രണ്ട് താരങ്ങള്‍ക്ക് ഫിറ്റ്നസ് പ്രശ്നങ്ങള്‍; സെമിയ്‌ക്ക് ഒരുങ്ങുന്ന ഫ്രാന്‍സിന് തിരിച്ചടി

ഖത്തര്‍ ലോക കപ്പിലെ രണ്ടാം സെമിയില്‍ മൊറോക്കോയെ നേരിടാന്‍ തയ്യാറെടുക്കുന്ന ഫ്രാന്‍സിന് തിരിച്ചടിയായി സൂപ്പര്‍ താരങ്ങളുടെ ഫിറ്റ്‌നസ് പ്രശ്‌നം. പ്രതിരോധനിര താരം ഡെയോട്ട് ഉപമെകാനോ, മിഡ്ഫീല്‍ഡര്‍ റാബിയോട്ട് എന്നിവര്‍ സെമിയില്‍ ഫ്രാന്‍സിന്റെ ആദ്യ ഇലവനില്‍ ഇടം നേടാന്‍ സാദ്ധ്യതയില്ല.

ചൊവ്വാഴ്ച ഇവര്‍ പരിശീലനത്തിന് ഇറങ്ങിയില്ലെന്ന് ഫ്രഞ്ച് ഫുട്ബോള്‍ ഫെഡറേഷന്‍ അറിയിച്ചു. തൊണ്ടവേദനമാണ് ഉപമെകാനോയ്ക്ക് എന്നാണ് റിപ്പോര്‍ട്ട്. റാബിയോട്ടിന്റെ ശാരിരിക ബുദ്ധിമുട്ട് എന്തെന്ന് വ്യക്തമല്ല.

ഇരുവരും കളിക്കാതെ വന്നാല്‍ കൊനാറ്റെയെ സെന്റര്‍ ബാക്കായും ഫോഫാനയെ ഗ്രീസ്മാനും ഓറെലിയന്‍ ചൗമെനിയേയും ഫ്രാന്‍സ് ഇറക്കിയേക്കും. ഇംഗ്ലണ്ടിന് എതിരെ ഗോള്‍ നേടിയ ഓറെലിയന്‍ തിങ്കളാഴ്ച പരിശീലനം നടത്തിയിരുന്നില്ല. സെമി പോരാട്ടത്തിന് മുന്‍പായി താരം ഫിറ്റ്നസ് വീണ്ടെടുക്കും എന്നാണ് കരുതുന്നത്.

60 വര്‍ഷത്തിനിടയില്‍ ആദ്യമായി ലോക കിരീടം നിലനിര്‍ത്തുന്ന ടീം എന്ന നേട്ടത്തിലേക്ക് അടുക്കാനായാണ് ഫ്രാന്‍സ് സെമിയില്‍ ഇറങ്ങുന്നത്. ഇന്ത്യന്‍ സമയം രാത്രി 12.30 നാണ് മത്സരം. ഇതില്‍ വിജയിക്കുന്നവര്‍ ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ അര്‍ജന്റീനയുമായി ഏറ്റുമുട്ടും.

Latest Stories

അവസരം കൊടുത്താൽ ചെക്കൻ കളിക്കുമെന്ന് അന്നേ പറഞ്ഞതല്ലേ, തീയായി മലയാളി പൈയ്യൻ; സഞ്ജു സാംസണിന് അഭിനന്ദന പ്രവാഹം

ആത്മഹത്യയെന്ന് ബന്ധുക്കള്‍, കൊലപാതകമെന്ന് പോസ്റ്റുമോര്‍ട്ടം; ഒടുവില്‍ പിടിയിലായത് കുടുംബാംഗങ്ങള്‍

വെൽ ഡൺ സഞ്ജു; സൗത്ത് ആഫ്രിക്കൻ ബോളേഴ്സിനെ തലങ്ങും വിലങ്ങും അടിച്ചോടിച്ച് മലയാളി പവർ

എയര്‍പോര്‍ട്ടില്ല, പക്ഷേ നവംബര്‍ 11ന് വിമാനം പറന്നിറങ്ങും; വിശ്വസിക്കാനാകാതെ ഇടുക്കിക്കാര്‍

ഇന്ത്യ പാകിസ്താനിലേക്ക് പോകുന്ന കാര്യത്തിൽ തീരുമാനമായി; ബിസിസിഐ വൃത്തങ്ങൾ പറയുന്നത് ഇങ്ങനെ

പഴകിയ ഭക്ഷ്യകിറ്റില്‍ വിശദീകരണം തേടി സംസ്ഥാന ഭക്ഷ്യ കമ്മീഷന്‍; വിശദീകരണം തേടിയത് എഡിഎമ്മിനോട്

കേരള ബ്ലാസ്റ്റേഴ്‌സ് മത്സരത്തിനിടെ ഫലസ്തീൻ ഐക്യദാർഢ്യ കഫിയ ധരിച്ച യുവാക്കളെ കസ്റ്റഡിയിലെടുത്ത് കേരള പോലീസ്

മുഖ്യമന്ത്രിയുടെ സമൂസ കാണാതപോയ സംഭവം വിവാദത്തില്‍; അന്വേഷണം പ്രഖ്യാപിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്

"എംബാപ്പയെ അവർ ഉപേക്ഷിച്ചു, പടിയിറക്കി വിട്ടു, അതാണ് സംഭവിച്ചത്"; തുറന്നടിച്ച് മുൻ ഫ്രഞ്ച് താരം

നവംബര്‍ 8ന് നെഹ്‌റുവിന്റേയും ഇന്ദിരയുടേയും നയങ്ങളെ കുറ്റം പറഞ്ഞു മോദി