ഐ ലീഗ്; ഗോകുലത്തിന്റെ തുടക്കം തോല്‍വിയോടെ

ഐ ലീഗ് ഫുട്‌ബോളില്‍ ഗോകുലം കേരള എഫ്.സിയുടെ തുടക്കം തോല്‍വിയോടെ. ആദ്യകളിയില്‍ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്ക് ചെന്നൈ സിറ്റിയാണ് ഗോകുലത്തെ തോല്‍പ്പിച്ചത്.

എല്‍വെദിന്‍ സ്‌ക്രിജെല്‍ (പെനാല്‍റ്റി 27), വിജയ് നാഗപ്പന്‍ (50) എന്നിവര്‍ ചെന്നൈയ്ക്കും ഡെന്നീസ് ആന്റ്വി (3) ഗോകുലത്തിനായും ഗോള്‍ നേടി. കളിയുടെ മൂന്നാം മിനിറ്റില്‍തന്നെ ഗോകുലം ലീഡെടുത്തിരുന്നു. കോര്‍ണര്‍ കിക്കില്‍ നിന്നായിരുന്നു ഗോള്‍ പിറന്നത്.

27ാം മിനിറ്റില്‍ പെനാല്‍റ്റി കിക്ക് വലയിലെത്തിച്ച് എല്‍വെദിന്‍ ചെന്നൈയുടെ സമനിലഗോള്‍ കണ്ടെത്തി. 50ാം മിനിറ്റില്‍ അവ്ഡിക്കിന്റെ പാസ്സില്‍ നിന്ന് വിജയ് നാഗപ്പന്‍ ലക്ഷ്യം കണ്ടതോടെ ചെന്നൈ മുന്നിലെത്തി. പിന്നീട് ഗോകുലം തുടര്‍ച്ചയായി ആക്രമണങ്ങള്‍ നടത്തിയെങ്കിലും ലക്ഷ്യം കാണാനായില്ല. 14നു പഞ്ചാബ് എഫ്‌.സിയുമായാണു ഗോകുലത്തിന്റെ അടുത്ത മത്സരം.

കോവിഡ് നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ കാണികളില്ലാതെയാണ് മത്സരങ്ങള്‍ നടക്കുന്നത്. പശ്ചിമ ബംഗാളിലെ നാല് മൈതാനങ്ങളിലായാണ് മത്സരങ്ങള്‍ നടക്കുന്നത്. സാള്‍ട്ട് ലേക്ക് സ്‌റേഡിയം, കല്യാണി സ്റ്റേഡിയം, മോഹന്‍ ബഗാന്‍ ഗ്രൗണ്ട്, കിഷോര്‍ ഭാരതി സ്റ്റേഡിയം എന്നിവിടങ്ങളിലായാണ് മത്സരങ്ങള്‍.

Latest Stories

അമിത്ഷായ്ക്ക് അംബേദ്കറോട് പുച്ഛം; ബിജെപിക്കും കോണ്‍ഗ്രസിനും ഒരേ സാമ്പത്തിക നയമാണെന്ന് മുഖ്യമന്ത്രി

ഹ്യൂമന്‍ മെറ്റാന്യൂമോവൈറസ് ജലദോഷത്തിന് കാരണമാകുന്ന സാധാരണ ശ്വസനപ്രശ്‌നം; ആശങ്ക വേണ്ടെന്ന് ഡിജിഎച്ച്എസ്

അല്ലു അര്‍ജുന് ആശ്വാസം; പുഷ്പ ടു റിലീസിനിടെ സ്ത്രീ മരിച്ച കേസില്‍ ജാമ്യം

'നിങ്ങളുടെ സേവനങ്ങള്‍ക്ക് പെരുത്ത നന്ദി', ഹിറ്റ്മാന്‍ യുഗം അവസാനിച്ചു, നിര്‍ണായക തീരുമാനം രോഹിത്തിനെ അറിയിച്ച് സെലക്ടര്‍മാര്‍

വടകര കാരവാന്‍ അപകടം; യുവാക്കളുടെ മരണകാരണം കണ്ടെത്തി എന്‍ഐടി സംഘം

ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ ബോഗികള്‍ വേര്‍പെട്ടു; അപകടം ന്യൂ ആര്യങ്കാവ് റെയില്‍വേ സ്റ്റേഷന് സമീപം

BGT 2024-25: 'കോഹ്‌ലിയുടെ പ്രശ്നം ഷോട്ട് സെലക്ഷനല്ല, അത് മറ്റൊന്ന്'; നിരീക്ഷണവുമായി ഗവാസ്കര്‍

ആ ഓസീസ് താരം ഇന്ത്യന്‍ ടീമില്‍ ഉണ്ടായിരുന്നെങ്കില്‍...; മാരക കോമ്പിനേഷന്‍ അവതരിപ്പിച്ച് ശാസ്ത്രി

മറക്കാനാവാത്തത് കൊണ്ടാണ് വന്നത്..; എംടിയുടെ വസതിയില്‍ കണ്ണീരോടെ മമ്മൂട്ടി

കലൂർ സ്റ്റേഡിയത്തിലെ അപകടം; മൃദംഗവിഷൻ എംഡി നിഗോഷ് കുമാറിന് ഇടക്കാല ജാമ്യം