ഒടുവിലത് സംഭവിക്കുന്നു; ചരിത്രമാറ്റത്തിന് ഒരുങ്ങി ഫിഫ; ഇനി ഇന്ത്യയ്ക്കും സ്വപ്നങ്ങള്‍ കാണാം!

2026 ഫിഫ ലോകകപ്പിന് പുതിയ ഫോര്‍മാറ്റ് ആകും എന്ന് ഉറപ്പാകുന്നു. ഫിഫ പുതിയ ഫോര്‍മേറ്റ് അംഗീകരിക്കാന്‍ ഒരുങ്ങുകയാണെന്ന് യൂറോപ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്നാണ് അറിയുന്നത്.

അമേരിക്ക, മെക്‌സിക്കോ, കാനഡ എന്നിവിടങ്ങളിലായാണ് അടുത്ത ലോകകപ്പ് നടക്കുന്നത്. ആ ടൂര്‍ണമെന്റില്‍ 32 ടീമുകള്‍ അല്ല 48 ടീമുകള്‍ ആകും മത്സരിക്കുക. 4 ടീമുകളുള്ള 12 ഗ്രൂപ്പുകളിലായി ടീമുകള്‍ മാറ്റുരക്കും.

ഓരോ ടീമും ഗ്രൂപ്പ് ഘട്ടത്തില്‍ 3 ഗെയിമുകള്‍ കളിക്കും, ഓരോ ഗ്രൂപ്പില്‍ നിന്നും മികച്ച 2 ടീമുകളും മൂന്നാം സ്ഥാനക്കാരായ 8 മികച്ച ടീമുകളും റൗണ്ട് ഓഫ് 32 റൗണ്ടിലേക്ക് മുന്നേറും. ടൂര്‍ണമെന്റ് 56 ദിവസം നീണ്ടു നില്‍ക്കും. കിരീടം ഉയര്‍ത്താന്‍ ഒരു ടീം 8 മത്സരങ്ങള്‍ കളിക്കേണ്ടതായി വരും. 2026 ജൂലൈ 19ന് ഫൈനല്‍ നടക്കും.

ഈ പുതിയ ഫോര്‍മാറ്റിലൂടെ പുതിയ പല രാജ്യങ്ങള്‍ക്കും ലോകകപ്പില്‍ അവസരം ലഭിക്കും. 48 ടീമുകളില്‍ 16 ടീമുകള്‍ യൂറോപ്പില്‍ നിന്നാകും എന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ മാറ്റം ഇന്ത്യ പോലുള്ള രാജ്യങ്ങള്‍ക്കും ലോകകപ്പ് സ്വപ്നം കാണാന്‍ അവസരമാകും

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ