നാല് ടീമുകള്‍ മാത്രം അവശേഷിക്കുന്ന അവസ്ഥയില്‍ സംഭവിക്കാന്‍ സാദ്ധ്യതയുള്ള നാല് ഫൈനലുകള്‍

ജിതിന്‍ രാജ്മോഹന്‍

ലോകകപ്പില്‍ ഇനി ശേഷിക്കുന്നത് കൊമ്പറ്റീറ്റിവായി മൂന്ന് മത്സരങ്ങള്‍ മാത്രം. 4 ടീമുകള്‍ മാത്രം അവശേഷിക്കുന്ന അവസ്ഥയില്‍ സംഭവിക്കാന്‍ സാധ്യത ഉള്ള 4 ഫൈനലുകള്‍..

അര്‍ജന്റീന – ഫ്രാന്‍സ്

അര്‍ജന്റീന ഫാന്‍സ് ഏറ്റവും ഭയക്കുന്ന ഫിക്‌സ്ചര്‍. ബ്രസീല്‍, പോര്‍ച്ചുഗല്‍, ജര്‍മനി തുടങ്ങിയ ആരാധകര്‍ ഭൂരിഭാഗം പേരും ആഗ്രഹിക്കുന്നതും ഇത്തരം ഒരു ഫൈനലിന് ആയിരിക്കും. ഒരു യൂറോപ്പ് vs ലാറ്റിനമേരിക്കന്‍ മാച്ച് കാണാം. അര്‍ജന്റീന ജയിച്ചാല്‍ മെസ്സി യുടെ കരിയര്‍ നു അത് പൂര്‍ണതയേകും. ഫ്രാന്‍സ് ജയിച്ചാല്‍ കിരീടം നിലനിര്‍ത്തുന്ന അപൂര്‍വ നേട്ടത്തിനും സാക്ഷ്യമവും.

അര്‍ജന്റീന – മൊറോക്കോ

ഇങ്ങനെ സംഭവിച്ചാല്‍ അത് യൂറോപ്യന്‍ ഫുട്ബോള്‍ ന്റെ പതനമായി വേണം കണക്കാക്കാന്‍. 1950 നു ശേഷം ഇതാദ്യമായി ഒരു യൂറോപ്യന്‍ ടീം ഇല്ലാത്ത ഫൈനല്‍. സെമി പ്രവേശനം തന്നെ ചരിത്രമായി കഴിഞ്ഞ മൊറോക്കോ യ്ക്ക് ഫൈനലില്‍ പ്രവേശനം ലഭിക്കുന്നത് ആഫ്രിക്കന്‍ ഫുട്ബോള്‍ നു എക്കാലത്തെയും വലിയ നേട്ടമായി കണക്കാക്കപ്പെടും. മറു വശത്ത് അര്‍ജന്റീന ആരാധകര്‍ ഏറ്റവും കൊതിക്കുന്ന ഫിക്‌സ്ചര്‍ ഇത് തന്നെ ആയിരിക്കും..

ക്രൊയേഷ്യ – ഫ്രാന്‍സ്

ഒരു ഇറ്റലി vs ഫ്രാന്‍സ് ഫൈനല്‍ ആയിരിക്കും ഈ fixture provide ചെയ്യുന്ന ക്വളിറ്റി. രണ്ടു ലോകകപ്പുകളായി ഇറ്റലി യുടെ അഭാവം ഫില്‍ ചെയ്യുന്ന ടീമാണ് ക്രൊയേഷ്യ. മോഡറിച്ചും സംഘവും തീര്‍ക്കുന്ന ഗംഭീര പ്രതിരോധവും എംബപ്പേ യുടെ ആക്രമണവും തമ്മിലുള്ള പോരാട്ടം. A European classic fixture.

ക്രൊയേഷ്യ – മൊറോക്കോ

Shocking എന്നൊരു വാക്ക് അല്ലാതെ ഈ മത്സരത്തെ വിശേഷിപ്പിക്കാന്‍ പറ്റില്ല, അര്‍ജന്റീന യും ഫ്രാന്‍സും പുറത്തായാല്‍ ലോക ഫുട്ബോള്‍ ഭൂപടത്തില്‍ ആദ്യ പത്തില്‍ പോലും വരാത്ത രണ്ടു രാജ്യങ്ങള്‍ ലോകകപ്പ് ഫൈനല്‍ കളിക്കുന്ന, അവരില്‍ ആരു വേണമെങ്കിലും കപ്പ് നേടാമെന്ന അപൂര്‍വങ്ങളില്‍ അപൂര്‍വമായ ആകസ്മികതയ്ക്കവും ലോകം സാക്ഷ്യം വഹിക്കുക…

കടപ്പാട്: സ്പോര്‍ട്സ് പാരഡിസോ ക്ലബ്ബ്

Latest Stories

ഇസ്രയേലുമായുള്ള ഫ്രാൻസ് മത്സരത്തിന് മുന്നോടിയായി 'ഫ്രീ ഫലസ്തീൻ' ബാനർ ഉയർത്തി ഫ്രഞ്ച് ക്ലബ് പിഎസ്ജി

'ആ വണ്ടി വീല്‍ ഇല്ലാത്തത്', അഘാഡി സഖ്യത്തെ കുറിച്ച് മോദി; നവംബര്‍ 8ന് നെഹ്‌റുവിന്റേയും ഇന്ദിരയുടേയും നയങ്ങളെ കുറ്റം പറഞ്ഞു മോദി

വയനാട്ടിലെ പുഴുവരിച്ച ഭക്ഷ്യകിറ്റ് വിതരണം; വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യമന്ത്രി

'ടോക്‌സിക് പാണ്ട' ആൻഡ്രോയിഡ് ഫോണുകൾക്കും ബാങ്ക് അക്കൗണ്ടുകൾക്കും എട്ടിന്റെ പണി!

തനി നാടന്‍ വയലന്‍സ്, ഒപ്പം സൗഹൃദവും; 'മുറ' റിവ്യൂ

സ്‌ക്രീനില്‍ മാന്ത്രിക 'തുടരും'; തരുണ്‍ മൂര്‍ത്തിയുടെ സംവിധാനത്തില്‍ സാധാരണക്കാരനായി മോഹന്‍ലാല്‍, ടൈറ്റില്‍ പോസ്റ്റര്‍ എത്തി

ഇതിലും വിശ്വസനീയമായ നിക്ഷേപം സ്വപ്‌നങ്ങളില്‍ മാത്രം; ഇപ്പോള്‍ നിക്ഷേപിച്ചാല്‍ ഇരട്ടി കൊയ്യാമെന്ന് വിദഗ്ധര്‍

ഫലസ്തീൻ പതാക നശിപ്പിച്ചതിനെ തുടർന്ന് ടെൽ അവീവ് - അയാക്സ് മത്സരത്തിന് ശേഷം സംഘർഷം; നേരിട്ട് ഇടപെട്ട് ബെഞ്ചമിൻ നെതന്യാഹു

നവീൻ ബാബുവിന്റെ മരണത്തിൽ ദുഃഖം; പ്രതികരണം സദുദ്ദേശപരമായിരുന്നുവെന്ന് പി പി ദിവ്യ

"റയലിനേക്കാൾ ഗോളുകൾ ഞങ്ങൾ അടിച്ചു, അതിൽ ഹാപ്പിയാണ്"; റയൽ മാഡ്രിഡിനെ പരിഹസിച്ച് റെഡ് സ്റ്റാർ താരം