ഫിഫ ദി ബെസ്റ്റ് 2021: ആ പുരസ്‌കാരവും മെസിയുടെ കൈകളിലേക്ക്?

2021ലെ ഫിഫയുടെ ഏറ്റവും മികച്ച പുരുഷതാരത്തിനുള്ള അന്തിമപട്ടിക പുറത്ത്. ലയണല്‍ മെസി, മുഹമ്മദ് സലാ, റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കി എന്നിവരാണ് കഴിഞ്ഞ വര്‍ഷത്തെ മികച്ച ഫുട്‌ബോള്‍ താരമാകാന്‍ മത്സരിക്കുന്നത്. ബാലണ്‍ ഡി ഓറിന് പിന്നാലെ ദി ബെസ്റ്റ് പുരസ്‌കാരവും മെസി നേടുമോ എന്ന ആകാംക്ഷയിലാണ് ഫുട്‌ബോള്‍ ലോകം.

2020 ഒക്ടോബര്‍ 8 മുതല്‍ 2021 ഓഗസ്റ്റ് 7 വരെയുള്ള പ്രകടനവും നേട്ടങ്ങളുമാണ് വിജയിയെ തിരഞ്ഞെടുക്കാന്‍ പാനല്‍ പരിഗണിക്കുക. അതിനാല്‍ മെസി പിഎസ്ജിയില്‍ ചേരുന്നതിനു ശേഷമുള്ള പ്രകടനം അവാര്‍ഡിനായി വിലയിരുത്തപ്പെടില്ല. ബാഴ്സലോണയില്‍ നിന്നും പിഎസ്ജിയിലേക്ക് ചേക്കേറിയതിനു ശേഷം മെസിക്ക് മികച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് ആക്ഷേപം നിലനില്‍ക്കുമ്പോഴാണ് ഈ വിവരം പുറത്തുവന്നിരിക്കുന്നത്.

ഫിഫ അവാര്‍ഡിനായി പരിഗണിക്കുന്ന സമയം പരിഗണിച്ചാല്‍, 47 മത്സരങ്ങളില്‍ നിന്നും 43 ഗോളുകളാണ് മെസി നേടിയിട്ടുള്ളത്. ബാഴ്സലോണക്കൊപ്പം കോപ്പ ഡെല്‍ റേ സ്വന്തമാക്കിയ താരം അതിനു ശേഷം അര്‍ജന്റീനക്കൊപ്പം ആധികാരിക പ്രകടനം നടത്തി കോപ്പ അമേരിക്ക കിരീടവും താരം സ്വന്തമാക്കിയിരുന്നു.

കഴിഞ്ഞ വര്‍ഷം റോബര്‍ട്ട് ലെവന്‍ഡോസ്‌കിയായിരുന്നു ഈ അവാര്‍ഡ്  സ്വന്തമാക്കിയത്.  ഇത്തവണ അത് മെസി നേടിയാല്‍ അത് അര്‍ജന്റീനിയന്‍ താരത്തിന്റെ ഏഴാമത്തെ ഫിഫ ‘ദി ബെസ്റ്റ്’ പുരസ്‌കാരമായിരിക്കും. ഈ മാസം 17 നാണ് അവാര്‍ഡ് പ്രഖ്യാപനം.

Latest Stories

വീണ്ടും വി ജോയ്, സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; മൂന്ന് എംഎല്‍എമാര്‍ ഉള്‍പ്പെടെ കമ്മിറ്റിയില്‍ എട്ട് പുതുമുഖങ്ങള്‍

പെരിയ ഇരട്ടക്കൊലപാതകത്തിൽ വിധി ഡിസംബര്‍ 28ന്

'സ്‌നേഹത്തിന് പ്രായമില്ല, അതിരുകളില്ല' എന്ന് നടി ശിവാംഗി; 40 വയസിന് മൂത്ത നടനുമായി പ്രണയത്തില്‍! ചര്‍ച്ചയായി ചിത്രം

"ഞങ്ങൾ വിജയിച്ചു, പക്ഷെ ഡിഫൻസ് മോശമായിരുന്നു, അത് ഉടനെ പരിഹരിക്കും"; മുഹമ്മദ് സലായുടെ വാക്കുകൾ ഇങ്ങനെ

IPL 2025: 13 വയസ്സുകാരനെ ടീമിലെടുത്തതിന്‍റെ യഥാര്‍ത്ഥ കാരണം?; വെളിപ്പെടുത്തി സഞ്ജു സാംസണ്‍

ഛത്തീസ്ഗഢ് സർക്കാരിന്റെ ധനസഹായം വാങ്ങാൻ 'സണ്ണി ലിയോണും'! പ്രതിമാസം വാങ്ങുന്നത് 1,000 രൂപ

'ഇപി ജയരാജന്‍ അത്ര പോര'; എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് നീക്കം ചെയ്തതിന്റെ കാരണം വെളിപ്പെടുത്തി എംവി ഗോവിന്ദന്‍

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പ്രതികാരം; 'മാധ്യമം' ലേഖകന്റെ ഫോണ്‍ പിടിച്ചെടുക്കാന്‍ ക്രൈംബ്രാഞ്ച് നീക്കം; സര്‍ക്കാരിനെതിരെ കേരള പത്രപ്രവര്‍ത്തക യൂണിയന്‍

BGT 2024: കോഹ്‍ലിയെയും രോഹിത്തിനെയും തോൽപ്പിച്ച് ദ്രുവ് ജുറൽ, സ്വന്തമാക്കിയത് 300 ഡോളർ; കോളടിച്ച് ബുംറയും ജഡേജയും

ലൈംഗികാതിക്രമ കേസ്; മുകേഷ് എംഎല്‍എയ്‌ക്കെതിരെ കുറ്റപത്രം സമർപ്പിച്ചു