ജർമ്മനിയും പോയി ... ബ്രസീലും ഒഴിവായി ... മൊറോക്കയെ കിട്ടി, ഹൈലൈസാ

ഖലീഫ സ്റ്റേഡിയത്തിലെ ആവേശപ്പോരാട്ടത്തില്‍ സ്‌പെയിനെ അട്ടിമറിച്ച് ജപ്പാന്‍. ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് ജപ്പാന്‍ സ്‌പെയിനെ അട്ടിമറിക്കുമ്പോൾ ഈ ലോകകപ്പിലെ റ്റവും വലിയ അട്ടിമറികളിൽ ഒന്നായി മത്സരം മാറി. ആദ്യപകുതിയില്‍ ഒരു ഗോളിനു പിന്നിലായിരുന്ന ജപ്പാന്‍, രണ്ടാം പകുതി ആരംഭിച്ച് അധികം വൈകാതെ മൂന്നു മിനിറ്റിനിടെ രണ്ടു ഗോള്‍ തിരിച്ചടിച്ചാണ് സ്‌പെയിനെ വീഴ്ത്തിയത്. പകരക്കാരനായി ഇറങ്ങിയ റിറ്റ്‌സു ഡൊവാന്‍ (48ാം മിനിറ്റ്), ആവോ ടനാക (52ാം മിനിറ്റ്) എന്നിവരാണ് ജപ്പാനായി ഗോള്‍ നേടിയത്. അല്‍വാരോ മൊറാട്ട (11ാം മിനിറ്റ്)യാണ് സ്‌പെയിനിന്റെ ഗോള്‍ നേടിയത്. ജയത്തോടെ ജപ്പാന്‍ ഗ്രൂപ്പ് ചാംപ്യന്‍മാരായി പ്രീക്വാര്‍ട്ടറില്‍ പ്രവേശിച്ചു. ഡിസംബര്‍ അഞ്ചിന് അല്‍ ജനൗബ് സ്റ്റേഡിയത്തില്‍ നടക്കുന്ന പ്രീക്വാര്‍ട്ടറില്‍ ഗ്രൂപ്പ് എഫിലെ രണ്ടാം സ്ഥാനക്കാരായ ക്രൊയേഷ്യയാണ് ജപ്പാന്റെ എതിരാളികള്‍.

സത്യത്തിൽ മത്സരം തോറ്റെങ്കിലും സ്പെയ്നിന് വലിയ നഷ്ടം ഒന്നും ഉണ്ടായിട്ടില്ല. ക്വാർട്ടറിൽ എത്തിയാൽ ബ്രസീലിനെ നേരിടുന്നത് ഒഴിവാക്കാൻ അവർക്ക്ക് സാധിച്ചു എന്നതാണ് ഏറ്റവും വലിയ പ്രത്യേകത, ഇന്നലെ മത്സരത്തിന് മുമ്പ് നടന്ന പത്രസമ്മേളനത്തിൽ തന്റെ ടീം ജയിക്കാനാണ് കളിക്കുന്നതെന്ന് പറഞ്ഞങ്കിലും രണ്ടാം സ്ഥാനത്ത് ഫിനീഷ് ചെയ്യുന്നതിനെക്കുറിച്ച്എം ആലോചിച്ചെന്നും സ്പെയിൻ പരിശീലകൻ പറഞ്ഞിരുന്നു, എന്തായാലും അവർ ആഗഹിച്ച ഫലം കിട്ടിയിരിക്കുന്നു.

ഈ തോൽവിയോടെ സ്പെയിൻ മൂന്ന് കാര്യങ്ങൾ നേടി .
1. അടുത്ത റൗണ്ടിൽ ക്രൊയേഷ്യയെ ഒഴിവായി കിട്ടി .എതിരാളി മൊറോക്കോ
2. ക്വാർട്ടർ ല് ബ്രസീലുമായി വരുന്നത് ഒഴിവായി
3. ശക്തരായ ജർമനിയെ പുറത്താക്കി

സത്യത്തിൽ പഞ്ചാബി ഹൗസ് സിനിമയിലെ കൊച്ചിൻ ഹനീഫ പറയുന്ന ഡയലോഗ് പോലെ- ” ജർമനി പോയി ബ്രസീലും പോയി ലാഭം ആയി എന്നതാകും സ്പെയിൻ പറയുക.

Latest Stories

ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങുന്നു; പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ സ്ഥാനമേല്‍ക്കും

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്