുക്കറിയില്ല. സാധാരണയായി സമാന പരിശീലകന്‍ തന്നെയാണ് ഉണ്ടാകാറ്. അത്തരം സാഹചര്യങ്ങളില്‍ ഞങ്ങള്‍ നന്നായി തയ്യാറെടുക്കും. ഞാന്‍ രണ്ടോ മൂന്നോ ആഴ്ച മുന്‍പ് മുതല്‍ എല്ലാ കളിക്കാരും ചേര്‍ന്ന് നന്നായി പരിശീലിക്കാറുണ്ട്. എന്നാല്‍ ഇത്തവണ ചില കളിക്കാര്‍ ദേശീയ ടീമിനായി പോയിരിക്കുന്നതിനാല്‍ അത് നടന്നില്ല. ചില പരിക്കേറ്റ താരങ്ങളുമുണ്ട്. കഴിഞ്ഞ ആഴ്ചകളില്‍ ഞങ്ങള്‍ ദുബായിയില്‍ ആയിരുന്നു. അവിടെ ഞങ്ങള്‍ നന്നായി തയ്യാറെടുത്തു. ടീം തയ്യാറാണ്- ഡാവെന്‍ പറഞ്ഞു.

വിവാദപരമായ അവസാനിച്ച കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ ഒന്‍പതാം സീസണിലെ അവസാന മത്സരത്തെക്കുറിച്ചും ഫ്രാങ്ക് ഡാവെന്‍ ടീമിന്റെ നിലപാട് വ്യതമാക്കി. ‘കഴിഞ്ഞ സീസണില്‍ കഴിഞ്ഞതെല്ലാം അവിടെക്കഴിഞ്ഞു. ഇപ്പോള്‍ നമ്മള്‍ പുതിയ സീസണ്‍ ആരംഭിക്കുകയാണ്. പുതിയ മത്സരങ്ങള്‍. ഞങ്ങള്‍ പൂജ്യത്തില്‍ നിന്നാണ് ആരംഭിക്കുന്നത്.

ഞങ്ങള്‍ പുതിയ അനുഭവങ്ങളുമായാണ് ആരംഭിക്കുന്നത്. ബെംഗളൂരു വളരെ നല്ല ടീമാണ്. അവര്‍ കഴിഞ്ഞ സീസണില്‍ ഫൈനലില്‍ എത്തിയിരുന്നു. എന്നാല്‍ ഇപ്പോളിതാ പുതിയ സീസണ്‍ ആണ് ആരംഭിക്കുന്നത്. പുതിയ കഴിവുകള്‍, പുതിയ അവസരങ്ങള്‍- ഡാവെന്‍ പറഞ്ഞു.

Latest Stories

കോണ്‍ഗ്രസിന്റെ വിജയത്തിന്റെ പങ്ക് എസ്ഡിപിഐക്കും ജമാഅത്തെ ഇസ്ലാമിക്കും; യുഡിഎഫ് പാലക്കാട് വര്‍ഗീയ കക്ഷികളെ കൂട്ട് പിടിച്ചെന്ന് എംവി ഗോവിന്ദന്‍

ഭരണവിരുദ്ധ വികാരം ഇല്ല; പാലക്കാട് വര്‍ഗീയതയ്‌ക്കെതിരെ വോട്ടുകള്‍ ലഭിച്ചെന്ന് മുഖ്യമന്ത്രി

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു