Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

FOOTBALL

മുടി മുറിച്ച് ‘ആള്‍മാറാട്ടം’: ഫെല്ലയ്‌നിയെ വലിച്ചുകീറി തേച്ചൊട്ടിച്ച് ട്രോളന്മാര്‍; വിടാതെ പണികൊടുത്ത് ക്ലബ്ബുകളും: സോഷ്യല്‍ മീഡിയയില്‍ കൂട്ടച്ചിരി

, 6:51 pm

കാലങ്ങളായി ബെല്‍ജിയം താരം ഫെല്ലെയ്‌നി ആരാധകര്‍ക്ക് സുപരിചിതനാണ്. പുറത്തേക്ക് തെറിച്ചിരിക്കുന്ന ചുരുണ്ടമുടിയായിരുന്നു ഫെല്ലെയ്‌നിയുടെ ട്രേഡ്മാര്‍ക്ക്. ബെല്‍ജിയത്തിന് കളിക്കുമ്പോഴും മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് കളിക്കുമ്പോഴും ഫെല്ലെയ്‌നിയെ ആരാധകര്‍ പെട്ടെന്ന് തിരിച്ചറിയുന്നതും ഇക്കാരണം കൊണ്ട് തന്നെയാണ്.

എന്നാല്‍, കഴിഞ്ഞ ദിവസം ഫെല്ലെയ്‌നി ഒരു പണിയൊപ്പിച്ചു. തന്റെ മുടിയങ്ങ് മുറിച്ചു. ഇതുവരെ ‘മുടിയനായ’ ഫെല്ലെയ്‌നിയെ കണ്ട ആരാധകര്‍ക്ക് പുതിയ ഫെല്ലെയ്‌നിയെ അത്രയ്ക്കങ്ങ് പിടിച്ചില്ല. പണി തുടങ്ങി. ട്രോളുകള്‍ തന്നെ. അറഞ്ചം പുറഞ്ചം ട്രോളുകളായി. ആരാധകര്‍ മാത്രമല്ല ട്രോളുകളുമായി രംഗത്തെത്തിയത്. യൂറോപ്പിലെ പല ക്ലബ്ബുകളും തങ്ങളുടെ സോഷ്യല്‍ മീഡിയ വഴി ഫെല്ലെയ്‌നിയെ ഭിത്തിയിലൊട്ടിച്ചു.

മെസി, നെയ്മര്‍, പോഗ്ബ, തുടങ്ങിയ വമ്പന്‍മാര്‍ പലരീതിയില്‍ മുടിമുറിച്ച് ആരാധകരെ ഞെട്ടിപ്പിക്കാറുണ്ടെങ്കിലും ഫെല്ലെയ്‌നിയുടെ മുടിമുറിപ്പ് ഞെട്ടിച്ചത് പോലെയുണ്ടാകില്ല. ഈ സൂപ്പര്‍ താരങ്ങള്‍ക്ക് ലഭിക്കുന്നതിനേക്കാള്‍ ശ്രദ്ധയാണ് ഫെല്ലെയ്‌നിയുടെ പുതിയ ഹെയര്‍സ്റ്റൈലിന് സോഷ്യല്‍ മീഡിയയില്‍ നിന്ന് ലഭിച്ചത്.

Advertisement