ഓൺലൈൻ സ്ട്രീമിങ് പ്ലാറ്റ്ഫോമുകൾ വിപണിയിൽ വലിയ തരംഗമാണ് ഇപ്പോൾ സൃഷ്ടിക്കുന്നത്. നെറ്റ്ഫ്ലിക്‌സും ആമസോൺ പ്രൈമും ചുരുങ്ങിയ കാലം കൊണ്ട് തന്നെ വലിയ വിപ്ലവമാണ് ഉണ്ടാക്കിയത്. ഇപ്പോഴിതാ ഫിഫ(ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് ഫുട്ബോൾ അസോസിയേഷൻ) വമ്പന്മാരുടെ പാത പിന്തുടർന്ന് പുതിയ സ്ട്രീമിങ് പ്ലാറ്റ്ഫോമുമായി വരുന്നു. FIFA+ എന്ന പേരിലാണ് പ്ലാറ്റ്ഫോം അറിയപെടുക.
നിലവിൽ ഫിഫ ഔദ്യോഗികമായി നടത്തുന്ന എല്ലാ മത്സരങ്ങളുടെയും വീഡിയോ അവരുടെ യൂട്യൂബ് ചാനലിലൂടെയാണ് ലഭ്യമാകുന്നത്. ഇത് ഇനി മുതൽ FIFA + ലൂടെ ലഭ്യമാകും. മാത്രമല്ല ലോകകപ്പ് യോഗ്യത മത്സരങ്ങളും യൂട്യൂബ് ചാനലിൽ കാണാൻ പറ്റാത്ത മത്സരങ്ങളും ആരാധകർ കാണാൻ ആഗ്രഹിച്ച പഴയ തകർപ്പൻ മത്സരങ്ങളും ഓൺലൈനായി കാണാം. ഫ്രീ ആയി മത്സരങ്ങൾ കാണാൻ പറ്റും .
കാലത്തിന് അനുസരിച്ചുളള മാറ്റത്തിന് ഫുട്ബോൾ ലോകത്ത് നിന്നും വലിയ പ്രശംസയാണ് ഫിഫക്ക് ലഭിക്കുന്നത്.