ക്യുക്കുളൂരു എഫ് സി, എ.ടി.കെയുടെ പേര് മാറ്റിയതിന് പിന്നാലെ ബാംഗ്ലൂരിന്റെ പേരുമാറ്റി ആരാധകർ

ക്വിക്ക് ഫ്രീ കിക്കും ഇല്ല റഫറി ക്രിസ്റ്റൽ ജോണും വന്നില്ല, അതോടെ ഇന്നലെ നടന്ന ഫൈനലിൽ എ. ടി. കെയോട് പരാജയപ്പെടാൻ ആയിരുന്നു ബാഗ്ളൂരിന്റെ വിധി. എന്തിന്റെ പേരിലാണോ കേരള ബ്ലാസ്‌റ്റേഴ്‌സിനെ ട്രോളിയത്, അതെ പേരിൽ തന്നെ ബാംഗ്ലൂർ ഇപ്പോൾ അനുഭവിക്കുന്നു.

കേരള ബ്ലാസ്റ്റേഴ്‌സ്- ബാംഗ്ലൂർ എഫ് സി മത്സരത്തിൽ റഫറിയെടുത്ത തീരുമാനങ്ങളെ അനുകൂലിച്ച ബാംഗ്ലൂർ ടീം ഇന്നലെ തങ്ങൾക്ക് എതിരായിട്ടുള്ള തീരുമാനങ്ങൾ റഫറിയുടെ ഭാഗത്ത് നിന്നും ഉണ്ടായപ്പോൾ റഫറിയെ കുറ്റം പറയുകയും ഇന്ത്യൻ സൂപ്പർ ലീഗിൽ കൃത്യമായ വാർ സംവിധാനം വേണമെന്നും പറയുകയാണ്.

എന്തായാലും കേരളവുമായി നടന്ന മത്സരത്തിൽ കേരളം ആധിപത്യം പുലർത്തിയ സമയത്താണ് അർഹതയില്ലാത്ത ക്വിക്ക് ഫ്രക്കിക്കുമായി ടീം ജയിച്ചത്. നാളെ കൊൽക്കത്തയ്ക്ക് അർഹതയില്ലാത്ത കിട്ടിയതാണ് പെനൽറ്റിയെന്ന വാദവുമായി വരുന്ന ബാംഗ്ലൂർ ആരാധകരെ കാണുമ്പോൾ ബ്ലാസ്റ്റേഴ്‌സ് ആരാധകർ ചിരിക്കും.

ക്വിക്ക് ഫ്രീകിക്കിനെ ന്യായീകരിച്ച് സംസാരിച്ച ബാംഗ്ലൂർ ടീം ഇനി മുതൽ ക്യുക്കുളൂരു എഫ് സി എന്ന പേരിൽ അറിയപ്പെടും എന്നാണ് ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ വാദം. ഇന്നലെ ജേതാക്കളായ എ.ടി.കെ അടുത്ത സീസൺ മുതൽ മോഹൻ ബഗാൻ സൂപ്പർ ജയൻറ്സ് എന്ന പേരിൽ അറിയപ്പെടും എന്ന പ്രഖ്യാപനത്തിന് പിന്നാലെയാണ് ബാംഗ്ലൂരിന്റെ പേര് മാറ്റം നടന്നത്.

Latest Stories

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

എം സി റോഡിൽ വീണ്ടും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപെട്ടു; ആർക്കും പരിക്കുകൾ ഇല്ല

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ പൊലീസിന്റെ മാധ്യമ വേട്ട; പ്രതിഷേധ സമരവുമായി കെയുഡബ്ല്യുജെ

2024-ൽ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റഴിച്ച ആ സിനിമ ഇതാണ്...

തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ച് തെലങ്കാന സര്‍ക്കാര്‍; 39 ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ട്രാഫിക് പൊലീസില്‍ നിയമനം