Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

FOOTBALL

ഈ ടീമിന് തന്നെയാണ് ലോകകപ്പ് സാധ്യത, സുവാരസും പറയുന്നു

, 12:10 pm

ഫുട്‌ബോള്‍ ലോകകപ്പ് തുടങ്ങാന്‍ മണിക്കൂറുകള്‍ മാത്രം അവശേഷിക്കെ ലോകം ഒരു കാല്‍പന്തായി റഷ്യയിലേക്ക് ചുരുങ്ങിയിരിക്കുകയാണ്. ലോകകപ്പില്‍ മികച്ച പ്രകടനം കാഴ്ച വെയ്ക്കാന്‍ കൈമെയ് മറന്നുളള ഒരുക്കത്തിലാണ് ടീമുകളെല്ലാം തന്നെ. താരങ്ങളും പരിശീലകരുമെല്ലാം ലോകകപ്പിനായുളള അന്തിമ തയ്യാറെടുപ്പിലാണ്.

അതെസമയം കഴിഞ്ഞ രണ്ട് ലോകകപ്പിലെയും വിവാദ നായകന്‍ ലൂയി സുവരാസ് ഇത്തവണ രണ്ടും കല്‍പിച്ചാണ് റഷ്യയിലേക്ക് എത്തിയിരിക്കുന്നത്. തങ്ങള്‍ക്ക് ചിലത് റഷ്യയില്‍ തെളിക്കാനുണ്ടെന്ന് സുവരാസ് തുറന്ന് പറയുന്നു. 2010ല്‍ യുറുഗ്വായ് സെമിയിലെത്തിയപ്പോള്‍ 2014 പ്രീ ക്വാര്‍ട്ടറില്‍ പുറത്തായി. എന്നാല്‍ ഇത്തവണ വെറുകൈയോടെ മടങ്ങാന്‍ തയ്യാറല്ലെന്നാണ് സുവാരസ് തുറന്ന് പറയുന്നത്.

അതെസമയം ലോകകപ്പ് നേടാന്‍ നമ്പര്‍ വണ്‍ സാധ്യത ജര്‍മ്മനിയ്ക്കാണെന്നാണ് സുവാരസിന്റെ നിരീക്ഷണം. ബ്രസീലും സ്‌പെയിനും ഫ്രാന്‍സിനുമെല്ലാം സാധ്യത ശക്തമാണെന്ന് സുവാരസ് വിലയിരുത്തുന്നു.

‘നിലവിലുള്ള ചാമ്പ്യന്‍മാരായ ജര്‍മനി ലോക നമ്പര്‍ വണ്‍ ടീമാണ്. ബ്രസീല്‍ സമീപകാലത്ത് പ്രകടിപ്പിക്കുന്ന അസാമാന്യമികവ് ആര്‍ക്കും ഭീഷണിയുയര്‍ത്തുന്നതാണ്. സ്പെയിന്‍, ഫ്രാന്‍സ് ടീമുകള്‍ ശക്തരാണ്. പോര്‍ച്ചുഗലും ബെല്‍ജിയവും ഇത്തവണ ഏറെ മുന്നേറാന്‍ കെല്‍പുള്ളവരാണ്. അര്‍ജന്റീനയും ഞങ്ങളും വലിയ പ്രതീക്ഷകളോടെതന്നെയാണ് എത്തുന്നത്’ സുവാരസ് പറയുന്നു.

അര്‍ജന്റീന എതിരാളിയായി എത്തിയാല്‍ എന്ത് വിലകൊടുത്തും തടയുമെന്ന് താന്‍ മെസിയോട് പറഞ്ഞിട്ടുണ്ടെന്ന് സുവാരസ് പറയുന്നു. അത് ഒരു പുഞ്ചിരിയോട് കൂടിയാണ് മെസി കേട്ടിരുന്നതെന്നും സുവാരസ് കൂട്ടിച്ചേര്‍ത്തു.

Advertisement