ഒടുവിൽ അവൻ മടങ്ങി വന്നു; ബാഴ്സിലോണയിലേക്ക് തിരികെ എത്തി തിയാഗോ

സ്പാനിഷ് സൂപർ താരം തിയാഗോ ആൽക്കറ്ററാ ദിവസങ്ങൾക്കു മുൻപ് പ്രൊഫഷണൽ ഫുട്ബോളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. 33ആം വയസിൽ തന്നെ അദ്ദേഹം വിരമിക്കൽ പ്രഖ്യാപിച്ചത് ലോക ഫുട്ബോൾ ആരാധകർക്ക് അമ്പരപ്പായിരുന്നു. അവസാനം കളിച്ച മത്സരങ്ങളിൽ അദ്ദേഹത്തിന് ഒരുപാട് പരിക്കുകൾ പറ്റിയിരുന്നു. അങ്ങനെ ആയിരുന്നു അദ്ദേഹം വിരമിക്കൽ പ്രഖ്യാപിക്കാൻ തീരുമാനിച്ചത്. അവസാനത്തെ മത്സരങ്ങൾ താരം ലിവർപൂളിന് വേണ്ടി ആണ് കളിച്ചത്.

ഇപ്പോഴിതാ താരം തിരികെ തന്റെ മുൻ ക്ലബായ എഫ് സി ബാഴ്സിലോണയിലേക്ക് തന്നെ തിരികെ എത്തിയിരിക്കുകയാണ് എന്നാണ് ഇപ്പോൾ കിട്ടുന്ന വിവരം. ബാഴ്സ പരിശീലകനായ ഹാൻസി ഫ്ലിക്കിന്റെ കോച്ചിങ് സ്റ്റാഫ് യൂണിറ്റിലാണ് താരം ജോയിൻ ചെയ്തിരിക്കുന്നത്. ബാഴ്സിലോണയാണ് ഈ കാര്യം ഓദ്യോഗീകമായി സ്ഥിരീകരിച്ചിരിക്കുന്നത്. എന്നാൽ താരം അധിക നാൾ ക്ലബിന്റെ കൂടെ ഉണ്ടാവില്ല എന്നാണ് ഇപ്പോൾ അറിയാൻ കഴിയുന്നത്.

അമേരിക്കയിൽ വെച്ച് നടക്കുന്ന ബാഴ്സിലോണയുടെ പ്രീ സീസൺ ടൂറിലാണ് താരം ടീമിനോടൊപ്പം ഉണ്ടാവുക. ബാഴ്സയുടെ അക്കാദമിയിൽ കളിച്ച് വളർന്ന താരമാണ് തിയാഗോ. പിന്നീടാണ് അദ്ദേഹം ബയേൺമ്യൂണിക്കിലേക്ക് പോയത്. അത് കഴിഞ്ഞ താരം ലിവർപൂളിൽ നാലു വര്ഷം ചെലവഴിച്ചു. എല്ലാം കൂടെ 98 മത്സരങ്ങളാണ് താരം കളിച്ചിട്ടുള്ളത്. കഴിഞ്ഞ വർഷം പരിക്ക് മൂലം താരത്തിന് ഒരു മത്സരം മാത്രമേ കളിക്കാൻ സാധിച്ചിരുന്നൊള്ളു. ലിവർപൂളുമായുള്ള കരാർ അവസാനിച്ചതിൽ പിന്നെയാണ് അദ്ദേഹം വിരമിക്കൽ പ്രഖ്യാപിച്ചത്.

Latest Stories

'വിരാട് കോലിക്കും രോഹിത്ത് ശർമയ്ക്കും എട്ടിന്റെ പണി കിട്ടാൻ സാധ്യത'; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മുൻ പാകിസ്ഥാൻ താരം

വയനാട്ടിലെ ദുരന്തത്തിൽ ദുരിതാശ്വാസ നിധിയിലെ കണക്കുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാർത്തകൾ വസ്തുത വിരുദ്ധമെന്ന് മുഖ്യമന്ത്രി; സർക്കാരിന്റെ പ്രവർത്തനങ്ങളെ തകർക്കാൻ ഉദ്ദേശിച്ചിട്ടുള്ള ഗൂഢമായ ആസൂത്രണം

'നിപ ബാധിച്ച മരിച്ചയാളുടെ റൂട്ട് മാപ് പുറത്തിറക്കി ആരോഗ്യ വകുപ്'; സമ്പർക്കമുളള സ്ഥലങ്ങൾ ഇവ

'ഞാൻ അജിത്ത് ഫാനാണ്, എന്നാൽ ഇത് സഹിക്കാനാവുന്നില്ല'; വിജയ് അഭിനയം അവസാനിപ്പിക്കുന്നതിൽ പ്രതികരിച്ച് നസ്രിയ

പ്രണയ ചിത്രവുമായി ബിജു മേനോനും, മേതിൽ ദേവികയും; “കഥ ഇന്നുവരെ” ടീസർ പുറത്ത്; ചിത്രം സെപ്റ്റംബർ 20ന് തിയേറ്ററുകളിലേക്ക്

കേജ്‌രിവാളിന്റെ തീരുമാനം അംഗീകരിച്ച് എ എ പി; രാജി നാളെ, പകരം ആര്?

'രാജാവിന്റെ വരവ് രാജകീയമായിട്ട് തന്നെ'; 47 ആം കിരീടം സ്വന്തമാക്കാൻ ഒരുങ്ങി ലയണൽ മെസി

സഞ്ജു സാംസൺ അടുത്ത മാർച്ച് വരെ ഇന്ത്യൻ ടീമിൽ കാണില്ല; വീണ്ടും തഴഞ്ഞ് ബിസിസിഐ

'വിരട്ടൽ സിപിഐഎമ്മിൽ മതി, ഇങ്ങോട്ട് വേണ്ട'; പി വി അൻവർ വെറും കടലാസ് പുലി, രൂക്ഷ വിമർശനവുമായി മുഹമ്മദ് ഷിയാസ്

സെമിയിൽ കൊറിയയെ പരാജയപ്പെടുത്തി ഇന്ത്യൻ ഹോക്കി ടീം ഏഷ്യൻ ചാമ്പ്യൻസ് ട്രോഫിയുടെ ഫൈനലിൽ