കൊറിയന്‍ ഗോള്‍ കീപ്പറെ ബ്രസീല്‍ സൂപ്പര്‍ താരം നെയ്മര്‍ ‘അവഹേളിച്ചു’ എന്ന് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് സ്ട്രൈക്കര്‍ ഡീന്‍ ആഷ്ടന്റെ പരിഹാസം. നെയ്മറുടെ പെനല്‍റ്റി ഗോള്‍ കൊറിയന്‍ ഗോള്‍കീപ്പര്‍ കിം സ്യു ഗ്യുവിനെ അവഹേളിക്കുന്നതിനു തുല്യമായിരുന്നു എന്നാണ് ആഷ്ടന്‍ അഭിപ്രായപ്പെട്ടത്.
ഗോള്‍കീപ്പര്‍ക്കു തികഞ്ഞ അവഹേളനമാണ് നെയ്മറില്‍ നിന്നും നേരിട്ടത്. അദ്ദേഹം സമയമെടുക്കുന്നു, പിന്നെ ചാഞ്ചാടുന്നു, ഗോള്‍കീപ്പര്‍ പിറകിലാവുന്നതു വരെ കാത്തിരിക്കുന്നു, അതിനു ശേഷം ബോള്‍ മറ്റേ മൂലയിലേക്ക് തട്ടിയിടുന്നു. എത്ര കൂളായിരുന്നു അത്? എന്നായിരുന്നു പെനല്‍റ്റിയെക്കുറിച്ച് ആഷ്ടന്റെ വാക്കുകള്‍.
മത്സരത്തില്‍ സൗത്ത് കൊറിയയെ അനായാസം വീഴ്ത്തിയാണ് ബ്രസീലിന്റെ ക്വാര്‍ട്ടര്‍ ഫൈനല്‍ പ്രവേശം. ഒന്നിനെതിരെ നാലു ഗോളുകള്‍ക്കാണ് ബ്രസീലിന്റെ ജയം. മല്‍സരം തുടങ്ങി 29 മിനിറ്റിനുള്ളില്‍ തന്നെ മൂന്നു തവണ കൊറിയന്‍ വല കുലുക്കി കാനറികള്‍ വിജയമുറപ്പിച്ചു.
ബ്രസീലിന്റെ രണ്ടാം ഗോള്‍ സ്റ്റാര്‍ സ്ട്രൈക്കര്‍ നെയ്മറുടെ വകയായിരുന്നു. 13ാം മിനിറ്റില്‍ ഒരു സിംപിള്‍ പെനല്‍റ്റിയിലൂടെയായിരുന്നു ഈ ഗോള്‍.
വിനിസ്യൂസ് ജൂനിയര്‍ (7ാം മിനിറ്റ്), റിച്ചാലിസണ്‍ (29), ലൂക്കാസ് പാക്കറ്റ (36) എന്നിവരാണ് ബ്രസീലിന്റെ മറ്റ് സ്‌കോറര്‍മാര്‍.
76-ാം മിനിറ്റില്‍ സ്യൂങ് ഹോ പൈക്ക് കൊറിയയുടെ ഏകഗോള്‍ നേടി. വെള്ളിയാഴ്ച നടക്കുന്ന ക്വാര്‍ട്ടര്‍ ഫൈനലില്‍ ബ്രസീല്‍ ക്രൊയേഷ്യയെ നേരിടും.