ഒടുവിൽ ആ ദിവസം വന്നെത്തി, രാജാവ് വന്നു; കേരള ബ്ലാസ്റ്റേഴ്സിൽ പുതിയ പരിശീലകൻ ചുമതലയേറ്റു; ആരാധകർ ഹാപ്പി

കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സിയുടെ പുതിയ ഹെഡ് കോച്ചായി മുൻ സ്പാനിഷ് താരമായ ഡേവിഡ് കറ്റാല. ഒരു വർഷത്തെ കരാറിലാണ് ടീം താരത്തെ കൊണ്ട് വരുന്നത്. സ്‌പെയിന്‍, സൈപ്രസ് രാജ്യങ്ങളിലായി 500ലേറെ ഫുട്‌ബോള്‍ മത്സരങ്ങളില്‍ ഈ മുന്‍ മധ്യനിര പ്രതിരോധ താരം കളിച്ചിട്ടുണ്ട്. ഈ സീസണിൽ മോശമായ പ്രകടനം കാഴ്ച വെച്ച കേരള ബ്ലാസ്റ്റേഴ്‌സ്, കറ്റാലയുടെ കീഴിൽ മികച്ച തിരിച്ച് വരവ് നടത്താൻ സാധിക്കും എന്ന പ്രതീക്ഷയിലാണ് ആരാധകർ.

സൈപ്രിയോട്ട് ഫസ്റ്റ് ഡിവിഷന്‍ ലീഗില്‍ എഇകെ ലാര്‍നക, അപ്പോളോ ലിമാസ്സോള്‍ എന്നീ ക്ലബുകളിലും ക്രൊയേഷ്യന്‍ ഫ്സ്റ്റ് ഫുട്‌ബോള്‍ ലീഗില്‍ എന്‍കെ ഇസ്ത്ര 1961, പ്രൈമേര ഫെഡറേഷ്യനില്‍ സിഇ സബാഡെല്‍ എന്നിവിടങ്ങളിലായിരുന്നു കറ്റാലയുടെ കോച്ചിംഗ് കരിയര്‍. കേരള ബ്ലാസ്റ്റേഴ്സിലേക്ക് വരുന്നതിൽ തനിക്ക് അഭിമാനമുണ്ടെന്ന് പറഞ്ഞിരിക്കുകയാണ് ഡേവിഡ് കറ്റാല.

ഡേവിഡ് കറ്റാല പറയുന്നത് ഇങ്ങനെ:

” കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സിയുടെ ഭാഗമാകാന്‍ സാധിച്ചതില്‍ ഏറെ അഭിമാനമുണ്ട്. ഫുട്‌ബോളിന്റെ ആവേശം ഓരോ ശ്വാസത്തിലുമുള്ള നാടാണിത്. ക്ലബിന്റെ സമാനതകളില്ലാത്ത അഭിനിവേശവും മറ്റാര്‍ക്കുമില്ലാത്ത ബൃഹത്തായ ആരാധകവൃന്ദവും കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഓരോ മത്സരങ്ങളേയും അതിമനോഹരമാക്കുന്നു. വിജയങ്ങളിലേക്കുള്ള ക്ലബിന്റെ യാത്രയില്‍ ഞങ്ങള്‍ ഇനി ഒരുമിച്ച് മുന്നേറും” ഡേവിഡ് കറ്റാല പറഞ്ഞു.

Read more