നദിയില്‍ കുളിക്കാനിറങ്ങിയ ഫുട്ബോള്‍ താരത്തെ മുതല കടിച്ചുകൊന്നു

കോസ്റ്ററിക്കന്‍ ഫുട്ബോള്‍ താരം ജീസസ് ആല്‍ബെര്‍ട്ടോ ലോപസ് ഒര്‍ട്ടിസിനെ (ചുച്ചോ) മുതല കടിച്ചുകൊന്നു. വടക്കുകിഴക്കന്‍ കോസ്റ്ററിക്കന്‍ നഗരമായ സാന്റ ക്രൂസിലാണ് ദാരുണസംഭവം.

ജൂലൈ 29നാണു സംഭവം. നിറയെ മുതലകളുണ്ടായിരുന്നു നദിയില്‍ താരം കുളിക്കാനായി ഇറങ്ങുകയായിരുന്നു. നദിയിലേക്കു ചാടിയതിനു പിന്നാലെ ഒരു മുതല താരത്തെ വിഴുങ്ങിയതായി ദൃക്സാക്ഷികളെ ഉദ്ധരിച്ച് കോസ്റ്ററിക്കന്‍ മാധ്യമമായ ‘ദി ടിക്കോ ടൈംസ്’ റിപ്പോര്‍ട്ട് ചെയ്തു.

നാട്ടുകാര്‍ അറിയച്ചതിനെ തുടര്‍ന്ന് പൊലീസ് എത്തി മുതലയെ വെടിവെച്ച് കൊന്നെങ്കിലും ചുച്ചോയുടെ ജീവന്‍ രക്ഷിക്കാനായില്ല.
താരത്തിന്റെ ശരീരഭാഗങ്ങള്‍ മുതല അകത്താക്കി. അവശേഷിച്ച ഭാഗങ്ങള്‍ മാത്രമാണു പുറത്തെടുക്കാനായത്.

കോസ്റ്ററിക്കന്‍ ഫുട്ബോള്‍ ലീഗായ അസെന്‍സോ ലീഗിലെ ഡിപോര്‍ട്ടിവോ റിയോ കനാസ് ക്ലബിന്റെ താരമാണ് ചുച്ചോ.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം