ക്വിക്ക് ഫ്രീ കിക്കും ഇല്ല റഫറി ക്രിസ്റ്റൽ ജോണും വന്നില്ല, അതോടെ ഇന്നലെ നടന്ന ഫൈനലിൽ എ. ടി. കെയോട് പരാജയപ്പെടാൻ ആയിരുന്നു ബാഗ്ളൂരിന്റെ വിധി. എന്തിന്റെ പേരിലാണോ കേരള ബ്ലാസ്‌റ്റേഴ്‌സിനെ ട്രോളിയത്, അതെ പേരിൽ തന്നെ ബാംഗ്ലൂർ ഇപ്പോൾ അനുഭവിക്കുന്നു.
കേരള ബ്ലാസ്റ്റേഴ്‌സ്- ബാംഗ്ലൂർ എഫ് സി മത്സരത്തിൽ റഫറിയെടുത്ത തീരുമാനങ്ങളെ അനുകൂലിച്ച ബാംഗ്ലൂർ ടീം ഇന്നലെ തങ്ങൾക്ക് എതിരായിട്ടുള്ള തീരുമാനങ്ങൾ റഫറിയുടെ ഭാഗത്ത് നിന്നും ഉണ്ടായപ്പോൾ റഫറിയെ കുറ്റം പറയുകയും ഇന്ത്യൻ സൂപ്പർ ലീഗിൽ കൃത്യമായ വാർ സംവിധാനം വേണമെന്നും പറയുകയാണ്.
എന്തായാലും കേരളവുമായി നടന്ന മത്സരത്തിൽ കേരളം ആധിപത്യം പുലർത്തിയ സമയത്താണ് അർഹതയില്ലാത്ത ക്വിക്ക് ഫ്രക്കിക്കുമായി ടീം ജയിച്ചത്. നാളെ കൊൽക്കത്തയ്ക്ക് അർഹതയില്ലാത്ത കിട്ടിയതാണ് പെനൽറ്റിയെന്ന വാദവുമായി വരുന്ന ബാംഗ്ലൂർ ആരാധകരെ കാണുമ്പോൾ ബ്ലാസ്റ്റേഴ്‌സ് ആരാധകർ ചിരിക്കും.
Read more
ക്വിക്ക് ഫ്രീകിക്കിനെ ന്യായീകരിച്ച് സംസാരിച്ച ബാംഗ്ലൂർ ടീം ഇനി മുതൽ ക്യുക്കുളൂരു എഫ് സി എന്ന പേരിൽ അറിയപ്പെടും എന്നാണ് ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ വാദം. ഇന്നലെ ജേതാക്കളായ എ.ടി.കെ അടുത്ത സീസൺ മുതൽ മോഹൻ ബഗാൻ സൂപ്പർ ജയൻറ്സ് എന്ന പേരിൽ അറിയപ്പെടും എന്ന പ്രഖ്യാപനത്തിന് പിന്നാലെയാണ് ബാംഗ്ലൂരിന്റെ പേര് മാറ്റം നടന്നത്.