ഇതിഹാസങ്ങളെ ഫുട്‍ബോൾ ലോകത്തേക്ക് പടച്ചുവിട്ട ടീം, ഇന്ന് സാമ്പത്തിക പ്രതിസന്ധി കാരണം ക്ലബ് പൂട്ടലിലേക്ക്; ആരാധകർക്ക് വമ്പൻ ഷോക്ക്

സിനദീൻ സിദാൻ, ക്രിസ്‌റ്റോഫ് ദുഗാരി, എറിക് കന്റോണ തുടങ്ങിയ ഇതിഹാസങ്ങളെയും ഒറെലിയൻ ചുവമേനി, ജൂൾസ് കുണ്ടേ തുടങ്ങിയ പുതിയ കാലത്തെ താരങ്ങളെയും ഫുട്‌ബോൾ ലോകത്തേക്ക് പടച്ചു വിട്ട ആറ് തവണ ഫ്രഞ്ച് ചാമ്പ്യൻമാരായ ഫ്രാൻസിലെ ഏറ്റവും പഴക്കം ചെന്ന ക്ലബ്ബുകളിൽ ഒന്ന്. ബോർഥോയെ എഫ്‌സി, വർഷങ്ങളായി നേരിട്ടിരുന്ന സാമ്പത്തിക പ്രതിസന്ധികൾകൊടുവിൽ തങ്ങളുടെ ക്ലബ്ബ് അടച്ചുപ്പൂട്ടുന്നു. 2021ൽ കോവിഡ് മഹാമാരിയെ തുടർന്ന് സാമ്പത്തിക നില വഷളായ ക്ലബ്ബിന്റെ ഉടമകളായ കിംഗ് സ്ട്രീറ്റ് എല്ലാ ഫണ്ടുകളും പിൻവലിച്ചപ്പോൾ ബോർഥോയെ ജെനി ക്യാപിറ്റലിന്റെ സ്ഥാപകനും സ്പാനിഷ് ബിസ്സിനെസ്സുകാരനുമായ ജെറാർഡ് ലോപ്പസ് ഏറ്റെടുക്കുന്നു. എന്നാൽ തുടർന്നുള്ള സീസണിൽ ഏറ്റവും അവസാനം ഫിനിഷ് ചെയ്യുകയും ലീഗിൽ നിന്ന് അടുത്ത ഡിവിഷനിലേക്ക് തരാം താഴ്ത്തപ്പെടുകയും ചെയ്തു.

ലിവർപൂൾ ഉടമകളായ FSG ക്ലബ്ബ് ഏറ്റെടുക്കുമെന്ന വാർത്ത പ്രതീക്ഷ നൽകിയെങ്കിലും ചർച്ചകൾ പിന്നീട് ഉപേക്ഷിക്കപ്പെട്ടു. ഒരേ സമയം രണ്ട് ക്ലബ്ബുകളെ ഏറ്റെടുക്കുന്നതിനുള്ള സാങ്കേതിക പ്രശ്നങ്ങളും ക്ലബ് ഏറ്റെടുത്താലുള്ള ബിസിനസ് സാധ്യതകളും കണക്കില്ലെടുത്ത് FSG ഡീലിൽ നിന്ന് പിന്മാറി. മൊത്തത്തിൽ സാമ്പത്തികമായി തകർന്ന ക്ലബ്ബ് ലീഗിന്റെ മൂന്നാം നിരയിലേക്ക് തരംതാഴ്ത്തപ്പെട്ടു. 133 വർഷം പാരമ്പര്യമുള്ള ബോർദോ ക്ലബ്ബ് പിരിച്ചു വിടുമ്പോൾ എല്ലാ കളിക്കാരുടെയും സ്റ്റാഫ് അംഗങ്ങളുടെയും കരാറുകൾ റദ്ദ് ചെയ്യുകയും അവരുടെ ട്രെയിനിങ്ങ് ഗ്രൗണ്ട് അടച്ചു പൂട്ടുകയും ചെയ്യും.

ഫ്രാൻസിലെ ബോർഥോ ആസ്ഥാനമായുള്ള ഒരു പ്രൊഫഷണൽ ഫുട്ബോൾ ക്ലബ്ബാണ് ജിറോന്താൻ ബോർഥോ എഫ് സി. 1881-ൽ സ്ഥാപിതമായ ക്ലബ്ബ് ഫ്രഞ്ച് ഫുട്ബോളിലെ പ്രമുഖ ടീമുകളിലൊന്നായി വളർന്നു വന്നു. ആഭ്യന്തര, യൂറോപ്യൻ നേട്ടങ്ങൾ നിറഞ്ഞ ഒരു സമ്പന്നമായ ചരിത്രം ക്ലബിന് അവകാശപെടാനുണ്ട്. ആവേശഭരിതമായ ആരാധകവൃന്ദവും പ്രതിഭകളെ വളർത്തിയെടുക്കുന്നതിനുള്ള മികച്ച അക്കാദമിയും ഉള്ളതിനാൽ, ഫ്രാൻസിൻ്റെ മുൻനിര ഫുട്ബോൾ ഡിവിഷനായ ലിഗ് 1ലെ ചരിത്രത്തിൻ്റെ ബോർഥോയുടെ സാന്നിധ്യം നിർണായകമാണ്.

“Girondins Guyenne Sport” എന്ന് വിളിക്കപ്പെടുന്ന ഒരു മൾട്ടി-സ്പോർട്സ് സ്ഥാപനത്തിൽ നിന്നാണ് ക്ലബ്ബിൻ്റെ ഉത്ഭവം. അത് പിന്നീട് മുഴുവനായും ഫുട്ബോളിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. 1919-ൽ ബോർഥോയുടെ ഫുട്ബോൾ വിഭാഗം ഔപചാരികമായി സ്ഥാപിതമായി, ക്ലബ്ബ് വളരെ പെട്ടെന്ന് പ്രശസ്തിയിലേക്ക് ഉയർന്നു. 1941-ൽ അവർ തങ്ങളുടെ ആദ്യത്തെ പ്രധാന ട്രോഫിയായ കൂപ്പെ ഡി ഫ്രാൻസ് നേടി വിജയകരമായ ഒരു യുഗത്തിന് തുടക്കം കുറിച്ചു. 1950 സീസണിലാണ് ബോർഥോ അവരുടെ ആദ്യ ലീഗ് 1 കിരീടം സ്വന്തമാക്കുന്നത്.

1980കളിലും 90കളിലും ബോർഥോ അവരുടെ ഏറ്റവും മികച്ച സമയങ്ങൾ ആസ്വദിച്ചു. മുൻ ഫ്രഞ്ച താരമായ എയിം ജാക്വെറ്റിനെപ്പോലുള്ള പരിശീലകരുടെയും അലൈൻ ജീൻ ഗിരെസ്സെ, ജോണ് ടിഗാന, മാരിയസ് ട്രെസർ തുടങ്ങിയ കളിക്കാരുടെയും നേതൃത്വത്തിൽ, ബോർഥോ മൂന്ന് ലീഗ് 1 കിരീടങ്ങളും (1983-84, 1984-85, 1986-87) രണ്ട് കൂപ്പെ ഡി ഫ്രാൻസ് കിരീടങ്ങളും നേടി. 1985ലെ യുവേഫ കപ്പിൻ്റെയും 1985ലെ യൂറോപ്യൻ കപ്പിൻ്റെയും (ഇപ്പോൾ ചാമ്പ്യൻസ് ലീഗ്) സെമിഫൈനലിലെത്തിയ ബോർഥോ എഫ് സി യൂറോപ്യൻ മത്സരങ്ങളിലും കാര്യമായ മുന്നേറ്റം നടത്തി. സമീപ വർഷങ്ങളിൽ ക്ലബ് സാമ്പത്തിക ബുദ്ധിമുട്ടുകളും അസ്ഥിരമായ പ്രകടനങ്ങളും നേരിട്ടു.

ഈ വെല്ലുവിളികൾക്കിടയിലും, ആഭ്യന്തരമായും അന്തർദേശീയമായും മികവ് പുലർത്തുന്ന കളിക്കാരെ പരിപോഷിപ്പിക്കുന്ന പ്രതിഭകളുടെ വിളനിലമായി ബോർഥോ തുടർന്നു. നിരവധി ഫുട്ബോൾ ഇതിഹാസങ്ങളുടെ ആസ്ഥാനമാണ് ബോർഥോ എഫ് സി. സിനദീൻ സിദാൻ, ക്രിസ്റ്റോഫ് ഡുഗാറി,യോൻ ഗൂർകഫ് തുടങ്ങിയ കളിക്കാർ ക്ലബ്ബിൻ്റെ ജേഴ്‌സി അണിഞ്ഞ പ്രമുഖരാണ്. ലോറൻ്റ് ബ്ലാങ്ക്, റിക്കാർഡോ ഗോമസ് എന്നിവരെ പോലുള്ള പരിശീലകരും ക്ലബ്ബിന്റെ ചരിത്രപരമായ പൈതൃകത്തിലേക്ക് സംഭാവന ചെയ്തിട്ടുണ്ട്.

2015 മുതൽ, 42,000-ത്തിലധികം കാണികളെ ഉൾക്കൊള്ളാൻ കഴിയുന്ന ആധുനിക സൗകര്യമായ സ്റ്റേഡ് മാറ്റ്‌മുട്ട് അറ്റ്‌ലാൻ്റിക്കിൽ ബോർഥോ അതിൻ്റെ ഹോം ഗെയിമുകൾ കളിച്ചു. അത്യാധുനിക സൗകര്യങ്ങളുള്ള ഈ സ്റ്റേഡിയം, ക്ലബ്ബിൻ്റെ അഭിലാഷങ്ങളുടെയും ആരാധകർക്ക് മികച്ച അനുഭവം നൽകാനുള്ള പ്രതിബദ്ധതയുടെയും പ്രതീകമായി മാറിയിരിക്കുന്നു. ജിറോന്താൻ ബോർഥോ എഫ് സി, അവരുടെ ആവേശകരമായ പിന്തുണക്ക് പേരുകേട്ട ഒരു ആരാധകവൃന്ദത്തെ കൂടി ഉൾകൊള്ളുന്നു. ബോർഥോയിലും അതിനപ്പുറവും ശക്തമായ കമ്മ്യൂണിറ്റി സാന്നിധ്യമുള്ള ക്ലബ്ബിൻ്റെ പിന്തുണക്കാർ ക്ലബ്ബിന്റെ ഐഡൻ്റിറ്റിയുടെ അവിഭാജ്യ ഘടകമാണ്. ക്ലബ്ബിൻ്റെ നിറങ്ങളായ, നേവി ബ്ലൂ, വൈറ്റ്, നോവൽ-അക്വിറ്റൈൻ അവരുടെ നഗരത്തെയും പ്രദേശത്തെയും അവ ഉൾകൊള്ളുന്ന സംസ്കാരത്തെയും പ്രതിനിധാനം ചെയ്യുന്നു.

ഫ്രഞ്ച് ഫുട്‌ബോളിലൂടെയുള്ള ബോർഥോ എഫ് സിയുടെ യാത്ര ഉയർച്ച താഴ്ച്ചകൾ നിറഞ്ഞതാണ്. പക്ഷേ വലിയ പ്രതിസന്ധിയിലും ക്ലബ്ബ് രാജ്യത്തിൻ്റെ കായിക ഘടനയുടെ ഒരു പ്രധാന ഭാഗമായി തുടർന്നിരുന്നു. ആധുനിക ഫുട്‌ബോളിൽ പ്രതിഭകളെ പരിപോഷിപ്പിക്കുന്നതിനും വിജയം കൈവരിക്കുന്നതിനും കമ്മ്യൂണിറ്റി സ്പിരിറ്റ് വളർത്തുന്നതിനുമുള്ള ബോർഥോ എഫ് സിയുടെ പാരമ്പര്യം ആരാധകരെയും കളിക്കാരെയും ഒരുപോലെ പ്രചോദിപ്പിക്കുന്നു. ട്രോഫികൾക്കായി മത്സരിച്ചാലും അടുത്ത തലമുറയിലെ താരങ്ങളെ വളർത്തിയാലും, പാരമ്പര്യം, അഭിനിവേശം എന്നിവയുടെ പര്യായമായ പേരാണ് ബോർഥോ എഫ് സി.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം