ചെല്‍സി-ആഴ്‌സണല്‍ മത്സരം സമനിലയില്‍; പക്ഷേ, ആരാധകര്‍ക്ക് പറയാനുള്ളത് മറ്റൊരു കാര്യം; ഫുട്‌ബോള്‍ ജയിക്കട്ടെ!

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ചാംപ്യന്‍മാരായ ചെല്‍സിയും വൈരികളായ ആഴ്‌സണലും നേര്‍ക്കുനേര്‍ വന്ന കിടിലന്‍ പോരാട്ടത്തില്‍ രണ്ടു ഗോളുകള്‍ വീതമടിച്ച് സമനിലയായെങ്കിലും ആരാധകര്‍ക്ക് പറയാനുള്ളത് മറ്റൊരു കാര്യമാണ്. ചെല്‍സിയുടെ സെസ്‌ക്ക് ഫാബ്രിഗാസും ആഴ്‌സണിലിന്റെ അലെക്‌സി സാഞ്ചസും കളിക്കിടയില്‍ കെട്ടിപ്പിടിച്ചതാണ് ആരാധകര്‍ക്ക് പറയാനുള്ളത്. മത്സരത്തിന് മുമ്പും ശേഷവുമാണ് സാധാരണ താരങ്ങള്‍ തമ്മില്‍ ആശ്ലേഷിക്കുന്നത് കണ്ടിട്ടുള്ളത്. ഇത്, മത്സരത്തിന്റെ ഏറ്റവും വീറുറ്റ സമയത്ത് നടന്നതാണ് സോഷ്യല്‍ മീഡിയയിലും മറ്റും കയ്യടിച്ച് ആരാധകര്‍ രംഗത്തെത്തിയിരിക്കുന്നത്.

ചെല്‍സിയുടെ ബോക്‌സില്‍ നിന്നും ഫാബ്രിഗാസിനെ ടാക്കിള്‍ ചെയ്ത സാഞ്ചസ് റഫറിയുടെ വിസില്‍ കേട്ട് ദേഷ്യപ്പെട്ടപ്പോഴാണ് ഫാബ്രാഗാസ് സാഞ്ചസിനെ ആശ്ലേഷിച്ച് തണുപ്പിച്ചത്. എന്തായാലും, ഇരു താരങ്ങളുടെയും പ്രവര്‍ത്തനം സോഷ്യല്‍ മീഡിയയ്ക്ക് ഇന്നത്തേക്കുള്ള വകനല്‍കിയിട്ടുണ്ട്.

ജനുവരി ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ സാഞ്ചസ് ആഴ്‌സണല്‍ വിട്ടേക്കുമെന്ന ഊഹാപോഹങ്ങള്‍ ഇതുമായി കൂട്ടിക്കെട്ടാനും ആരാധകര്‍ മടിച്ചില്ല. നേരത്തെ ഇരു താരങ്ങളും ബാഴ്‌സലോണയ്ക്കായി കളിച്ചിരുന്നു.

ആഴ്‌സണലിന്റെ തട്ടകമായ എമിറേറ്റ്‌സില്‍ നടന്ന മത്സരത്തില്‍ ജാക്ക് വില്‍ഷെയര്‍, ഹെക്ടര്‍ ബെല്ലറിന്‍ എന്നിവര്‍ ഗണ്ണേഴ്‌സിന് വേണ്ടി വലചലിപ്പിച്ചപ്പോള്‍ എഡ്വിന്‍ ഹസാര്‍ഡ്, മാര്‍ക്കോസ് അലോന്‍സോ മെന്‍ഡോസ എന്നിവരാണ് ബ്ലൂസിന് വേണ്ടി ലക്ഷ്യം കണ്ടത്.

Latest Stories

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ